റോബിൻ ടണ്ണി
റോബിൻ ടണ്ണി | |
---|---|
![]() Tunney in 2013 | |
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | Bob Gosse (m. 1997–2006) |
പങ്കാളി(കൾ) | Nicky Marmet |
കുട്ടികൾ | 1 |
റോബിൻ ടണ്ണി (ജനനം: ജൂൺ 19, 1972) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ സംപ്രേഷണം ചെയ്യപ്പെട്ട ‘ദ മെന്റലിസ്റ്റ്’ എന്ന ടെലിവിഷൻ പരമ്പരയിലെ തെരേസ ലിസ്ബൺ എന്ന കഥാപാത്രത്തിലൂടെയും അതുപോലെതന്നെ എൻസിനോ മാൻ (1992), എമ്പയർ റിക്കാർഡ്സ് (1995), ദ ക്രാഫ്റ്റ് (1996) എൻറ് ഓഫ് ഡെയ്സ് (1999), സൂപ്പർനോവ, വെർട്ടിക്കൽ ലിമിറ്റ് (2000) എന്നീ സിനിമകളിലെ കഥാപാത്രത്തിലൂടെയും 2005 മുതൽ 2016 വരെ സംപ്രേഷണം ചെയ്യപ്പെട്ട പ്രിസൺ ബ്രേക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയുമാണ് അവർ കലാരംഗത്ത് അറിയപ്പെടുന്നത്.
ജീവിതരേഖ[തിരുത്തുക]
റോബിൻ ടണ്ണി ഇല്ലിനോയിയിലെ ചിക്കാഗോയിൽ ഒരു കാർ സെയിൽസ്മാനായ പിതാവിൻറേയും ബാറിലെ വിളമ്പുകാരിയായിരുന്ന മാതാവിൻറേയും മകളായി ജനിച്ചു.[1][2] റോബിൻ ടണ്ണി ഒരു ഐറിഷ് വംശജയായ അമേരിക്കക്കാരിയാണ്.[3][4] പിതാവ് അയർലാൻറിലെ കൌണ്ടി മായോയിലെ സ്ട്രെയിഡിൽ ജനിച്ചയാളും മാതാവു വഴിയുള്ള മുത്തശ്ശീമുത്തശ്ശന്മാർ അയർലാൻറിലെ ക്ലയർ ദ്വീപിൽനിന്നുള്ളവരുമായിരുന്നു.[5] ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒർലാൻറ് പാർക്കിലാണ് റോബിൻ വളർന്നത്. ഒരു റോമൻ കാത്തലിക്കാ[6] വിശ്വാസിയായി വളർന്ന റോബിൻ, ഓർലാൻഡ് പാർക്കിലെ കാൾ സാൻഡ്ബർഗ് ഹൈസ്കൂളിലും ഷിക്കാഗോയിലെ ഷിക്കാഗോ അക്കാഡമി ഫോർ ആർട്സിലും[7] വിദ്യാഭ്യാസം ചെയ്യുകയും, ഷിക്കാഗോ പ്രദേശത്തുതന്നെയുള്ള പാലോസ് ഹൈറ്റ്സിൽ താമസിക്കുകയും ചെയ്തു.[8] ചിക്കാഗോ നഗരാധികാരിയായിരുന്ന ടോം ടണ്ണിയുടെ കസിനും കൂടിയായിരുന്നു റോബിൻ.[9]
തൊഴിൽജീവിതം[തിരുത്തുക]
19 വയസു പ്രായമുള്ളപ്പോൾ ടണ്ണി കാലിഫോർണിയയിലെ ലോസ് ആഞ്ചെലസിലേയ്ക്കു താമസം മാറ്റുകയും ക്ലാസ് ഓഫ് ’96, ലാ ആൻറ് ഓർഡർ, ഡ്രീം ഓൺ, ലൈഫ് ഗോസ് ഓൺ തുടങ്ങി ആവർത്തിച്ചുവരുന്ന നിരവധി ടെലിവിഷൻ പരമ്പരകളിൽ വിവിധ വേഷങ്ങൾ ചെയ്തു. എമ്പയിർ റിക്കോർഡ്സ് എന്ന ചിത്രത്തിൽ ആത്മഹത്യയിൽനിന്നു കരകയറിയ കൌമാരക്കാരിയായി തല മുണ്ഡനം ചെയ്തു് അഭിനയിച്ച് ഒരു മുന്നേറ്റ പ്രകടനംതന്നെ കാഴ്ചവയ്ക്കുകയും ദ ക്രാഫ്റ്റ്സിൽ ഒരു മന്ത്രവാദിനിയായി അഭിനയിച്ച് കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു.
1997-ൽ ടണ്ണി, ഹെൻട്രി തോമസിനൊപ്പം ബോബ് ഗോസ്സെയുടെ നയാഗ്ര, നയാഗ്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയും ഇതിലെ പ്രകടനത്തിന് 1997-ൽ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള വോൾപി കപ്പ് നേടുകയും ചെയ്തു. 1999 അമാനുഷിക ആക്ഷൻ സിനിമയായ എൻഡ് ഓഫ് ഡേസിൽ അർനോൾഡ് ഷ്വാർസെനെഗറിന്റെ ജോഡിയായി അഭിനയിച്ചിരുന്നു.
ഹൌസ് എന്ന പരമ്പരയുടെ പ്രാഥമിക എപ്പിസോഡിൽ ഒരു നേഴ്സറി വിദ്യാലയത്തിലെ അദ്ധ്യാപികയായി ശ്രദ്ധ നേടുകയും പ്രത്യേക അതിഥി താരമെന്ന ബഹുമതി ലഭിക്കുകയും ചെയ്തു. പ്രിസൺ ബ്രേക്കിൻറെ ആദ്യ സീസണിൽ രണ്ട് പ്രധാന കഥാപാത്രങ്ങൾക്ക് ശേഷം വരുന്ന മൂന്നാമത്തെ പ്രധാന കഥാപാത്രമായ വെറോണിക്ക ദൊനോവാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും, രണ്ടാം സീസണിന്റെ പ്രാരംഭ എപ്പിസോഡിനു ശേഷം ഈ ഷോയിൽനിന്ന് ഒഴിവാകുകയും ചെയ്തു. 2008 ജൂലൈ 11 ന് പുറത്തിറങ്ങിയ ഓഗസ്റ്റ് എന്ന ചിത്രത്തിൽ അവർ ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. ദ മെന്റലിസ്റ്റ് എന്ന CBS നാടകപരമ്പരയിൽ തേരേസാ ലിസ്ബൺ എന്ന കഥാപാത്രമായി സൈമൺ ബേക്കറോടൊപ്പം അഭിനയിച്ചിരുന്നു.
സിനിമകൾ[തിരുത്തുക]
വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1992 | എൻസിനോ മാൻ | എല്ല | |
1995 | എമ്പയർ റിക്കാർഡ്സ് | ഡെബ്ര | |
1996 | ദ ക്രാഫ്റ്റ് | സാറാ ബയ്ലി | |
റൈഡേർസ് ഓഫ് ദ പർപ്പിൾ സേജ് | എലിസബേത് 'ബെസ്' എർനെ | ||
1997 | ജൂലിയൻ പോ | സാറാ | |
നയാഗ്ര, നയാഗ്ര | മെർസി | ||
1998 | മൊണ്ടാന | കിറ്റി | |
റെസ്ക്യൂവേർസ്: സ്റ്റോറീസ് ഓഫ് കറേജ്: റ്റു ഫാമിലീസ് | Melvina 'Malka' Csizmadi | ||
1999 | എൻറ് ഓഫ് ഡേസ് | Christine York | |
2000 | വെർട്ടിക്കൽ ലിമിറ്റ് | Annie Garrett | |
സൂപ്പർനോവ | Danika Lund | ||
2001 | ഇൻവെസ്റ്റിഗേറ്റിഗം സെക്സ് | Zoe | |
2002 | ദ സീക്രട്ട് ലിവ്സ് ഓഫ് ഡെൻറിസ്റ്റ്സ് | Laura | |
ചെറിഷ് | Zoe | ||
2003 | ആബ്ബി സിംഗർ | Herself (cameo) | |
ദ ഇൻ-ലാസ് | Angela Harris | ||
2004 | പപ്പരാസി | Abby Laramie | |
ഷാഡോ ഓഫ് ഫിയർ | Wynn French | ||
2005 | ദ സോഡിയാക് | Laura Parish | |
റൺഎവേ | Carly | ||
2006 | ഹോളിവുഡ്ലാൻഡ് | Leonore Lemmon | |
ദ ഡാർവിൻ അവാർഡ്സ് | Zoe | ||
ഓപ്പൺ വിൻഡോ | Izzy | ||
2008 | ആഗസ്റ്റ് | Melanie Hanson | |
ദ ബേണിംഗ് പ്ലെയിൻ | Laura | ||
ദ ടു മി. കിസ്സെൽസ് | Nancy Kissel | ||
2009 | പാസഞ്ചർ സൈഡ് | Theresa | |
2012 | സീ ഗേൾ റൺ | Emmie | |
2015 | മൈ ആൾ അമേരിക്കൻ | Gloria Steinmark | |
2018 | ലുക്കിംഗ് ഗ്ലാസ് | Maggie |
ടെലിവിഷൻ[തിരുത്തുക]
Year | Title | Role | Notes |
---|---|---|---|
1992 | പെറി മാസൻ: ദ കേസ് ഓഫ് റെക്ലസ് റോമിയോ | Sandra Turner | Television film |
1993 | JFK: റെക്ലസ് യൂത്ത് | Kathleen 'Kick' Kennedy | |
കട്ടേർസ് | Deborah | 5 episodes | |
1994 | ലാ & ഓർഡർ | Jill Templeton | Episode: "Mayhem" |
2003 | ദ ട്വലൈറ്റ് സോൺ | Edie Durant | Episode: "Developing" |
2004 | ഹൌസ് | Rebecca Adler | Pilot episode |
2005–06 | പ്രിസൺ ബ്രേക്ക് | Veronica Donovan | (23 episodes) |
2008–2015 | ദ മെൻറലിസ്റ്റ് | Teresa Lisbon | 151 episodes |
2016 | ലവ് | SLAA Woman | Episode: "The End of the Beginning" |
അവലംബം[തിരുത്തുക]
- ↑ "Robin Tunney Biography (1972?-)". Film Reference.
- ↑ McGavin, Patrick Z (July 5, 1998). "It's All An Act". Chicago Tribune.
- ↑ Burgerstein, Jonathan (March 1998). "Fly, Robin Hood, flyperpa". Interview. മൂലതാളിൽ നിന്നും 2007-10-12-ന് ആർക്കൈവ് ചെയ്തത്.
- ↑ Hughes, Scott (1999-12-05). "Robin Tunney's angst-ridden roles". The Guardian. London. ശേഖരിച്ചത് 2010-06-24.
...her compulsion to tackle tough parts range from her Irish-Catholic background...
- ↑ "My Irish dad would pretend to be a gay hairdresser!". Independent. March 19, 2012. ശേഖരിച്ചത് June 15, 2013.
- ↑ Hughes, Scott (1999-12-05). "Robin Tunney's angst-ridden roles". The Guardian. London. ശേഖരിച്ചത് 2010-06-24.
...her compulsion to tackle tough parts range from her Irish-Catholic background...
- ↑ "Robin Tunney:Biography". Movies MSN. മൂലതാളിൽ നിന്നും 2014-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-24.
- ↑ Crowder, Courtney (2010-09-21). "Palos Heights native wears a smile on CBS' 'Mentalist'". Chicago Tribune. ശേഖരിച്ചത് 2010-10-15.
- ↑ Crowder, Courtney (2010-09-21). "Palos Heights native wears a smile on CBS' 'Mentalist'". Chicago Tribune. ശേഖരിച്ചത് 2010-10-15.