റെജീന കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെജീന കിംഗ്
കിംഗ് 2018 ലെ സാൻ ഡിയാഗോ കോമിക്-കോൺ വേളയിൽ
ജനനം
റെജീന റെനെ കിംഗ്

(1971-01-15) ജനുവരി 15, 1971  (53 വയസ്സ്)
കലാലയംസതേൺ കാലിഫോർണിയ സർവ്വകലാശാല
തൊഴിൽ
  • നടി
  • സംവിധായിക
സജീവ കാലം1985–മുതൽ
ജീവിതപങ്കാളി(കൾ)
ഇയാൻ അലക്സാണ്ടർ, സീനിയർ.
(m. 1997; div. 2007)
പങ്കാളി(കൾ)മാൽക്കം-ജമാൽ വാർണർ
(2011–2013)
കുട്ടികൾ1

റെജീന റെനെ കിംഗ്[1](ജനനം: ജനുവരി 15, 1971) ഒരു അമേരിക്കൻ നടിയും സംവിധായകയുമാണ്.[2] അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ടൈം മാഗസിൻ 2019 ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി കിംഗിനെ തിരഞ്ഞെടുത്തു.[3]

1985 ൽ 227 എന്ന എൻ‌ബി‌സി ടെലിവിഷൻ പരമ്പരയിലെ അഭിനയിച്ചതുവഴിയാണ് കിംഗ് ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഫ്രൈഡേ (1995), ജെറി മാഗ്വെയർ (1996), ക്രൈം ടെലിവിഷൻ പരമ്പരയായ സൗത്ത് ലാൻഡ് (2009–2013) തുടങ്ങി ടെലിവിഷനിലും ചലച്ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ അവർ കൈകാര്യം ചെയ്തു. 2015 മുതൽ 2017 വരെ കിംഗ് എബിസി അവതരിപ്പിച്ച അമേരിക്കൻ ക്രൈം എന്ന പരമ്പരയിൽ അഭിനയിക്കുകയും, ഇതിനായി രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. 2018 ൽ അവർ നെറ്റ്ഫ്ലിക്സ് നിർമിച്ച സെവൻ സെക്കൻഡ്സ് എന്ന മിനിപരമ്പരയിൽ അഭിനയിച്ച് തൻ്റെ മൂന്നാമത്തെ എമ്മി അവാർഡ് നേടി. അതെ വർഷം തന്നെ, അവർ ഇഫ് ബീൽ സ്ട്രീറ്റ് കാൻ ടോക്ക് എന്ന ചിത്രത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു അമ്മയുടെ വേഷം അവതരിപ്പിച്ച് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടി.

കാർട്ടൂൺ നെറ്റ്‌വർക്ക് ചാനലിലെ ദി ബൂണ്ടോക്സ്, നാടക പരമ്പരയായ ദി ലെഫ്റ്റോവർസ് (2015–2017), കോമഡി പരമ്പര ദ ബിഗ് ബാങ് തിയറി എന്നിവ കിങ്ങിന്റെ മറ്റ് ടെലിവിഷൻ വേഷങ്ങളിൽ ഉൾപ്പെടുന്നു. ബോയ്സ് എൻ ദി ഹൂഡ് (1991), പോയറ്റിക് ജസ്റ്റിസ് (1993), ലീഗലി ബ്ളോണ്ട് 2: റെഡ്, വൈറ്റ് & ബ്ളോണ്ട് (2003), റേ (2004), മിസ് കോം‌ജെനിയാലിറ്റി 2: ആംഡ് & ഫാബുലസ് (2005) എന്നീ ചിത്രങ്ങളിലും റെജീന കിംഗ് അഭിനയിച്ചിട്ടുണ്ട്. 2019 ൽ എച്ച്ബി‌ഒ നിർമിച്ച വാച്ച്മെൻ എന്ന സൂപ്പർഹീറോ പരമ്പരയിൽ അവർ അഭിനയിച്ചു.

സ്കാൻഡൽ (2015-2016), ദിസ് ഈസ് അസ് (2017) തുടങ്ങി നിരവധി ടെലിവിഷൻ പരിപാടികളുടെ എപ്പിസോഡുകൾ കിംഗ് സംവിധാനം ചെയ്തിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ജഹൈമിന്റെ "ഫൈൻഡിംഗ് മൈ വേ ബാക്ക്" എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയും അവർ സംവിധാനം ചെയ്തിട്ടുണ്ട്.

ചെറുപ്പകാലം[തിരുത്തുക]

1971 ജനുവരി 15 ന് ലോസ് ഏഞ്ചൽസിൽ ആണ് റെജീന കിംഗ് ജനിച്ചത്. അദ്ധ്യാപികയായ ഗ്ലോറിയയുടെയും ഇലക്ട്രീഷ്യനായ തോമസ് കിങ്ങിന്റെയും മൂത്ത മകളാണ് റെജീന.[4][5] അവരുടെ മാതാപിതാക്കൾ 1979 ൽ വിവാഹമോചനം നേടി.[6] ഇളയസഹോദരി റെയ്ന കിംഗ് വാട്ട്സ് ഹാപ്പനിംഗ് നൗ എന്ന കോമഡി പരമ്പരയിൽ അഭിനയിച്ചിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റർ ഹൈസ്കൂൾ[7], സതേൺ കാലിഫോർണിയ സർവകലാശാല[8] എന്നിവിടങ്ങളിൽ നിന്നായി റെജീന കിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി.

കരിയർ[തിരുത്തുക]

1985 ൽ 227 എന്ന ടെലിവിഷൻ പരമ്പരയിൽ ബ്രെൻഡ ജെങ്കിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് കിംഗ് അഭിനയജീവിതം ആരംഭിച്ചത്. 1990 ൽ പരമ്പര അവസാനിക്കുന്നതുവരെ അവർ ഈ വേഷം തുടർന്നു. തുടർന്ന് ജോൺ സിംഗിൾട്ടൺ സംവിധാനം നിർവഹിച്ച ബോയ്സ് എൻ ദി ഹൂഡ്, പോയറ്റിക് ജസ്റ്റിസ്, ഹയർ ലേണിങ് തുടങ്ങിയ ചിത്രങ്ങളിൽ കിംഗ് അഭിനയിച്ചു.[9] 1995 ൽ, ഫ്രൈഡേ എന്ന ഹിറ്റ് കോമഡി ചിത്രത്തിൽ അവർ അഭിനയിച്ചു. 1996 ൽ, മാർട്ടിൻ ലോറൻസിൻറെ എ തിൻ ലൈൻ ബിറ്റ്വീൻ ലവ് ആന്റ് ഹേറ്റ് എന്ന കോമഡി-റൊമാൻസ് ചലച്ചിത്രത്തിൽ മിയ എന്ന വേഷം കിംഗ് അവതരിപ്പിച്ചു.[10] അതെ വർഷം തന്നെ ജെറി മാഗ്വെയർ എന്ന ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് കോമഡി ചിത്രത്തിലൂടെ കിംഗ് പ്രശസ്തി നേടി.[11][9] എനിമി ഓഫ് സ്റ്റേറ്റ് എന്ന ചിത്രത്തിൽ അവർ വിൽ സ്മിത്തിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ചു.[12] കൂടാതെ ഹൗ സ്റ്റെല്ല ഗോട്ട് ഹെർ ഗ്രൂവ് ബാക്ക്, മൈറ്റി ജോ യംഗ്, ഡൗൺ ടു എർത്ത്, ഡാഡി ഡേ കെയർ, ലീഗലി ബ്ളോണ്ട് 2: റെഡ്, വൈറ്റ് & ബ്ളോണ്ട്, എ സിൻഡ്രെല്ല സ്റ്റോറി, റേ, മിസ് കൺ‌ജെനിയാലിറ്റി 2: ആംഡ് & ഫാബുലസ് തുടങ്ങിയ ചിത്രങ്ങൾ കിംഗ് അഭിനയിച്ചിട്ടുണ്ട്.[13][14]

2000 കളുടെ മധ്യത്തിൽ, നിരവധി ടിവി സീരീസുകളിൽ അവർക്ക് തുടർവേഷങ്ങൾ ഉണ്ടായിരുന്നു. ദി ബൂണ്ടോക്സ് എന്ന അനിമേഷൻ പരമ്പരയിൽ ഹ്യൂയിയുടെയും റിലേ ഫ്രീമാന്റെയും കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകി. 24, ദി ബിഗ് ബാംഗ് തിയറി, ഷെയിംലെസ് എന്നീ പരമ്പരകളിലും അവർ പ്രത്യക്ഷപ്പെട്ടു. 2007 ൽ ദിസ് ക്രിസ്മസ് എന്ന ചിത്രത്തിൽ ലിസ മൂർ ആയി അഭിനയിച്ചു. എബിസിയുടെ ജോൺ റിഡ്‌ലി എഴുതിയ അമേരിക്കൻ ക്രൈം എന്ന പരമ്പരയിൽ കാർട്ടർ നിക്സ് എന്ന കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന, മയക്കുമരുന്നിന് അടിമയായ വ്യക്തിയുടെ സഹോദരിയായി അഭിനയിച്ചു.

അമേരിക്കൻ ക്രൈമിലെ പ്രകടനത്തിന് 2015 സെപ്റ്റംബറിലും 2016 സെപ്റ്റംബറിലും അവർക്ക് മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് ലഭിച്ചു.[15][16] 2018 ൽ, സെവൻ സെക്കൻഡ്സ് എന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയിൽ അവർ കൊലചെയ്യപ്പെട്ട, കൗമാരപ്രായമായ ഒരു കറുത്തവർഗക്കാരി പെൺകുട്ടിയുടെ അമ്മയായി അഭിനയിച്ചു.[17] ബാരി ജെങ്കിൻസ് സംവിധാനം ചെയ്ത, 2018 ലെ ഇഫ് ബീൽ സ്ട്രീറ്റ് കാൻ ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിക്കുകയും കിങ്ങിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു.[18]

സ്വകാര്യ ജീവിതം[തിരുത്തുക]

1997 ൽ കിംഗ് ഇയാൻ അലക്സാണ്ടറെ വിവാഹം കഴിച്ചു, പക്ഷേ 2007 ൽ അവർ വിവാഹമോചനം നേടി. 1996 ജനുവരി 19 ന് ജനിച്ച ഇയാൻ അലക്സാണ്ടർ ജൂനിയർ എന്ന മകനുണ്ട്.

അഭിനയജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് റോൾ Notes
1991 ബോയ്സ് എൻ ദി ഹൂഡ് ഷാലിക
1993 പോയറ്റിക് ജസ്റ്റിസ് ലെഷ
1995 ഹയർ ലേണിങ് മോനെറ്റ്
1995 ഫ്രൈഡേ ഡാന ജോൺസ്
1996 എ തിൻ ലൈൻ ബിറ്റ്വീൻ ലവ് ആന്റ് ഹേറ്റ് മിയ വില്യംസ്
1996 ജെറി മാഗ്വെയർ മാർസി ടിഡ്‌വെൽ
1998 റിച്വൽസ് N/A ഹ്രസ്വചിത്രം
1998 ഹൗ സ്റ്റെല്ല ഗോട്ട് ഹെർ ഗ്രൂവ് ബാക്ക് വനേസ
1998 എനിമി ഓഫ് സ്റ്റേറ്റ് കാർല ഡീൻ
1998 മൈറ്റി ജോ യംഗ് സെസിലി ബാങ്ക്സ്
1999 ലവ് ആൻഡ് ആക്ഷൻ ഇൻ ചിക്കാഗോ ലോയിസ് ന്യൂട്ടൺ
2001 'ഡൗൺ ടു എർത്ത് സോണ്ടി ജെങ്കിൻസ്
2002 ട്രൂത്ത് ബി ടോൾഡ് റെയ്‌ൻ
2003 ഡാഡി ഡേ കെയർ കിം ഹിന്റൺ
2003 ലീഗലി ബ്ളോണ്ട് 2: റെഡ്, വൈറ്റ് & ബ്ളോണ്ട് ഗ്രേസ് റോസിറ്റർ
2004 എ സിൻഡ്രെല്ല സ്റ്റോറി റോണ്ട
2004 റേ മാർഗി ഹെൻഡ്രിക്സ്
2005 മിസ് കൺ‌ജെനിയാലിറ്റി 2: ആംഡ് & ഫാബുലസ് സാം ഫുള്ളർ
2006 ദി ആൻറ് ബുള്ളി ക്രീല ശബ്ദം
2007 ഇയർ ഓഫ് ദി ഡോഗ് ലെയ്‌ലാ
2007 ദിസ് ക്രിസ്മസ് ലിസ വിറ്റ്ഫീൽഡ്-മൂർ
2010 ഔർ ഫാമിലി വെഡിങ് ഏഞ്ചല
2013 ലെറ്റ് ദി ചർച്ച് സെ ആമേൻ ഡയറക്ടർ
2014 പ്ലെയിൻസ്‌: ഫയർ & റെസ്ക്യൂ ഡൈനാമൈറ്റ് ശബ്ദം
2018 ഇഫ് ബീൽ സ്ട്രീറ്റ് കാൻ ടോക്ക് ഷാരോൺ റിവേഴ്‌സ്
TBA വൺ നൈറ്റ് ഇൻ മിയാമി N/A ചിത്രീകരണം പുരോഗമിക്കുന്നു; ഡയറക്ടറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് റോൾ Notes
1985–1990 227 ബ്രെൻഡ ജെങ്കിൻസ് 107 എപ്പിസോഡുകൾ
1994 നോർത്തേൺ എക്സ്പോഷർ മദർ നേച്ചർ എപ്പിസോഡ്: "ബേബി ബ്ലൂസ് "
1994 ന്യൂയോർക്ക് അണ്ടർകവർ മറാ എപ്പിസോഡ്: "ടാഷ"
1995 ലിവിങ് സിംഗിൾ സിന എപ്പിസോഡ്: "ദി ഷേക്ക്-അപ്പ് "
1999 വേർ ദി ട്രൂത്ത് ലൈസ് ലിലിയൻ റോസ്-മാർട്ടിൻ ടെലിവിഷൻ ഫിലിം
2000 ഇഫ് ദീസ് വോൾസ് കുഡ് ടോക് 2 അല്ലി ടെലിവിഷൻ ഫിലിം
2002 ലീപ് ഓഫ് ഫെയിത്ത് സിന്തിയ 6 എപ്പിസോഡുകൾ
2002 ഡാമേജ്ഡ് കെയർ ചെറിൽ ഗ്രിഫിത്ത് ടെലിവിഷൻ ഫിലിം
2005–2014 ദി ബൂണ്ടോക്സ് റായ്‌ലി ഫ്രീമാൻ/ ഹുവേയ് ഫ്രീമാൻ (ശബ്ദങ്ങൾ) 55 എപ്പിസോഡുകൾ
2006 വുമൺ ഇൻ ലോ N/A പൈലറ്റ്
2007 24 സാന്ദ്ര പാമർ 9 എപ്പിസോഡുകൾ
2008 ലിവിങ് പ്രൂഫ് എല്ലി ജാക്സൺ ടെലിവിഷൻ ഫിലിം
2009–2013 സൗത്ത്ലാൻഡ് ഡിറ്റക്ടീവ് ലിഡിയ ആഡംസ് 43 എപ്പിസോഡുകൾ
2012 റുപോൾ'സ് ഡ്രാഗ് റേസ് സ്വയം (അതിഥി ജഡ്ജ്) എപ്പിസോഡ്: "ഡ്രാഗസിൻസ്"
2013–2014,
2017, 2019
ദ ബിഗ് ബാങ് തിയറി ജനിൻ ഡേവിസ് 6 എപ്പിസോഡുകൾ
2014 ദി സ്‌ട്രെയിൻ റൂബി വെയ്ൻ 3 എപ്പിസോഡുകൾ
2014 ഷെയിംലെസ് ഗെയിൽ ജോൺസൺ 4 എപ്പിസോഡുകൾ
2014 ദി ഗബ്ബി ഡഗ്ലസ് സ്റ്റോറി നതാലി ഹോക്കിൻസ് ടെലിവിഷൻ ഫിലിം
2015–2017 അമേരിക്കൻ ക്രൈം അലിയാ ഷദീദ് 7 എപ്പിസോഡുകൾ
ടെറി ലാക്രോയിക്സ് 10 എപ്പിസോഡുകൾ
കിമാര വാൾട്ടേഴ്‌സ് 8 എപ്പിസോഡുകൾ
2015–2017 ദി ലെഫ്റ്റ്ഒവേർസ് എറിക മർഫി 6 എപ്പിസോഡുകൾ
2018 സെവൻ സെക്കൻഡ്സ് ലാട്രിസ് ബട്ട്‌ലർ 10 എപ്പിസോഡുകൾ
2019 വാച്ച്മെൻ ഏഞ്ചല അബാർ / സിസ്റ്റർ നൈറ്റ് മെയിൻ റോൾ

അവലംബം[തിരുത്തുക]

  1. "Regina King profile at". TVGuide.com. Retrieved March 21, 2013.
  2. "Regina King IMDb". IMDb. Retrieved March 31, 2015.
  3. Davis, Viola (April 17, 2019). "Regina King". Time. Retrieved April 17, 2019.
  4. "Regina King Biography (1971-)". www.filmreference.com. Retrieved November 2, 2018.
  5. Stated on Who Do You Think You Are?, December 17, 2018
  6. "Regina King profile at Yahoo! Movies". Retrieved November 2, 2018.
  7. 1988 Westchester High School Yearbook (Los Angeles, California)
  8. "The scene stealer". Vulture. Retrieved July 31, 2019.
  9. 9.0 9.1 "Regina King's Most Memorable Roles". Essence.com (in ഇംഗ്ലീഷ്). Retrieved October 24, 2017.
  10. "A Thin Line Between Love and Hate". Variety. March 31, 1996. Retrieved July 31, 2019.
  11. Morris, Wesley (March 6, 2016). "Regina King Has So Many Stories to Tell". The New York Times. Retrieved July 31, 2019.
  12. "Enemy of the State". austinchronicle.com. November 20, 1998. Retrieved July 31, 2019.
  13. "Review: Miss Congeniality 2: Armed and Fabulous". Slant magazine. Retrieved July 31, 2019.
  14. "Regina King". IMDb. Retrieved 2018-10-15.
  15. McNary, Dave (October 25, 2017). "Film News Roundup: Regina King Joins Barry Jenkins' 'If Beale Street Could Talk'". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved November 10, 2017.
  16. "Aliyah Shadeed played by Regina King". ABC. Retrieved July 31, 2019.
  17. Petski, Denise (September 17, 2018). "Regina King Lands Her Third Emmy; Portrays Mom Whose Son Is Killed By Police". Deadline. Retrieved July 31, 2019.
  18. "Regina King wins supporting actress Oscar for 'Beale Street'". Reuters. February 24, 2019. Retrieved July 31, 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെജീന_കിംഗ്&oldid=3281656" എന്ന താളിൽനിന്ന് ശേഖരിച്ചത്