റൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റൈ
Ear of rye.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
S. cereale
Binomial name
Secale cereale
Synonyms

Secale fragile M.Bieb.

പോയേസ്യേ കുടുംബത്തിൽ പെട്ട വിവിധ ഒരു ധാന്യചെടിയാണ് റൈ Rye (ശാസ്ത്രീയനാമം Secale cereale) ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികൾക്ക് ആഹാരമായും ആൽക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷി ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ നീല കലർന്ന പച്ച നിറം ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.

ആഗോള ഉല്പാദനം[തിരുത്തുക]

Wild rye.jpg
Secale cereale

യൂറോപ്പിന്റെ വടക്കും കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് റൈ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് - വടക്കൻ ജർമനി പോളണ്ട്, ഉക്രൈൻ, ബെലാറസ്, ലിത്വേനിയ ,ലാറ്റ്‌വിയ, മദ്ധ്യ-വടക്കൻ റഷ്യ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. റൈ കൃഷി ചെയ്യപ്പെടുന്ന മറ്റു പ്രദേശങ്ങൾ വടക്കേ അമേരിക്ക (കാനഡ ,അമേരിക്കൻ ഐക്യ നാടുകൾ), തെക്കേ അമേരിക്ക (അർജന്റീന, ബ്രസീൽ), ടർക്കി, കസാഖ്‌സ്താൻ വടക്കൻ ചൈന എന്നിവയാണ്.

2005-ൽ ലോകത്തിൽ ഏറ്റവും അധികം റൈ ഉല്പാദിപ്പിച്ച രാഷ്ട്രങ്ങൾ.
(million metric ton)
 European Union 9.2*
 റഷ്യ 3.6
 പോളണ്ട് 3.4
 ജർമ്മനി 2.8
 ബെലാറുസ് 1.2
 Ukraine 1.1
 China 0.6
 കാനഡ 0.4
 തുർക്കി 0.3
 അമേരിക്കൻ ഐക്യനാടുകൾ 0.2
 ഓസ്ട്രിയ 0.2
ലോകത്തിലെ ആകെ ഉൽപ്പാദനം' 13.3
EU 2008 figures include Poland, Germany
and Austria.
Source: FAO [1]

ഘടകങ്ങൾ[തിരുത്തുക]

ധാതുക്കൾ (Minerals)
കാത്സ്യം 33 mg
ഇരുമ്പ് 2.67 mg
മാംഗനീസ് 121 mg
ഫോസ്ഫറസ് 374 mg
പൊട്ടാസ്യം 264 mg
സോഡിയം 6 mg
നാകം (Zinc) 3.73 mg
ചെമ്പ് (Copper) 0.450 mg
മഗ്നീഷ്യം 2.680 mg
സെലീനിയം 0.035 mg

അവലംബം[തിരുത്തുക]

  1. "Major Food And Agricultural Commodities And Producers - Countries By Commodity". Fao.org. ശേഖരിച്ചത് 2010-09-17.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റൈ&oldid=3737812" എന്ന താളിൽനിന്ന് ശേഖരിച്ചത്