റോഡിയോള റോസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോഡിയോള റോസിയ
Rhodiola rosea a2.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Saxifragales
Family: Crassulaceae
Genus: Rhodiola
Species:
R. rosea
Binomial name
Rhodiola rosea
Synonyms[1]
 • Rhodiola roanensis (Britton) Britton
 • Sedum rhodiola DC.
 • S. roanense Britton
 • S. rosea (L.) Scop.
 • S. rosea var. roanense (Britton) A. Berger

ജമ്മു കാശ്‌മീരിലും ലഡാക്കിലും മാത്രം കണ്ടു വരുന്ന ഔഷധഗുണമുള്ള നിരവധി സസ്യങ്ങളിൽ ഒന്നാണ് റോഡിയോള റോസിയ. ഇതിന്റെ പ്രാദേശിക നാമമാണ് സോലോ. [2] ഇതിന്റെ ഇലകൾ പ്രദേശവാസികൾ ആഹാരമാക്കാറുണ്ട്. രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സഞ്ജീവനി എന്ന അത്ഭുതഔഷധത്തോടാണ് സോലോയെ പ്രദേശവാസികൾ താരതമ്യം ചെയ്യുന്നത്. [3]

പ്രാധാന്യം[തിരുത്തുക]

സോലോ ഉപയോഗിച്ചുള്ള ചികിത്സാവിധികളെ കുറിച്ച്‌ ലേയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ ആൾട്ടിറ്റ്യൂട്ട് റിസർച്ച്‌ (ഡി.ഐ.എച്ച്‌.എ.ആർ) കഴിഞ്ഞ ഒരു ദശാബ്‌ദമായി പഠനം നടത്തി വരികയാണ്.  സോലോയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള സോലോയുടെ ശേഷി, കുറഞ്ഞ മർദ്ദത്തെയും കുറഞ്ഞ ഓക്‌സിജൻ ഉള്ള അന്തരീക്ഷത്തെയും അതിജീവിക്കാൻ സഹായകമാകും. വികിരണങ്ങളിൽ നിന്നും സംരക്ഷണമേകാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, വിഷാദം എന്നിവയ്‌ക്കും സോലോ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാശ്‌മീരിലും ലഡാക്കിലും മാത്രം കണ്ടു വരുന്ന ഔഷധഗുണമുള്ള നിരവധി സസ്യങ്ങളിൽ ഒന്ന് മാത്രമാണിത്. [4]

ഫലപ്രാപ്‌തി[തിരുത്തുക]

2019 വരെ, ഏതെങ്കിലും തകരാറിനെ ചികിത്സിക്കാൻതക്ക ഫലപ്രാപ്‌തി ഈ ഔഷധത്തിന് ഉണ്ടെന്നത് സംബന്ധിച്ച ക്ലിനിക്കൽ ഗവേഷണങ്ങളൊന്നുമില്ല. [5] യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഈ സസ്യത്തിന്റെ ആരോഗ്യത്തെയും ഫലപ്രാപ്തിയെയും കുറിച്ച് തെറ്റായ ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. [6]

അവലംബം[തിരുത്തുക]

 1. Reid V. Moran (2009), "Rhodiola rosea Linnaeus, Sp. Pl. 2: 1035. 1753", Flora of North America online, 8
 2. https://www.scoopwhoop.com/news/everything-to-know-about-ladakh-solo-plant-that-the-pm-spoke-about-in-his-address-to-the-nation/
 3. http://jkmpic.blogspot.com/2019/07/rhodiola-rosea-plants-in-kashmir.html
 4. https://www.medicalnewstoday.com/articles/319619.php
 5. https://www.mentalhealthamerica.net/rhodiola-rosea
 6. https://www.webmd.com/vitamins/ai/ingredientmono-883/rhodiola
"https://ml.wikipedia.org/w/index.php?title=റോഡിയോള_റോസിയ&oldid=3440927" എന്ന താളിൽനിന്ന് ശേഖരിച്ചത്