റോജ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോജ
ജീവിതപങ്കാളി(കൾ)ആർ. കെ. സെൽ‌വമണി
വെബ്സൈറ്റ്http://www.rojaactress.com

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, രാഷ്ട്രീയപ്രവർത്തകയുമാണ് റോജ എന്നറിയപ്പെടുന്ന റോജ സെൽ‌വമണി (തെലുഗു:రొజ). 1972 നവംബർ 17-നു ഹൈദരാബാദിൽ ജനനം.

ആദ്യ ജീവിതം[തിരുത്തുക]

റോജയുടെ പിതാവ് കുമാര സ്വാമി റെഡ്ഡി ആണ്. ഉന്നത വിദ്യഭ്യാസം പൂർത്തീകരിച്ചത് നാഗാർജ്ജുന സർവ്വകലാശാലയിൽ നിന്നാണ്. ചെറുപ്പത്തിൽ തന്നെ കുച്ചിപ്പുടിയിൽ പ്രാവണ്യം നേടി.

അഭിനയ ജീവിതം[തിരുത്തുക]

ആർ.കെ ശെൽമണി സംവിധാനം ചെയ്ത ചെമ്പരുത്തി എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പ്രശാന്ത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രം വൻവിജയം നേടി. തെലുഗു ചലച്ചിത്രങ്ങളിലാണ് റോജ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. പക്ഷേ, റോജയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ഒരു ചിത്രം ഉന്നിടത്തിൽ എന്നെ കൊടുത്തേൻ എന്ന ചിത്രമായിരുന്നു. കാർത്തിക് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ അഭിനയം വളരെ അഭിനന്ദനീയമായിരുന്നു. തന്റെ നൂറാമത്തെ ചിത്രം പൊട്ടു അമ്മൻ എന്ന ചിത്രമായിരുന്നു. തമിഴ്, തെലുഗു ചിത്രങ്ങൾക്കു പുറമേ മലയാളി മാമനു വണക്കം എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. ഇതു വരെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയത്തിനു പുറമേ വസ്ത്രാലങ്കാരവും, ഹെയർ സ്റ്റൈലിങ്ങിലും തിളങ്ങി. റോജയുടെ സഹപ്രവർത്തകരായിരുന്ന മീന, ദേവയാനി, രമ്യാ കൃഷ്ണൻ ,ഖുശ്ബു, രഞ്ജിത, മുംതാസ്, തുടങ്ങിയ നായിക നടിമാർക്കു പല ചിത്രങ്ങൾക്കു വേണ്ടിയും ഹെയർ സ്റ്റൈൽ ഒരുക്കി.

സ്വകാര്യ ജീവിതം[തിരുത്തുക]

റോജയുടെ ആദ്യചിത്രം സംവിധാനം ചെയ്ത ആർ. കെ. സെൽ‌വമണിയാണ് റോജയെ വിവാഹം ചെയ്തിരിക്കുന്നത്. അഭിനയത്തിനു ശേഷം, രാഷ്ട്രീയത്തിലും റോജ ശോഭിക്കുന്നു. ടി.ഡി.പിയുടെ നേതാവായ റോജ ആനധ്രാരാക്ഷ്ട്രീയത്തിലും സജീവമായി തിളങ്ങി നിൽക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോജ_(നടി)&oldid=2364633" എന്ന താളിൽനിന്ന് ശേഖരിച്ചത്