റോബർട്ട് എം ഗാഗ് നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്തനായ അമേരിക്കൻ വിദ്യാഭ്യാസ മനശാസ്ത്രജ്ഞനാണ് റോബർട്ട് മിൽസ് ഗാഗ്നെ (ആഗസ്റ്റ് 21, 1916 – ഏപ്രിൽ‍ 28, 2002)കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്നതിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കയുടെ എയർ ക്രോപ്സ് പരിശീലക പൈലറ്റായ സമയത്താണ് ഗാഗ്നെ തൻറെ ബോധനത്തിൻറെ ശാസ്ത്രം വികസിപ്പിച്ചെടുത്തത്.നല്ല ബോധനം (അധ്യാപനം)എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് അദ്ദേഹം ധാരാളം പഠനം ഇക്കാലത്ത് നടത്തി. കംപ്യൂട്ടർ അധിഷ്ഠിതമാക്കിയുള്ള ബോധനത്തെ സംബന്ധിച്ചും ഗാഗ്നെ പഠനങ്ങൾ നടത്തിയിരുന്നു.

ജീവിത രേഖ[തിരുത്തുക]

മാസാച്യുസെറ്റ്സിലെ ഉത്തര ആൻഡോവറിൽ ഹൈസ്കൂൾ പഠനകാലത്ത് ഗാഗ്നെ ഒരു മനശാസ്ത്രജ്ഞനാകാൻ തീരുമാനിച്ചു.ഇക്കാലത്ത് ധാരാളം മനശാസ്ത്ര പുസ്തകങ്ങൾ അദ്ദേഹം വായിച്ചിരുന്നു.മനുഷ്യ ജീവൻറെ പ്രശ്നത്തിനുള്ള ആശ്വാസം കണ്ടെത്താൻ മനശാസ്ത്രത്തിൻറെ ശാസ്ത്രത്തിന് കഴിയുമെന്ന് 1932 ൽ അദ്ദേഹം തൻറെ വാലിഡേറ്ററി പ്രസംഗത്തിൽ പ്രസ്താവിക്കുകയുണ്ടായി.[1] 1937 ലൽ യെൽ സർവകലാശാലയിൽ പഠിക്കാൻ അദ്ദേഹത്തിന് സ്കോളർഷിപ്പ് ലങിച്ചു.ബ്രൗൺ സർവകലാശയിൽ നിന്നാണ് പിഎച്ച്ഡി ബിരുദം പൂർത്തിയാക്കിയത്.ഇക്കാലത്ത് "conditioned operate response" എന്നതിനെ കുറിച്ച് അദ്ദേഹം പഠനം നടത്തി.കണക്ടികട്ട് കോളേജ് ഫോർ വിമൺ എന്ന കോളേജിൽ 1940 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

പഠന പ്രക്രിയ[തിരുത്തുക]

പഠനത്തിൻറെ വിവിധ പ്രക്രിയകളെയും ഘട്ടങ്ങളെയും കുറിച്ചാണ് ഗാഗ്നെ പഠനം നടത്തിയത്.പഠിതാവിൻറെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം അധ്യാപനം.[2]

അഞ്ച് തരത്തിലുള്ള പഠനം[തിരുത്തുക]

  1. ബൗദ്ധിക നൈപുണി : ഉത്തേജനത്തോട് പ്രതികരിക്കാനുള്ള ശേഷി.
  2. ധാരണ തന്ത്രങ്ങൾ: ചിന്തിക്കാനും ഓർക്കാനുമുള്ള ശേഷി
  3. വാക്കാലുള്ള വിവരം: പേരുകൾ,മുഖങ്ങൾ,തിയതികൾ,ഫോൺ നമ്പറുകൾ എന്നിവ കാണാതെ പറയാനുള്ള ശേഷി തുടങ്ങിയവ
  4. ചാലക നൈപുണി : ചലിക്കാനും ചലിപ്പിക്കാനുമുള്ള ശേഷി,ഉദാഹരണമായി ബൈക്ക് ഓടിക്കാനുള്ള കഴിവ്,വരയക്കൽ എന്നിവയെല്ലാം
  5. മനോഭാവം: ആശയം,ജനങ്ങൾ,സാഹചര്യം എന്നിവയോടുള്ള സമീപന ശേഷി[3]
    "https://ml.wikipedia.org/w/index.php?title=റോബർട്ട്_എം_ഗാഗ്_നെ&oldid=2584289" എന്ന താളിൽനിന്നു ശേഖരിച്ചത്