റേച്ചൽ വൈസ്
ദൃശ്യരൂപം
റേച്ചൽ വൈസ് | |
---|---|
ജനനം | റേച്ചൽ ഹാന വൈസ് 7 മാർച്ച് 1970 |
സജീവ കാലം | 1993–present |
പങ്കാളി(കൾ) | ഡാരൺ അരൊണോഫ്സ്കി (2002-2010; 1 child) |
അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ് റേച്ചൽ ഹാന വൈസ്. ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് ചലച്ചിത്ര മേഖലയിൽ പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം എബൗട്ട് എ ബോയ് എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ ദ കോൺസ്റ്റന്റ് ഗാർഡ്നർ എന്ന ചിത്രത്തിലെ വേഷം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. 1970 മാർച്ച് 7-ആം തീയതി ഓസ്ട്രിയൻ വംശജയയായ ഈഡിത്ത് റുത്ത്, ഹംഗറിയിൽ നിന്നുള്ള ജോർജ് വൈസ് ദമ്പതികളുടെ പുത്രിയായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച റേച്ചൽ ബാല്യകാലം ചെലവഴിച്ചത് ഹാംസ്റ്റഡ് ഗാർഡൻ സബർബിലാണ്. അവരുടെ മാതാവ് ഒരു സൈക്കോതെറാപ്പിസ്റ്റും പിതാവ് എഞ്ചിനീയറും ആയിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Rachel Weisz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.