റെബേക്ക ഗോംപെർട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെബേക്ക ഗോംപെർട്സ് 2017 ൽ.

റെബേക്ക ഗോംപെർട്സ് (ജനനം: 1966) ഒരു ഡച്ച് വൈദ്യനും സ്ത്രീകളുടെ അവകാശങ്ങൾക്ക്, പ്രത്യേകിച്ച് ഗർഭഛിദ്ര അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നതിൻറെ പേരിൽ അറിയപ്പെടുന്ന ഒരു വനിതയാണ്. വിമൻ ഓൺ വേവ്സ്, വിമൻ ഓൺ വെബ് എന്നീ സംഘടനകളുടെ സ്ഥാപകയായ അവർ, സ്ത്രീകൾക്ക് പ്രത്യുൽപാദനപരമായ ആരോഗ്യ സേവനങ്ങൾ നൽകാത്ത രാജ്യങ്ങളിലെ സ്ത്രീകൾക്ക് അത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധിക്കുന്നു. 2013ലും 2014ലും ബി.ബി.സി.യുടെ 100 വിമൻ പട്ടികയിൽ അവർ‌ ഉൾപ്പെട്ടിരുന്നു.[1][2] 2018-ൽ അവർ അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന എയ്ഡ് ആക്സസ് എന്ന സംഘടന സ്ഥാപിച്ചു.[3] പരിശീലനം ലഭിച്ച ഒരു അബോർഷൻ സ്പെഷ്യലിസ്റ്റും ആക്ടിവിസ്റ്റുമായ അവർ പൊതുവെ അന്താരാഷ്ട്ര അതിർത്തികൾ ഭേദിച്ച ആദ്യത്തെ ഗർഭഛിദ്രാവകാശ പ്രവർത്തകയായി കണക്കാക്കപ്പെടുന്നു.[4]

2020-ൽ ടൈംസ് 100 ൻറെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഗോംപെർട്‌സും ഉൾപ്പെടുന്നു.[5]

ആദ്യകാലജീവിതം[തിരുത്തുക]

1966-ൽ സുരിനാമിലെ പരമാരിബോയിലാണ് റെബേക്ക ഗോംപെർട്ട്സ് ജനിച്ചത്.[6] അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ കുടുംബം നെതർലാൻഡിലേക്ക് താമസം മാറിയതോടെ, അവൾ വളർന്നത് തുറമുഖ പട്ടണമായ വ്ലിസിംഗനിൽ ആയിരുന്നു.[7] ഒരു ചെറിയ പട്ടണത്തിൽ വളർന്നുവെങ്കിലും, ഭാവി കരിയറിനെ നയിക്കുന്ന ഒരു അന്താരാഷ്ട്ര അവബോധം അവളിൽ വളർന്നിരുന്നു.[8] ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1980-കളുടെ മധ്യത്തിൽ ഗോംപെർട്ട്സ് ആംസ്റ്റർഡാമിലേക്ക് മാറി.[9] കലയിലും ശാസ്ത്രത്തിലും താൽപ്പര്യമുള്ള അവൾ വിഷ്വൽ ആർട്ടും വൈദ്യശാസ്ത്രവും പഠിച്ചു. കൻസെപ്ചൂൽ ആർട്ട് പഠിച്ച അവർ ആംസ്റ്റർഡാമിലെ റീറ്റ്‌വെൽഡ് അക്കാദമിയിൽ നാല് വർഷത്തെ ആർട്ട് ബിരുദം പൂർത്തിയാക്കുകയും അതേ സമയംതന്നെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുകയും ചെയ്തു.[10] കല താൻ പിന്തുടരാൻ ആഗ്രഹിക്കുന്ന പാതയല്ലെന്ന് കണ്ടെത്തിയതോടെ അവൾ വൈദ്യശാസ്ത്ര മേഖയലിലേയ്ക് വഴിമാറി.

കരിയർ[തിരുത്തുക]

മെഡിക്കൽ വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയ ശേഷം, ഗോംപെർട്ട് ഗയാനയിലെ ഒരു ചെറിയ ആശുപത്രിയിൽ ട്രെയിനി ഡോക്ടറായി ജോലി ചെയ്തു.[11] ഇവിടെയാണ് 25-ാം വയസ്സിൽ നിയമവിരുദ്ധമായ ഗർഭഛിദ്രത്തിന്റെ യാഥാർത്ഥ്യങ്ങൾ അവൾ ആദ്യമായി കണ്ടത്.[12] 1997 ലെ കണക്കനുസരിച്ച്, ആംസ്റ്റർഡാമിൽ നിയമപരമായ ഗർഭഛിദ്ര ചികിത്സ നടത്തിയ 31 വയസ്സുള്ള ഒരു ഡോക്ടറായിരുന്നു അവർ.[13]

1997-1998 കാലഘട്ടത്തിൽ, റെയിൻബോ വാരിയർ II എന്ന ഗ്രീൻപീസ് കപ്പലിൽ ഗോംപെർട്ട്സ് ഒരു റെസിഡന്റ് ഫിസിഷ്യനും പരിസ്ഥിതി പ്രവർത്തകയുമെന്ന നിലയിൽ യാത്ര ചെയ്തു.[14] ലാറ്റിനമേരിക്കയിലൂടെ കപ്പൽ യാത്ര നടത്തിയ അവർ, റൊമാനിയയും ഗിനിയയും സന്ദർശിച്ചു.[15]

അവലംബം[തിരുത്തുക]

  1. "100 Women: Who took part?". BBC. 22 November 2013.
  2. "Who are the 100 Women 2014?". BBC. 26 October 2014.
  3. Koerth, Maggie (2022-11-01). "As States Banned Abortion, Thousands More Americans Got Pills Online Anyway". FiveThirtyEight (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-11-06.
  4. Corbett, Sara (2001-08-26). "The Pro-Choice Extremist". The New York Times Magazine (in ഇംഗ്ലീഷ്).
  5. Richards, Cecile (2020-09-22). "Rebecca Gomperts: The 100 Most Influential People of 2020". Time.
  6. Ferry, Julie (2007-11-14). "Abortion on the high seas". the Guardian (in ഇംഗ്ലീഷ്). Retrieved 2018-11-19.
  7. Oppenheim, Maya (2016-05-31). "Meet the woman travelling the world delivering abortion drugs by drone". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്).
  8. Oppenheim, Maya (2016-05-31). "Meet the woman travelling the world delivering abortion drugs by drone". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്).
  9. Corbett, Sara (2001-08-26). "The Pro-Choice Extremist". The New York Times Magazine (in ഇംഗ്ലീഷ്).
  10. Lambert‐Beatty, Carrie (2008-01-01). "Twelve Miles: Boundaries of the New Art/Activism". Signs: Journal of Women in Culture and Society (in ഇംഗ്ലീഷ്). 33 (2): 309–327. doi:10.1086/521179. ISSN 0097-9740. S2CID 147307705.
  11. Oppenheim, Maya (2016-05-31). "Meet the woman travelling the world delivering abortion drugs by drone". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്).
  12. "The doctor who brought abortion out of the shadows in Ireland". POLITICO (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-20. Retrieved 2018-11-19.
  13. Corbett, Sara (2001-08-26). "The Pro-Choice Extremist". The New York Times Magazine (in ഇംഗ്ലീഷ്).
  14. Corbett, Sara (2001-08-26). "The Pro-Choice Extremist". The New York Times Magazine (in ഇംഗ്ലീഷ്).
  15. Corbett, Sara (2001-08-26). "The Pro-Choice Extremist". The New York Times Magazine (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=റെബേക്ക_ഗോംപെർട്സ്&oldid=3847916" എന്ന താളിൽനിന്ന് ശേഖരിച്ചത്