Jump to content

റോബർട്ട് കെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The grave of Robert Kerr, Greyfriars Kirkyard

സ്കോട്-ലാന്റുകാരനായ ഒരു സർജനും ശാസ്ത്രവിഷയങ്ങളിലെ എഴുത്തുകാരനും വിവർത്തകനും ആയിരുന്നു ഡോ. റോബർട്ട് കെർ (Dr Robert Kerr FRSE FSA FRCSE) (20 ഒക്ടോബർ 1757 – 11 ഒക്ടോബർ 1813).

ജീവിതം

[തിരുത്തുക]

1757 -ൽ റോക്സ്ബർഗ്‌ഷെയറിലെ ബുഗ്‌ട്രിഡ്‌ജിൽ 1747-54 കാലത്ത് ഏഡിൻബർഗിലെ പാലമെന്റ് അംഗമായി പ്രവർത്തിച്ച ഒരു ആഭരണനിർമ്മാതാവായ ജെയിംസ് കെറിന്റെ മകനായാണ് റോബർട്ട് ജനിച്ചത്.[1][2] എഡിൻബർഗിൽ ആണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്.

എഡിൻബർഗ് സർവ്വകലാശാലയിലെ വൈദ്യവിദ്യാഭ്യാസത്തിനുശേഷം അവിടത്തെ ഫൗണ്ട്‌ലിംഗ് ആശുപത്രിയിൽ അദ്ദേഹം സർജൻ ആയി ജോലി ചെയ്തു. 1788 -ൽ അദ്ദേഹം എഡിൻബർഗ് റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു..[3]

പലശാസ്ത്രകൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. അതിൽ ലാവോസിയേയുടെ 1789 -ലെ Traité Élémentaire de Chimie എന്ന കൃതിElements of Chemistry in a New Systematic Order containing All the Modern Discoveries എന്ന പേരിൽ 1790 -ൽ പ്രസിദ്ധീകരിച്ചതും ഉൾപ്പെടുന്നു.[4] 1792 -ൽ അദ്ദേഹം The Animal Kingdom, എന്നപേരിൽ ലിനയേസിന്റെ Systema Naturae, എന്ന കൃതിയുടെ ആദ്യ രണ്ടുവാല്യങ്ങളും പുറത്തിറക്കി. ധാരാളം സ്പീഷിസുകളുടെ നാമകരണപദ്ധതിയുടെ അടിസ്ഥാനം ഈ ഗ്രന്ഥമാണ്. (ബാക്കി രണ്ടു വാല്യം അദ്ദേഹം വിവർത്തനം ചെയ്തുമില്ല)

തെരഞ്ഞെടുത്ത എഴുത്തുകൾ

[തിരുത്തുക]
  • Kerr, Robert (1824). A General History and Collection of Voyages and Travels, Arranged in Systematic Order: Forming a Complete History of the Origin and Progress of Navigation, Discovery, and Commerce, by Sea and Land, from the Earliest Ages to the Present Time. Edinburgh: William Blackwood.

കുറിപ്പുകൾ

[തിരുത്തുക]
  1. Seccombe, Thomas (2004). McConnell, Anita (ed.). "Kerr, Robert (1757–1813)". Oxford Dictionary of National Biography (Online ed.). Oxford University Press. doi:10.1093/ref:odnb/15466. Retrieved 2016-02-18. (subscription or UK public library membership required)
  2. BIOGRAPHICAL INDEX OF FORMER FELLOWS OF THE ROYAL SOCIETY OF EDINBURGH 1783 – 2002 (PDF). The Royal Society of Edinburgh. July 2006. ISBN 0 902 198 84 X. Archived from the original (PDF) on 2016-03-04. Retrieved 2018-04-08.
  3. Edinburgh and Leith Post Office Directory 1784-90
  4. Lavoisier, Antoine (1790). Elements of Chemistry.

അവലംബം

[തിരുത്തുക]

അധികവായനയ്ക്ക്

[തിരുത്തുക]
  • Lavoisier, Antoine (1965). Elements of Chemistry. New York: Dover.- The introduction by Douglas McKie has information on Robert Kerr, the book's translator.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ട്_കെർ&oldid=3789916" എന്ന താളിൽനിന്ന് ശേഖരിച്ചത്