Jump to content

റെഡ്കറന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെഡ്കറന്റ്
റെഡ്കറന്റ് കൃഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
റൈബ്സ്
Species:
രുബ്രം
Synonyms[1]
List
  • Grossularia rubra (L.) Scop.
  • Ribes rubrum var. scandicum Jancz.
  • Ribes rubrum var. sylvestre DC. ex Berland.
  • Ribes spicatum subsp. scandicum Hyl.
  • Ribes sylvestre (Lam.) Mert. & Koch
  • Ribes vulgare Lam.
  • Ribes vulgare var. sylvestre Lam.
  • Ribesium rubrum Medik.
  • Ribes triste var. alaskanum Berger

യൂറോപ്യൻ സ്വദേശിയായ നെല്ലിക്ക കുടുംബത്തിലെ റിബസ് ജനുസ്സിലെ ഒരു അംഗമാണ് റെഡ്കറന്റ് (Ribes rubrum).[2][3] ഈ ഇനം വ്യാപകമായി കൃഷിചെയ്യുകയും പല പ്രദേശങ്ങളിലും വന്യമായി വളരുകയും ചെയ്യുന്നു.[4][5]

സാധാരണയായി 1–1.5 മീറ്റർ (3–5 അടി) ഉയരത്തിലും, ഇടയ്ക്കിടെ 2 മീറ്റർ (7 അടി) ഉയരത്തിലും വളരുന്ന ഇലപൊഴിക്കുന്ന കുറ്റിച്ചെടിയാണ് റിബസ് രുബ്രം. അഞ്ച് ഭാഗങ്ങളുള്ള ഇലകൾ കാണ്ഡത്തിൽ വർത്തുളാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു. 4 മുതൽ 8 സെന്റിമീറ്റർ വരെ (1 1–2–3 1⁄4 ഇഞ്ച്) റസീമുകളിലായി മഞ്ഞനിറം കലർന്ന പച്ചനിറത്തിലുള്ള പൂക്കൾ 8-12 മില്ലീമീറ്റർ (0.31–0.47 ഇഞ്ച്) വ്യാസമുള്ള ചുവന്ന അർദ്ധസുതാര്യ ഭക്ഷ്യയോഗ്യമായ സരസഫലങ്ങളായി പക്വത പ്രാപിക്കുന്നു. ഓരോ റസീമിലും 3–10 സരസഫലങ്ങൾ കാണപ്പെടുന്നു. ആരോഗ്യമുള്ള ഒരു കുറ്റിച്ചെടിക്ക് വേനൽക്കാലം മുതൽ അവസാനം വരെ 3-4 കിലോഗ്രാം (7–9 പൗണ്ട്) സരസഫലങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും.[5]

Redcurrant berries

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ സമാനമായ മറ്റു പല ഇനങ്ങളിലും ഭക്ഷ്യയോഗ്യമായ പഴങ്ങൾ കാണപ്പെടുന്നു. റിബസ് സ്പിക്കാറ്റം (വടക്കൻ യൂറോപ്പും വടക്കൻ ഏഷ്യയും), റിബസ് ആൽപിനം (വടക്കൻ യൂറോപ്പ്), ആർ. ഷ്ലെക്ടെൻഡാലി (വടക്കുകിഴക്കൻ യൂറോപ്പ്), ആർ. മൾട്ടിഫ്ലോറം (തെക്കുകിഴക്കൻ യൂറോപ്പ്), റിബസ് പെട്രിയം (തെക്കുപടിഞ്ഞാറൻ യൂറോപ്പ്), ആർ.ട്രിസ്റ്റെ (ന്യൂഫൗണ്ട് ലാൻഡ് മുതൽ അലാസ്ക വരെയുമുള്ള തെക്ക് പർവതങ്ങളിൽ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റിബസ് രുബ്രം, ആർ. നിഗ്രം എന്നിവ വടക്കൻ, കിഴക്കൻ യൂറോപ്പ് സ്വദേശികളാണ്. റെഡ്കറന്റിന്റെ വലിയ സരസഫലങ്ങൾ 17-ആം നൂറ്റാണ്ടിൽ ബെൽജിയത്തിലും വടക്കൻ ഫ്രാൻസിലും ആദ്യമായി ഉത്പാദിപ്പിക്കപ്പെട്ടു.[6]

വൈറ്റ്കറന്റ് റിബസ് റുബ്രത്തിന്റെ ഒരു കൾട്ടിവറാണ്.[7] ഇത് ഒരു പ്രത്യേക ബൊട്ടാണിക്കൽ ഇനമല്ല, ഇത് മധുരമുള്ളതും റെഡ്കറന്റിന്റെ ആൽബിനോ വകഭേദവുമാണെങ്കിലും ചിലപ്പോൾ ഇത് റിബസ് സാറ്റിവം അല്ലെങ്കിൽ റിബസ് സിൽ‌വെസ്ട്രെ പോലുള്ള പേരുകളിൽ വിപണനം ചെയ്യുന്നു. അല്ലെങ്കിൽ മറ്റൊരു പഴമായി വിൽക്കുന്നു.

കറന്റ് കുറ്റിക്കാടുകൾ പൂർണ്ണ സൂര്യപ്രകാശത്തേക്കാൾ ഭാഗികമാണ് ഇഷ്ടപ്പെടുന്നത്. മാത്രമല്ല മിക്ക തരം മണ്ണിലും വളരുകയും ചെയ്യും.[7] താരതമ്യേന കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ള സസ്യങ്ങളായ ഇവ അലങ്കാരസസ്യമായി ഉപയോഗിക്കാം.

കൾട്ടിവറുകൾ

[തിരുത്തുക]

വിദഗ്‌ദ്ധരായ കർഷകരിൽ നിന്ന് ഗാർഹിക കൃഷിക്ക് നിരവധി റെഡ്കറന്റ്, വൈറ്റ്കറന്റ് കൾട്ടിവറുകൾ ലഭ്യമാണ്. ഇനിപ്പറയുന്നവ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടുകയുണ്ടായി.[8]

  • ‘Jonkheer van Tets’[9]
  • ‘Red Lake’[10]
  • ‘Stanza’[11]
  • ’White Grape’[12] (whitecurrant)

പാചക ഉപയോഗങ്ങൾ

[തിരുത്തുക]
59 ഡിഗ്രി വടക്കൻ അക്ഷാംശത്തിൽ റഷ്യയിലെ യരോസ്ലാവ് ഒബ്ലാസ്റ്റിലെ അർദ്ധ വിജനമായ ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട വീടിനടുത്ത് ഒരു കായ്ച്ചുനിൽക്കുന്ന റെഡ്കറന്റ് ചെടി

പാകമായ, റെഡ്കറന്റ് പഴത്തിന്റെ എരിവുള്ള രുചി അതിന്റെ ബ്ലാക്ക് കറന്റ് പഴത്തിന്റെ രുചിയേക്കാൾ ഏകദേശം അല്പം മധുരവും കൂടുതലാണ്. വൈറ്റ് കറന്റ് എന്ന് വിളിക്കപ്പെടുന്ന റെഡ്കറന്റിന്റെ വൈറ്റ്-ഫ്രൂട്ട് വേരിയന്റിന് ഒരേ എരിവുള്ള സ്വാദുണ്ട്. പക്ഷേ കൂടുതൽ മധുരമുണ്ട്. വൈറ്റ് കറന്റ് പോലെ ജാം, പാചകം എന്നിവയ്ക്കായി പതിവായി കൃഷിചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ സീസണിൽ സലാഡുകൾ, അലങ്കാരങ്ങൾക്ക് അല്ലെങ്കിൽ പാനീയങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

റെഡ്കറന്റ് കട്ടിംഗ്സ്

യുണൈറ്റഡ് കിംഗ്ഡത്തിൽ, ഉത്സവത്തിലോ ഞായറാഴ്ചയിലോ ഉള്ള ആഘോഷങ്ങളിൽ റെഡ്കറന്റ് ജെല്ലി പലപ്പോഴും വേട്ടയാടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം പാകംചെയ്യാനുള്ള കറിക്കൂട്ട്‌ ആയി ഉപയോഗിക്കുന്നു. ഇത് പ്രധാനമായും ഒരു ജാം ആണ്. പഞ്ചസാര ലായനി തിളപ്പിച്ച്, റെഡ് കറന്റുകൾ ചേർത്ത് ജാം നിർമ്മിക്കുന്നു.[13]

ഫ്രാൻസിൽ, വളരെ അപൂർവ്വവും കൈകൊണ്ട് നിർമ്മിച്ചതുമായ ബാർ-ലെ-ഡക്ക് ജെല്ലി അല്ലെങ്കിൽ ലോറൻ ജെല്ലി പരമ്പരാഗതമായി വൈറ്റ് കറന്റുകളിൽ നിന്നോ അല്ലെങ്കിൽ റെഡ്കറന്റുകളിൽ നിന്നോ നിർമ്മിച്ചതാണ്.

സ്കാൻഡിനേവിയ, ഷ്‌ലെസ്വിഗ്-ഹോൾസ്റ്റൈൻ എന്നിവിടങ്ങളിൽ ഇത് പലപ്പോഴും പഴസൂപ്പുകളിലും സമ്മർ പുഡ്ഡിംഗുകളിലും ഉപയോഗിക്കുന്നു. (റോഡ്‌ഗ്രാഡ്, റോട്ടെ ഗ്രേറ്റ്സെ അല്ലെങ്കിൽ റൈഡ് ഗ്രൗട്ട്). ജർമ്മനിയിൽ ഇത് കസ്റ്റാർഡ് അല്ലെങ്കിൽ മെറിംഗുവിനോടൊപ്പം സംയോജിപ്പിച്ച് ടാർട്ടുകളായി ഉപയോഗിക്കുന്നു. ഓസ്ട്രിയയിലെ ലിൻസിൽ, ലിൻസർ ടോർട്ടിനായി സാധാരണയായി ഉപയോഗിക്കുന്നു. [14] പഞ്ചസാര ചേർക്കാതെ അതിന്റെ പുതുമയിൽ ആസ്വദിക്കുന്നു.

ജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങളിൽ, റെഡ്കറന്റിൽ നിന്ന് ലഭിക്കുന്ന സിറപ്പ് അല്ലെങ്കിൽ തേൻ സോഡ വെള്ളത്തിൽ ചേർത്ത് ജോഹാനിസ്ബീർസ്‌കോർലെ എന്ന ഉന്മേഷകരമായ പാനീയമായി ആസ്വദിക്കുന്നു. റെഡ്കറന്റുകൾ (ജൊഹാനിസ്ബീരൻ, ജർമ്മൻ ഭാഷയിൽ "ജോൺസ് ബെറി") സെന്റ് ജോൺസ് ദിനത്തിൽ ഫലങ്ങൾ ആദ്യം പാകമാകുമെന്ന് പറയപ്പെടുന്നതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.[15] ജൂൺ 24 ന് മിഡ്‌സമ്മർ ഡേ[16] എന്നും ഇത് അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Ribes rubrum {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
  2. Brennan, Rex M. (1996). "Currants and Gooseberries". In Jules Janick; James N. Moore (eds.). Fruit Breeding. Vol. Vol. II - Vine and Small Fruits. John Wiley & Sons. p. 196. ISBN 0471126756. {{cite book}}: |volume= has extra text (help)
  3. "Ribes rubrum L." Altervista Flora Italiana; includes photos and European distribution map.{{cite web}}: CS1 maint: postscript (link)
  4. Morin, Nancy R. (2009), "Ribes rubrum", in Flora of North America Editorial Committee (ed.), Flora of North America North of Mexico (FNA), vol. 8, New York and Oxford – via eFloras.org, Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA {{citation}}: External link in |via= (help); Invalid |mode=CS1 (help)CS1 maint: location missing publisher (link)
  5. 5.0 5.1 Lu, Lingdi; Alexander, Crinan, "Ribes rubrum", Flora of China – via eFloras.org, Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA {{citation}}: External link in |via= (help); Invalid |mode=CS1 (help)
  6. Verlag, Orbis "Orbis Naturführer", 2000,
  7. 7.0 7.1 "REDCURRANT (Ribes rubrum) and Whitecurrant & Pinkcurrant". Grow Your Own. Archived from the original on 2016-03-04. Retrieved 2009-08-28.
  8. "AGM Plants - Crops" (PDF). Royal Horticultural Society. July 2017. Retrieved 9 October 2018.
  9. "RHS Plantfinder - Ribes rubrum 'Jonkheer van Tets'". Retrieved 9 October 2018.
  10. "RHS Plantfinder - Ribes rubrum 'Red Lake'". Retrieved 9 October 2018.
  11. "RHS Plantfinder - Ribes rubrum 'Stanza'". Retrieved 9 October 2018.
  12. "RHS Plantfinder - Ribes rubrum 'White Grape'". Retrieved 9 October 2018.
  13. "Homemade Redcurrant Jelly recipe". www.cookitsimply.com. Archived from the original on 2015-04-13. Retrieved 2019-10-19.
  14. Haywood, A and Walker, K "Upper Austria - Linz", Lonely Planet - Austria p. 207
  15. "Liturgical Year : Activities : Customs of the Vigil and Birth of St. John the Baptist". www.catholicculture.org. Retrieved 2019-10-19.
  16. Grimm, Jacob; Stallybrass, James Steven (2009). Teutonic Mythology. Cambridge: Cambridge University Press. ISBN 9781139207133.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെഡ്കറന്റ്&oldid=4080446" എന്ന താളിൽനിന്ന് ശേഖരിച്ചത്