റെസ്യൂമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിദ്യാഭ്യാസ യോഗ്യത, കഴിവുകൾ, ജോലിപരിജ്ഞാനം എന്നിവ പ്രദർശിപ്പിച്ച് കൊണ്ട് തയ്യാറാക്കുന്നതാണ് റെസ്യൂമെ (English: resume) .റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സർട്ടിഫിക്കറ്റുകൾ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും അനുഭവസമ്പത്തിനെയും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കാൻ റെസ്യൂമെകൾക്കാവണം. ജോലി നൽകുന്ന ആൾക്കോ, സ്ഥാപനത്തിനോ നമ്മളെ കുറിച്ചുള്ള കാഴ്ചപ്പാട് ആദ്യമായി രൂപപ്പെടുന്നത് റെസ്യുമെയിലൂടെയാണ്. അതു കൊണ്ട് തന്നെ ഒരു ജോലിയിൽ കാലെടുത്തു വെയ്ക്കുന്നതിനു മുമ്പുള്ള ആദ്യത്തെ കടമ്പയാണ് റെസ്യൂമെ. വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കഴിവുകൾ എന്നിവയുടെ ചുരുക്കെഴുത്താണ് ഒരു റെസ്യൂമെയിൽ ഉണ്ടാകേണ്ടത്. ഒരാളെക്കുറിച്ച് മറ്റൊരാൾ എഴുതുന്നപോലെ വസ്തുനിഷ്ഠമായാണ് റെസ്യൂമെ രൂപപ്പെടുത്തേണ്ടത്. ഒരു ജോലി സമ്പാദിക്കുകയെന്നതാണ് റെസ്യുമെയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ മുമ്പെന്നോ തയ്യാറാക്കി വെച്ച റെസ്യൂമെ എല്ലാ ജോലികൾക്കും ഫോർവേർഡ് ചെയ്തികൊണ്ടിരിക്കരുത്. ഓരോ ജോലിക്കും അതി​നാവശ്യമായ രീതിയിൽ റെസ്യൂമെ പുതുക്കേണ്ടത് അത്യാവശ്യമാണ്. ജോലി തേടുന്ന വ്യക്തിയുടെ നേട്ടങ്ങൾ, അംഗീകാരങ്ങൾ, താല്പര്യങ്ങൾ, ഹോബികൾ എന്നിങ്ങനെയുള്ള കാര്യങ്ങളും അടയാളപ്പെടുത്തണം. ഇത്തരം സത്യസന്ധമായ വിലയിരുത്തലിൽ പിഴവുകളോ കാപട്യമോ ഉണ്ടാവരുത്​. ഇതിലൂടെ ആ വ്യക്തിയുടെ നേട്ടങ്ങളും കഴിവുകളും സാധ്യതകളും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. റെസ്യൂമെ തയ്യാറാക്കുന്നത് അക്ഷരത്തെറ്റ് വരാത്ത വിധം കണിശതയോടെ ആയിരിക്കണം. യോഗ്യത ചോദ്യം ചെയ്യപ്പെടാൻ പോലും അക്ഷരത്തെറ്റ്​ കാരണമായേക്കാം. അത് പോലെ തന്നെ റെസ്യൂമെയിൽ ഫോട്ടോ ഉൾപ്പെടുത്തണമെന്ന് ഒരു നിർബന്ധവുമില്ല. ജാതി, മതം, ശമ്പളം,എന്നിവയെല്ലാം ഒഴിവാക്കണം.

അവലംബം[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • curriculum vitae എന്നതിന്റെ വിക്ഷണറി നിർ‌വചനം.
  • Bennett, Scott A. The Elements of Résumé Style: Essential Rules and Eye-Opening Advice for Writing Résumés and Cover Letters that Work. AMACOM, 2005 ISBN 0-8144-7280-X.
  • Whitcomb, Susan Britton. Resume Magic: Trade Secrets of a Professional Resume Writer, Third Edition. JIST Publishing, 2006. ISBN 978-1-59357-311-9.
  • Thiollet, Jean-Pierre.Euro CV, Paris, Top Editions, 1997. ISBN 2-87731-131-7

ഫലകം:Employment

"https://ml.wikipedia.org/w/index.php?title=റെസ്യൂമെ&oldid=3937181" എന്ന താളിൽനിന്ന് ശേഖരിച്ചത്