റോങ്ബക് ഹിമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോങ്ബക് ഹിമാനി (ലഘൂകരിച്ച ചൈനീസ്: 绒布冰川; പരമ്പരാഗത ചൈനീസ്: 絨布冰川; പിൻയിൻ: Róngbù Bīngchuān) ഹിമാലയത്തിൽ തെക്കൻ ടിബറ്റിൽ സ്ഥിതിചെയ്യുന്നു..[1] കിഴക്കൻ റോങ്ബക് ഹിമാനി, പടിഞ്ഞാറൻ റോങ്ബക് ഹിമാനി എന്ന രണ്ട് വലിയ ഹിമാനികൾ ഒത്തുചേർന്നതിനെ ഒന്നിച്ചുചേർത്ത് റോങ്ബക് ഹിമാനി എന്ന് വ്യവഹരിക്കുകയാണ്. ഈ ഹിമാനികൾ തെക്കോട്ട് ഒഴുകി എവറസ്റ്റിന്റെ വടക്ക് റോങ്ബക് താഴ്വരയിലേക്കെത്തുന്നു. എവറസ്റ്റ് ആണ് കിഴക്കൻ റോങ്ബക് ഹിമാനിയുടെയും മൊത്തത്തിൽ റോങ്ബക് ഹിമാനിയുടെയും പ്രഭവകേന്ദ്രം.

കണ്ടെത്തൽ/തിരിച്ചറിയൽ[തിരുത്തുക]

ബ്രിട്ടീഷ് പർവ്വതാരോഹകനായ ജോർജ് മല്ലറിയും സംഘവും 1921 ലെ ബ്രിട്ടീഷ് എവറസ്റ്റ് നിരീക്ഷണ പര്യവേക്ഷണ വേളയിൽ പ്രധാന റോങ്ബുക് താഴ്വരയും അതിന്റെ ഹിമാനികളും പര്യവേക്ഷണം നടത്തി.

കിഴക്കൻ റോങ്ബക് ഹിമാനി എഡ്വേഡ് ഒലിവർ വീലർ എവറസ്റ്റിലേക്കുള്ളഈ പര്യവേക്ഷണത്തിൽ അങ്ങോട്ടുള്ള നല്ല പാത തിരയുന്നതിനിടയിൽ 1921ൽ കണ്ടെത്തിയതാണ്. 1921 ആഗസ്റ്റിൽ ലാങ്പാ പാസിനു താഴേക്കൂടിയുള്ള വഴികണ്ടെത്തിയ വീലർ റോങ്ബക് താഴ്വരയാണ് എവറസ്റ്റിന്റെ മുകളിലേക്ക് ഏറ്റവും സുഖകരമായ പാത എന്നും വിലയിരുത്തി. [2] കുറച്ച് സപ്താഹങ്ങൾക്ക് ശേഷം ജോർജ് മല്ലൊറി, ഗെ ബള്ളോക്ക് എന്നിവർ ഒലിവർ വീലറോടൊത്ത് ലാഘ്പാ പാസ് വഴി എവറസ്റ്റിന്റെ വടക്കൻ ഭാഗത്തെക്ക് വഴി കണ്ടേത്തി അവിടെ യെത്തി അങ്ങനെ അവർ ആ ഭാഗത്ത് ആദ്യമെത്തുന്നവരായി.

എവറസ്റ്റിലേക്കുള്ള വഴി[തിരുത്തുക]

തിബറ്റിൽ നിന്നുള്ള സാധാരണ ഗതാഗതം നടത്തിയുള്ള പര്യവേഷണങ്ങൾക്ക് ഈ ഹിമാനി ഉപയോഗിച്ചാൽ ഈസ്റ്റ് റോങ്ബുക്ക് ഹിമാനിയുടെ മുകൾഭാഗത്ത് എവറസ്റ്റ് കൊടുമുടിയിലെ അഡ്വാൻസ്ഡ് ബേസ് ക്യാമ്പിലേക്ക് എത്താം. അവിടെ നിന്ന്, എവറസ്റ്റ് കീഴടക്കാനും വടക്കെ കോൾ, വടക്കു-കിഴക്ക് മലയുടുക്കു വഴി ലക്ഷ്യമിടുന്നു.

പരിസ്ഥിതി[തിരുത്തുക]

2007 മുതൽ അമേരിക്കൻ മലയിടുക്കുകാരനും ചലച്ചിത്ര നിർമ്മാതാവുമായ ഡേവിഡ് ബ്രീഷീയർആഗോള കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി റാൻഗ്ബൂക്ക് ഹിമാനിയുടെ വേഗത്തിലുള്ള അപ്രത്യക്ഷമാകൽ രേഖപ്പെടുത്തിയിരിക്കുന്നു.ബ്രീഷീയർ മല്ലരിയുടെ 1921 കാലഘട്ടത്തിലെപര്യവേക്ഷണ പ്രക്രിയയുടെ ഗവേഷണഫലത്തെ തിരുത്തി യും പുതുക്കിയും പടിഞ്ഞാറ്, പടിഞ്ഞാറ്, ഈസ്റ്റ് റോങ്ബുക്ക് ഗ്ലാഷ്യർ എന്നിവിടങ്ങളിൽ ഗണ്യമായ കുറവ് സംഭവിക്കുന്നു എന്ന് വിലയിരുത്തി.. ഏഷ്യാ സൊസൈറ്റിയും മീഡിയസ്റ്റോറുംചേർന്ന് ബ്രസീയറുടെ ഹിമാനികർമ്മങ്ങൾ ( GlacierWorks) <ref> http://www.glacierworks.org </ ref> എന്ന പേരിൽ ഈ ഹിമനഷ്ടത്തിന്റെ ഫോട്ടോകൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. 80 വർഷത്തിനിടയിൽ റൗൺബൂക്ക് ഏതാണ്ട് ലംബത്തിൽ300 അടിയിലധികം ( [[സ്റ്റാറ്റി ഓഫ് ലിബർട്ടിയുടെ] ഉയരം) ഹിമാനിയിലുടനീളം തകർന്നു എന്ന് കണക്കാക്കപ്പെടുന്നു.

Image gallery[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TopChinaTravel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Wade Davis - Into the silence, Vintage Books, London, 2012.
"https://ml.wikipedia.org/w/index.php?title=റോങ്ബക്_ഹിമാനി&oldid=3349810" എന്ന താളിൽനിന്ന് ശേഖരിച്ചത്