Jump to content

റെയ്മൻഡ് വഹാൻ ദാമേദിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയ്മൻഡ് വഹാൻ ദാമേദിയൻ
ജനനം (1936-03-16) മാർച്ച് 16, 1936  (88 വയസ്സ്)
New York City, United States

എം.ആർ .ഐ സ്കാനുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ് റെയ്മൻഡ് വഹാൻ ദാമേദിയൻ.(ജ: മാർച്ച് 16, 1936 -ന്യൂയോർക്ക്). അർമേനിയൻ വംശജനായ ദാമേദിയൻ ശരീരത്തിലെ പൊട്ടാസ്യം, സോഡിയം തന്മാത്രകളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണങ്ങളാണ് എം.ആർ.ഐ സ്കാനുകളുടെ നിർമ്മാണത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത്.[1] 1969 ൽ ആദ്യമായി ഒരു സ്കാനിങ് യന്ത്രത്തിനു അദ്ദേഹം രൂപകല്പന നൽകിയിരുന്നു.കൂടാതെ 1977-ൽ അർബ്ബുദകോശങ്ങളെ വേർതിരിച്ചറിയുന്നതിനുള്ള ഒരു പരിശോധനാരീതി മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ചതും അർമേദിയനായിരുന്നു.[2][3]

വിദ്യാഭ്യാസം

[തിരുത്തുക]

1956-ൽ വിസ്കോൺസിൻ -മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ദാമേദിയൻ 1960 ൽ വൈദ്യശാസ്ത്രത്തിൽ എം. ഡി. ബിരുദവും നേടുകയുണ്ടായി.[4]

ബഹുമതികൾ

[തിരുത്തുക]

2003-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനു ദാമേദിയൻ പരിഗണിയ്ക്കപ്പെടാതിരുന്നത് ഒട്ടേറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.[5]

  • നാഷനൽ മെഡൽ ഓഫ് ടെക്നോളജി (1988)
  • നാഷനൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിം (1989)

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Winner's Circle: Raymond Damadian
  2. Inventor of the Week Archive
  3. Damadian R. V., Goldsmith M., and Minkoff L., “NMR in cancer: XVI. FONAR image of the live human body”, Physiol. Chem. Phys. 9(1):97–100, 1977.
  4. "Woodbury, N.Y., Medical Inventor Continues Lone Quest against Nobel Committee". New York Newsday. 2003-10-21. Retrieved 2007-08-04.[പ്രവർത്തിക്കാത്ത കണ്ണി]
  5. "MRI's inside story". The Economist. 2003-12-04. Archived from the original on 2007-12-06. Retrieved 2007-08-05.
  • James Mattson and Merrill Simon. The Pioneers of NMR and Magnetic Resonance in Medicine: The Story of MRI. Jericho & New York: Bar-Ilan University Press, 1996. ISBN 0-9619243-1-4.
  • Donald P. Hollis. "Abusing Cancer Science: The Truth About NMR and Cancer", Chehalis, WA: Strawberry Fields Press, 1987. ISBN 0-942033-15-9.
  • Doug Sharp and Jerry Bergman. Persuaded by the Evidence: True Stories of Faith, Science, and the Power of a Creator, 2008. ISBN 0-89051-545-X
"https://ml.wikipedia.org/w/index.php?title=റെയ്മൻഡ്_വഹാൻ_ദാമേദിയൻ&oldid=4100946" എന്ന താളിൽനിന്ന് ശേഖരിച്ചത്