റോക്കി മലനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റോക്കി പർവതനിര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റോക്കി (വിവക്ഷകൾ) എന്ന താൾ കാണുക. റോക്കി (വിവക്ഷകൾ)
റോക്കി മലനിരകൾ
റോക്കീസ്
മലനിരകൾ
Moraine lake.jpg
രാജ്യങ്ങൾ കാനഡ, അമേരിക്കൻ ഐക്യനാടുകൾ
Regions ബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ഐഡഹോ, മൊണ്ടാന, വയോമിങ്, യൂറ്റാ, കൊളറാഡോ, ന്യൂ മെക്സിക്കോ
Part of Pacific Cordillera
Coordinates 39°07′04″N 106°26′43″W / 39.11778°N 106.44528°W / 39.11778; -106.44528
Highest point മൗണ്ട് എൽബെർട്ട്
 - ഉയരം 14,440 അടി (4,401 മീ)
Geology ആഗ്നേയശില, Sedimentary, Metamorphic
Period പ്രിക്യാംബ്രിയൻ, ക്രെറ്റേഷ്യസ്
RockyMountainsLocatorMap.png

വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളാണ്‌ റോക്കി മലനിരകൾ അഥവാ റോക്കീസ് (ഇംഗ്ലീഷ്:Rocky Mountains) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 4,401 മീറ്റർ ഉയരമുള്ള കൊളറാഡോയിലെ മൗണ്ട് എൽബെർട്ട് ആണ്‌. റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിൽ ഐസനോവർ തുരങ്കം സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ബ്രിട്ടീഷ് കൊളംബിയയിലെ ലയാഡ് നദി മുതൽ ന്യൂ മെക്സിക്കോയിലെ റിയോ ഗ്രാൻഡെ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകളെയാണ്‌ റോക്കി എന്ന് വിവക്ഷിക്കുന്നത്. ഇതിനു വടക്കായി സ്ഥിതിചെയ്യുന്ന യൂക്കോണിലെ സെൽവിൻ മലകൾ, അലാസ്കയിലെ ബ്രൂക്സ് മലകൾ എന്നിവയും തെക്ക് മെക്സിക്കോയിലെ സിയറ മാദ്രേ എന്നിവയും റോക്കിയുടെ ഭാഗമായി കണക്കാക്കുന്നില്ല. ഈ മലനിരകളിലെ പ്രായം കുറഞ്ഞവ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, ഏകദേശം 14 കോടി മുതൽ 6.5 കോടി വർഷം മുൻപേ രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു. [1]

മനുഷ്യചരിത്രം[തിരുത്തുക]

തദ്ദേശ ജനത[തിരുത്തുക]

കഴിഞ്ഞ മഹാ ഹിമയുഗം മുതൽ റോക്കി മലനിരകളിൽ തദ്ദേശീയ ഇന്ത്യൻ വിഭാഗങ്ങൾ താമസിക്കുന്നുണ്ട്. അപ്പാച്ചേ, അറാപാഹോ, ബന്നൂക്ക്, ബ്ലാക്ക്ഫുട്ട്, ഷെയന്നെ, ക്രോ നേഷൻ, ഫ്ലാറ്റ്‌ഹെഡ്, ഷോഷോൺ, സിയൂക്സ്, യൂറ്റെ, ക്യൂറ്റെനായി , സെകാനി, ഡുന്നെ സാ എന്നീ വിഭാഗങ്ങളും ഇതി‌ൽ പെടുന്നു. .[2]പ്രാചീന തദ്ദേശീയ ഇന്ത്യൻ ജനത മാമത്തുകളെയും പ്രാചീന കാട്ടുപോത്തിനെയും വേട്ടയാടിയിരുന്നു. ശരത്കാലത്തും (fall) ഹേമന്ദകാലത്തും (winter) പ്രാചീനവാസികൾ സമതലത്തിലെത്തി കാട്ടുപോത്തിനെ നായാടിയിരുന്നിരിക്കാം. വസന്തകാലത്തും (spring), ഗ്രീഷ്മകാലത്തും (summer) മാൻ, മത്സ്യം, എ‌ൽക്, എന്നിവയെ പിടിക്കാനും കിഴങ്ങുകളും കായ്കളും ശേഖരിക്കാനും ഇവർ മലകളിലേയ്ക്കും യാത്രചെയ്തിരുന്നിരിക്കാം. വന്യമൃഗങ്ങളെ തെളിച്ച് താല്പര്യമുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനായി പ്രാചീനമനുഷ്യർ നിർമിച്ച 5,400–5,800 വർഷം പഴക്കമുള്ള മതിലുകൾ ഇപ്പോഴും നിലവിലുണ്ട്.[2] പ്രാചീനമനുഷ്യൻ വേട്ടയാടലിലൂടെ സസ്തനികളുടെ എണ്ണത്തിലും തീകത്തിക്കുന്നതിലൂടെ സസ്യജാലങ്ങളുടെ വിതരണത്തിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-09-27.
  2. 2.0 2.1 2.2  This article incorporates public domain material from the United States Geological Survey document "Rocky Mountains" by T.J. Stohlgren.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോക്കി_മലനിരകൾ&oldid=3900242" എന്ന താളിൽനിന്ന് ശേഖരിച്ചത്