റൈറ്റിയ റെലിജിയോസ
റൈറ്റിയ റെലിജിയോസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Wrightia |
Species: | W. religiosa
|
Binomial name | |
Wrightia religiosa | |
Synonyms[1] | |
|
അപ്പോസൈനേസീ കുടുംബത്തിലെ കുറ്റിച്ചെടികളുടെ ഒരു സ്പീഷീസ് ആണ് റൈറ്റിയ റെലിജിയോസ.[2] ചൈന (ഗ്വാങ്ഡോംഗ്), ഇൻഡോ-ചൈന, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. കാറ്റലോഗ് ഓഫ് ലൈഫ് പട്ടികയിൽ ഇതിൻറെ ഒരു ഉപജാതികളും കാണപ്പെടുന്നില്ല.[3]ഊഷ്മളമായ ഉഷ്ണമേഖലാ കാലാവസ്ഥകളിലുമെല്ലാം കാണപ്പെടുന്ന ഈ നിത്യഹരിത സസ്യത്തിൽ വർഷം മുഴുവനും പൂക്കളുണ്ടാകുന്നു.[4]
ഒരു ബോൺസായ് സസ്യം ആയും നട്ടുവളർത്തുന്ന ഈ ഇനം സാധാരണയായി ഇന്തോ-ചൈനയിലെ പഗോഡകളിലും മറ്റിടങ്ങളിലും കാണപ്പെടുന്നു. വിയറ്റ്നാമിൽ ഇതിനെ Mai chiếu thủy, mai chấn thủy, mai trúc thủy, or lòng mức miên; എന്നുവിളിക്കുന്നു. ഇംഗ്ലീഷിൽ ഇതിനെ വാട്ടർ ജാസ്മിൻ എന്നും അറിയപ്പെടുന്നു. ലേഡീസ് ഈയർ റിങ്സ്, വൈൽഡ് വാട്ടർ പ്ലം, വണ്ടറസ് റൈറ്റിയ, സേക്രഡ് ബുദ്ധിസ്റ്റ് എന്നിവ ഈ സസ്യത്തിൻറെ അറിയപ്പെടുന്ന മറ്റു പൊതുനാമങ്ങളാണ്.
വിവരണം
[തിരുത്തുക]മുകൾഭാഗം പരന്ന് ഏകദേശം 2 മീറ്റർ വരെ ഉയരത്തിൽ കുറ്റിച്ചെടിയായി വളരുന്നു. നേർത്ത, മിനുസമാർന്ന അരികുകളുള്ള വൃത്താകൃതിയിലുള്ള ഇളം പച്ച ഇലകൾ ജോഡികളായി ഇലഞെട്ടിന് ഇരുവശവും (എതിർവശത്ത്) ക്രമീകരിച്ചിരിക്കുന്നു. തീവ്രമായ സുഗന്ധമുള്ളതും വെളുത്തതുമായ പൂക്കൾ നക്ഷത്രസമാനമായ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന 5 അണ്ഡാകാരമുള്ള ദളങ്ങൾ ചേർന്നതാണ്. ഇലയുടെ കക്ഷങ്ങളിൽ ചെറിയ കൂട്ടങ്ങളായി പൂക്കൾ ക്രമീകരിച്ചിരിക്കുന്നു. വർഷം മുഴുവൻ പൂക്കൾ കാണപ്പെടുന്നു.[5]
വൈദ്യശാസ്ത്ര ഔഷധത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്ടർ ജാസ്മിൻ കൃഷി ചെയ്തുവരുന്നു. സുഗന്ധമുള്ള വെളുത്ത പുഷ്പങ്ങൾ ഇതിൻറെ സവിശേഷതയായതിനാൽ അലങ്കാരസസ്യമായും നട്ടുവളർത്തുന്നു. ഈർപ്പമുള്ള മണ്ണിലും, നന്നായി വരണ്ട മണ്ണിലും തണ്ടുകൾ മുറിച്ചു നട്ടും വേരുകളിൽ നിന്നും മുളപ്പിച്ചും വംശവർദ്ധനവ് നടത്താവുന്നതാണ്.
പദോല്പത്തി
[തിരുത്തുക]സ്കോട്ടിഷ് വൈദ്യനും സസ്യശാസ്ത്രജ്ഞനുമായ ഡോ. വില്യം റൈറ്റിന്റെ (1740 - 1827) ബഹുമാനാർത്ഥമാണ് ഈ ജീനസിന് റൈറ്റിയ എന്ന് നാമകരണം നൽകിയത്. സ്പീഷീസ് റെലിജിയോസ എന്നാൽ പവിത്രവും മതപരമായ ആചാരങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
ഉപയോഗം
[തിരുത്തുക]വാട്ടർ ജാസ്മിൻ പരമ്പരാഗതമായി ഒരു ഔഷധസസ്യമായും വേരുകൾ ചർമ്മരോഗനിവാരണത്തിനുള്ള ഔഷധിയായും ഉപയോഗിക്കുന്നു.[6]സസ്യങ്ങൾ പൂന്തോട്ടങ്ങളുടെ അതിരുകളിൽ നട്ടുവളർത്തി വേലിയായി പ്രയോജനപ്പെടുന്നു. പൂക്കൾ ക്ഷേത്രാവശ്യങ്ങൾക്കുപയോഗിക്കുന്നു.
രോഗങ്ങൾ
[തിരുത്തുക]ഗുരുതരമായ പ്രാണികളോ രോഗങ്ങളോ ഈ സസ്യത്തെ ബാധിക്കുന്നില്ല. മുഞ്ഞ അല്ലെങ്കിൽ സ്പൈഡർ മൈറ്റ്സ് ആക്രമിക്കാറുണ്ട്. ഇലപ്പുള്ളി രോഗവും കണ്ടുവരുന്നു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Wrightia religiosa (Teijsm. & Binn.) Benth. ex Kurz — The Plant List". www.theplantlist.org. Archived from the original on 2023-03-17. Retrieved 16 July 2018.
- ↑ "Brit, Brytte, or Brithus, Walter (fl 1390)", Oxford Dictionary of National Biography, Oxford University Press, 2018-02-06, retrieved 2019-06-05
- ↑ "Regional averages of mean species abundance, 1820-2000". How Was Life?. 2014-10-02. doi:10.1787/9789264214262-table73-en.
- ↑ "Wrightia religiosa, Echites religiosa, Sacred Buddhist, Wondrous Wrightia, Wild Water Plum, Water Jasmine -". TopTropicals.com - rare plants for home and garden (in ഇംഗ്ലീഷ്). Retrieved 2019-06-16.
- ↑ https://florafaunaweb.nparks.gov.sg/Special-Pages/plant-detail.aspx?id=2556.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Wrightia religiosa - Water Jasmine". www.flowersofindia.net. Retrieved 2019-06-16.
പുറം കണ്ണികൾ
[തിരുത്തുക]- Wrightia religiosa എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Wrightia religiosa എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.