Jump to content

റെസ്റ്റ് (ബോഗുറേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rest
Artistവില്യം-അഡോൾഫ് ബോഗുറേ Edit this on Wikidata
Year1879
MediumOil on fabric
Dimensions164.5 സെ.മീ (64.8 ഇഞ്ച്) × 117.8 സെ.മീ (46.4 ഇഞ്ച്)
LocationCleveland Museum of Art
Accession No.1915.722 Edit this on Wikidata

1879-ൽ വില്യം-അഡോൾഫ് ബോഗുറേ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് റെസ്റ്റ്. ക്ലീവ്‌ലാന്റ് മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു വൃക്ഷത്തിന്റെ തണലിൽ മക്കളോടൊപ്പം ഇരിക്കുന്ന ഒരു യുവതിയായ അമ്മയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴികക്കുടം പശ്ചാത്തലത്തിൽ കാണാം. റാഫേൽ വരച്ച ഹോളി ഫാമിലി ചിത്രങ്ങൾ ഈ രചനയെ അനുസ്മരിപ്പിക്കുന്നു. ചിത്രത്തിന്റെ ചുവടെ ഇടതുവശത്ത് കലാകാരന്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.[1]

കലാകാരനിൽ നിന്ന് ഈ ചിത്രം ഹിൻമാൻ ഹർ‌ബട്ട് വാങ്ങിയിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Catalogue entry". Archived from the original on 2020-08-11. Retrieved 2020-12-01.
  2. Argencourt, Louise d'; Diederen, Roger; Luxenberg, Alisa (1999). European Paintings of the 19th Century (in ഇംഗ്ലീഷ്). Cleveland Museum of Art. ISBN 978-0-940717-52-7.
"https://ml.wikipedia.org/w/index.php?title=റെസ്റ്റ്_(ബോഗുറേ)&oldid=4023761" എന്ന താളിൽനിന്ന് ശേഖരിച്ചത്