Jump to content

റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌
പ്രമാണം:Rockfort Express Ms.Jpg
ROCKFORT EXPRESS
പൊതുവിവരങ്ങൾ
തരംExpress Train
നിലവിലെ സ്ഥിതിOperating
സഞ്ചരിക്കുന്ന സ്ഥലങ്ങൾTiruchirappalli
ആദ്യമായി ഓടിയത്1972; 52 years ago (1972)[1]
നിലവിൽ നിയന്ത്രിക്കുന്നത്Southern Railway zone
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻTiruchirappalli Junction
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം14
യാത്ര അവസാനിക്കുന്ന സ്റ്റേഷൻChennai Egmore
സഞ്ചരിക്കുന്ന ദൂരം336 km (209 mi)
ശരാശരി യാത്രാ ദൈർഘ്യം7 hours
സർവ്വീസ് നടത്തുന്ന രീതിDaily each way
ട്രെയിൻ നമ്പർ177/ 178 (later 6177/ 6178 and 6877/ 6878, now 16177/ 16178)
Line usedChord line
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾ1A, 2A, 3A, SL, SLR, SLRD and GS
വികലാഗർക്കുള്ള സൗകര്യങ്ങൾHandicapped/disabled access
ഉറങ്ങാനുള്ള സൗകര്യംCouchette car
ഭക്ഷണ സൗകര്യംNo
വിനോദ പരിപാടികൾക്കുള്ള സൗകര്യംNo
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംOverhead racks
Baggage carriage
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്WAP4 (RPM/ED)
One 1 AC
One 1 AC-cum AC 2-tier
Two AC 2-tier
Four AC 3-tier
Eleven II SL
Three UR/GS
One SLR
One SLRD
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
ഇലക്ട്രിഫിക്കേഷൻ25 kV AC, 50 Hz
വേഗത48 km/hr
Track owner(s)Southern Railway zone
ടൈംടേബിൾ നമ്പർ21/21A[2]
യാത്രാ ഭൂപടം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ നഗരങ്ങളായ ട്രിച്ചിക്കും (തിരുച്ചിറപ്പള്ളി) ചെന്നൈ എഗ്മോറിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌. ട്രെയിൻ നമ്പർ 16177 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌ ചെന്നൈ എഗ്മോർ മുതൽ തിരുച്ചിറപ്പള്ളി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 16178 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌ തിരുച്ചിറപ്പള്ളി മുതൽ ചെന്നൈ എഗ്മോർ വരെ സർവീസ് നടത്തുന്നു.[1]

തിരുച്ചിറപ്പള്ളിയുടെ ഹൃദയഭാഗത്തായി പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിതമായ റോക്ക്ഫോർട്ട്‌ അമ്പലത്തിൻറെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. മഹാമഹം ഉത്സവസമയത്ത് റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌ ട്രെയിൻ കുംഭകോണം വരെ സർവീസ് നീട്ടാറുണ്ട്.

ചരിത്രം

[തിരുത്തുക]

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ് [3].

1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. [3] അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം.[4] സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ. [5]

സമയക്രമപട്ടിക

[തിരുത്തുക]

ട്രെയിൻ നമ്പർ 16177 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌ ദിവസേന ഇന്ത്യൻ സമയം 22:30-നു ചെന്നൈ എഗ്മോറിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 05:30-നു തിരുച്ചിറപ്പള്ളിയിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 16177 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സിനു ചെന്നൈ എഗ്മോർ കഴിഞ്ഞാൽ മാമ്പലം (2 മിനിറ്റ്), താംബരം (2 മിനിറ്റ്), ചെങ്കൽപ്പെട്ട് (2 മിനിറ്റ്), തിണ്ടിവനം (1 മിനിറ്റ്), വിഴുപ്പുരം ജങ്ഷൻ (5 മിനിറ്റ്), വൃദ്ദാചലം ജങ്ഷൻ (2 മിനിറ്റ്), അരിയലൂർ (1 മിനിറ്റ്), കള്ളക്കുടി പിഎൽജിഎച് (1 മിനിറ്റ്), ലാൽഗുഡി (1 മിനിറ്റ്), ശ്രീരംഗം (2 മിനിറ്റ്), തിരുച്ചിറപ്പള്ളി ടൌൺ (1 മിനിറ്റ്), പൊൻമലയ് ജിഎൽഡി ആർസികെ (1 മിനിറ്റ്), തിരുച്ചിറപ്പള്ളി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 16178 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സ്‌ ദിവസേന ഇന്ത്യൻ സമയം 22:25-നു തിരുച്ചിറപ്പള്ളിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം 05:15-നു ചെന്നൈ എഗ്മോറിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 16178 റോക്ക്ഫോർട്ട്‌ എക്സ്പ്രസ്സിനു തിരുച്ചിറപ്പള്ളി കഴിഞ്ഞാൽ പൊൻമലയ് ജിഎൽഡി ആർസികെ (1 മിനിറ്റ്), തിരുച്ചിറപ്പള്ളി ടൌൺ (1 മിനിറ്റ്), ശ്രീരംഗം (1 മിനിറ്റ്), ലാൽഗുഡി (1 മിനിറ്റ്), കള്ളക്കുടി പിഎൽജിഎച് (1 മിനിറ്റ്), അരിയലൂർ (1 മിനിറ്റ്), പെന്നാടം (1 മിനിറ്റ്), വൃദ്ദാചലം ജങ്ഷൻ (2 മിനിറ്റ്), വിഴുപ്പുരം ജങ്ഷൻ (2 മിനിറ്റ്), തിണ്ടിവനം (2 മിനിറ്റ്), ചെങ്കൽപ്പെട്ട് (2 മിനിറ്റ്), താമ്പരം (2 മിനിറ്റ്), മാമ്പലം (2 മിനിറ്റ്), ചെന്നൈ എഗ്മോർ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Old time table of SR - 1977". IR Southern Zone - Discussion. Archived from the original on 2016-03-04. Retrieved 20 December 2013.
  2. "Trains at a Glance July 2013 - June 2014". Indian Railways. Retrieved 19 December 2013.
  3. 3.0 3.1 "Platinum Jubilee Of Railway Electrification In India". pib.nic.in. Retrieved 2016-01-15.
  4. "Rockfort Express 16178 Travel Time". cleartrip.com. Archived from the original on 2016-03-04. Retrieved 2016-01-15.
  5. "The station where railway employees first struck work". thehindu.com. Retrieved 2016-01-15.