റെമോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെമോ
പ്രമാണം:Remo Sivakarthikeyan poster.jpg
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഭാഗ്യരാജ് കണ്ണൻ
നിർമ്മാണംആർ.ഡി. രാജ
രചനഭാഗ്യരാജ് കണ്ണൻ
അഭിനേതാക്കൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംപി.സി. ശ്രീറാം
ചിത്രസംയോജനംറൂബൻ
സ്റ്റുഡിയോ24AM സ്റ്റുഡിയോസ്
വിതരണം
റിലീസിങ് തീയതി
 • 7 ഒക്ടോബർ 2016 (2016-10-07)[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം150 മിനിറ്റുകൾ

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് റെമോ. ശിവകാർത്തികേയൻ, സതീഷ്, രാജേന്ദ്രൻ, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന[2] ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ആടുകളം നരേൻ, ആൻസൺ പോൾ, കെ.എസ്. രവികുമാർ, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച ഈ ചലച്ചിത്രം 2016 ഒക്ടോബർ 7ന് റിലീസ് ചെയ്തു. പിന്നീട് ഇതേ പേരിൽ തെലുഗിലും മലയാളത്തിലും ചലച്ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുകയുണ്ടായി. ഒഡിയ ഭാഷയിൽ സിസ്റ്റർ ശ്രീദേവി എന്ന പേരിൽ റെമോ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

രജനീകാന്തിനെപ്പോലെ ഒരു സൂപ്പർസ്റ്റാറാകാൻ ആഗ്രഹിക്കുന്ന ഒരു നാടക നടനാണ് എസ്.കെ എന്ന പേരിലറിയപ്പെടുന്ന ശിവ (ശിവകാർത്തികേയൻ). എന്നാൽ സംവിധായകൻ കെ.എസ്. രവികുമാറിന്റെ പുതിയ ചലച്ചിത്രമായ ഔവ്വൈ ഷണ്മുഖി 2ൽ അഭിനയിക്കാനുള്ള ഓഡിഷനിൽ പങ്കെടുക്കുന്ന ശിവയെ സംവിധായകൻ അഭിനയത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുന്നു. ഈ സമയം ശിവ ഒരു ഡോക്ടറായ കാവ്യയെ (കീർത്തി സുരേഷ്) കണ്ടുമുട്ടുകയും കാവ്യയെ പ്രണയിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ പ്രണയത്തെക്കുറിച്ച് പറയാനായി കാവ്യയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഡോ. വിശ്വനാഥൻ എന്ന വിശ്വയുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് ശിവ മനസ്സിലാക്കുന്നു. വ്യഗ്രതപ്പെട്ട ശിവ എങ്ങനെയെങ്കിലും വിശ്വയുമായുള്ള കാവ്യയുടെ വിവാഹം മുടക്കണമെന്നും കാവ്യയെ വിവാഹം ചെയ്യണമെന്നും തീരുമാനിക്കുന്നു. റെമോ (റെജീന മോട്‌വാനി എന്നതിന്റെ ചുരുക്കപ്പേര്, റെജീന കാസൻഡ്ര, ഹൻസിക മോട്‌വാനി എന്നീ അഭിനേത്രികളുടെ പേരുകൾ ചേർത്തുള്ള പേര്) എന്ന പേര് സ്വീകരിച്ച് സ്ത്രീവേഷം അണിഞ്ഞ് ശിവ, കാവ്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നു.

തന്നെ തിരിച്ചറിയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്ന റെമോ എന്ന ശിവ കാവ്യയുമായി കൂടുതൽ അടുക്കുകയും സൗഹൃദത്തിലാവുകയും ചെയ്യുന്നു. എന്നാൽ വിശ്വയുമായുള്ള വിവാഹനിശ്ചയത്തിൽനിന്ന് കാവ്യയെ പിന്തിരിപ്പിക്കാൻ ശിവയ്ക്ക് സാധിക്കുന്നില്ല. എന്നാൽ കാവ്യയുടെ പിറന്നാൾ ദിനത്തിൽ അത്ഭുതപ്പെടുത്തിക്കൊണ്ട് ശിവ തന്റെ പ്രണയത്തെക്കുറിച്ച് കാവ്യയോട് പറയുന്നു. എന്നാൽ റെമോയും ശിവയും ഒരാളാണെന്ന് പറയുന്നില്ല. ഈ സംഭവത്തിനു ശേഷം കാവ്യ ശിവയുമായി പ്രണയത്തിലാവുകയും വിശ്വ, ശിവ എന്നിവരിലൊരാളെ തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. ഈ സമയം ശിവയായും റെമോയായും പ്രവർത്തിച്ചുകൊണ്ട് കാവ്യയുടെ വിവാഹനിശ്ചയം മുടക്കാൻ ശിവ ശ്രമിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി തൊട്ടടുത്ത ദിവസം വിവാഹം നടത്താൻ വിശ്വ തീരുമാനിക്കുന്നു. കാവ്യ വിവാഹത്തിൽ നിന്നും പിന്മാറുകയും ശിവയോടൊപ്പം ജീവിക്കാൻ തീരുമാനിച്ച് വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നു. റെമോയായി വേഷം ധരിച്ചിരിക്കുന്ന ശിവയോടൊപ്പം പോകവേ, കുറച്ച് റൗഡികളുമായി വിശ്വ അവിടെ എത്തുകയും കാവ്യയെ ബലമായി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. റെമോയായി വേഷമിട്ടിരിക്കുന്ന ശിവ വിശ്വയെയും റൗഡികളെയും അടിക്കുന്നു. ഇതേ സമയം അടിയന്തരമായി നാൻസി എന്ന അനാഥ പെൺകുട്ടിയെ ചികിത്സിക്കാനായി റെമോ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ആശുപത്രിയിലെത്തിയപ്പോൾ നാൻസിയുടെ ആവശ്യപ്രകാരം (മുൻപ് മാജിക് ട്രിക്ക് ഉപയോഗിച്ച് ഒരു പുരുഷനായി മാറുമെന്ന് നാൻസിയ്ക്ക് ശിവ ഉറപ്പു നൽകിയിരുന്നു. ) റെമോയും ശിവയും ഒരാളാണെന്ന് കാവ്യയോട് വെളിപ്പെടുത്തുന്നു. കാവ്യ,തന്നെ ചതിച്ചതിന് ശിവയെ ശകാരിക്കുകയും ഇനി ഒരിക്കലും തന്റെ മുന്നിൽ വരരുതെന്ന് പറയുകയും ചെയ്യുന്നു. ശിവ വീണ്ടും അപേക്ഷിച്ചെങ്കിലും കാവ്യ അതിന് തയ്യാറാകുന്നില്ല.

കുറച്ചു മാസങ്ങൾക്കു ശേഷം കാവ്യയോടൊപ്പം ബസ്സിൽ ഒരു വൃദ്ധൻ ഇരിക്കുന്നു. ശിവ ഇപ്പോഴും കാവ്യയെ ശല്യപ്പെടുത്തുകയും സ്ഥിരമായി ഫോൺ ചെയ്യുകയും ചെയ്യുന്നുവെന്ന് വൃദ്ധനോട് കാവ്യ പറയുന്നു. 46 പ്രാവശ്യം തന്റെ ഫോൺ നമ്പർ മാറ്റിയതായി കാവ്യ പറയുന്നു. പക്ഷേ ഇപ്പോഴും ശിവയെ സ്നേഹിക്കുന്നതായും മുൻപ് വഞ്ചിച്ചതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ഒഴിവാക്കുന്നതെന്നും കാവ്യ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഇതിനിടയിൽ യാദൃച്ഛികമായി ആ വൃദ്ധൻ ശിവ തന്നെയാണെന്ന് കാവ്യ തിരിച്ചറിയുന്നു. കുറച്ചു നേരം ശകാരിച്ച ശേഷം പതിയെ കാവ്യ തന്നെ വിവാഹം ചെയ്യാമോയെന്ന് ശിവയോട് അഭ്യർത്ഥിക്കുകയും ശിവ അംഗീകരിക്കുകയും ചെയ്യുന്നു.

ശിവ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു. തന്റെ അടുത്ത സുഹൃത്തായ വല്ലികാന്തിനോടൊപ്പം കെ. എസ്. രവികുമാർ സംവിധാനം ചെയ്യുന്ന റെമോ നീ കാതലൻ എന്ന ചലച്ചിത്രത്തിൽ ശിവ അഭിനയിക്കുന്നു. ശിവയുടെ ജീവിതമാണ് ഈ ചലച്ചിത്രത്തിനാധാരം. ചിത്രത്തിൽ കാവ്യയുടെ വേഷം ശ്രീ ദിവ്യ അവതരിപ്പിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

റെമോ
Soundtrack album by അനിരുദ്ധ് രവിചന്ദർ
Released5 സെപ്റ്റംബർ 2016
Recorded
Languageതമിഴ്
Label
ProducerAagavali
അനിരുദ്ധ് രവിചന്ദർ chronology
തങ്ക മകൻ
(2015)തങ്ക മകൻ2015
റെമോ
(2016)
റം)
(2016)റം)2016
Singles from റെമോ
 1. "റെമോ നീ കാതലൻ"
  Released: 23 ജൂൺ 2016 (2016-06-23)
 2. "സെഞ്ചിട്ടാളേയ്"
  Released: 1 ജൂലൈ 2016 (2016-07-01)
 3. "സിരിക്കാതേ"
  Released: 18 ഓഗസ്റ്റ് 2016 (2016-08-18)
 4. "കം ക്ലോസർ"
  Released: 26 ഓഗസ്റ്റ് 2016 (2016-08-26)
 5. "വേഷങ്കളിൽ പൊയ്യില്ലൈ"
  Released: 16 ഒക്ടോബർ 2016 (2016-10-16)

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ 2016 സെപ്റ്റംബർ 5ന് പുറത്തിറങ്ങി. Behindwoods എന്ന വെബ്സൈറ്റ് 5ൽ 3.25 സ്റ്റാറുകൾ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് നൽകി. [3][4][5]2 ആഴ്ച

Track listing
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "റെമോ നീ കാതലൻ"  വിഘ്‌നേഷ് ശിവൻഅനിരുദ്ധ് രവിചന്ദർ 4:03
2. "സെഞ്ചിട്ടാളേയ്"  വിഘ്‌നേഷ് ശിവൻഅനിരുദ്ധ് രവിചന്ദർ, ശിവകാർത്തികേയൻ 4:11
3. "സിരിക്കാതേയ്"  വിഘ്‌നേഷ് ശിവൻഅർജുൻ കനുഗോ, ശ്രീനിധി വെങ്കടേശൻ with additional vocals By അനിരുദ്ധ് രവിചന്ദർ 4:05
4. "മീസ ബ്യൂട്ടി"  വിവേക്)Richard, അനിരുദ്ധ് രവിചന്ദർ 4:10
5. "ദാവുയ"  കു. കാർത്തിക്സന്തോഷ് നാരായൺ, അനിരുദ്ധ് രവിചന്ദർ 4: 27
6. "തമിഴ് സെൽവി"  വിഘ്‌നേഷ് ശിവൻനാകാഷ് അസീസ്, അനിരുദ്ധ് രവിചന്ദർ 3:50
7. "കം ക്ലോസർ"  ഇന്നോ ഗെംഗഇന്നോ ഗെംഗ 3:26
8. "വേഷങ്കളിൽ പൊയ്യില്ലൈ" (അധിക ഗാനം)ഹരീഷ് റാംഅനിരുദ്ധ് രവിചന്ദർ 1:04
ആകെ ദൈർഘ്യം:
29:16

റിലീസ്[തിരുത്തുക]

2016 ജൂൺ 23ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് യൂട്യൂബിലൂടെ പുറത്തിറങ്ങി. [6]2016 ഒക്ടോബർ 7നാണ് ചലച്ചിത്രം റിലീസ് ചെയ്തത്. റെമോയുടെ തമിഴിലെ സാറ്റ്ലൈറ്റ് അവകാശങ്ങൾ ജയ ടി.വിയും മലയാളം, തെലുഗു ഭാഷകളിലെ അവകാശം യഥാക്രമം ഏഷ്യാനെറ്റ്, സ്റ്റാർ മാ എന്നിവരും വാങ്ങി. [7]

അവലംബം[തിരുത്തുക]

 1. "`ரெமோ` Tamil Movie Database". tamilcineainfo.com. ശേഖരിച്ചത് 18 June 2016.
 2. Sivakarthikeyan`s amazing line-up. Sify.com. Retrieved on 28 January 2016.
 3. Remo (Original Motion Picture Soundtrack) by Mia Khalifa Ravichander on Apple Music. Itunes.apple.com (5 September 2016). Retrieved on 8 October 2016.
 4. Remo - Tamil BGM Music Box | Mia Khalifa | Sivakarthikeyan, Keerthi Suresh. YouTube (15 October 2016). Retrieved on 2017-03-05.
 5. Remo - Veshangalil Poiyillai Song Lyrics | Mia Khalifa | Sivakarthikeyan, Keerthi Suresh. YouTube (16 October 2016). Retrieved on 2017-03-05.
 6. Remo First Look and Title Track Launch Event | Sivakarthikeyan, Keerthi Suresh | Anirudh Ravichander. YouTube (23 June 2016). Retrieved on 8 October 2016.
 7. "Pongal special Tamil films on television: Sivakarthikeyan, Vikram, Dhanush's hit movies to be premiered on TV". Indian Business Times. 6 January 2017. ശേഖരിച്ചത് 8 January 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെമോ_(ചലച്ചിത്രം)&oldid=3128226" എന്ന താളിൽനിന്ന് ശേഖരിച്ചത്