റൂഹഫ്സ
നേർപ്പിച്ച ഒരു പാനീയമാണ് റൂഹഫ്സ (Urdu: روح افزہ, Hindi: रूह अफ़ज़ा Bengali: রূহ আফজা). തണുത്ത പാലിൽ ഐസ് കഷ്ണങ്ങളും റൂഹഫ്സ ലായനിയും ചെർത്ത് തയ്യാറാക്കുന്ന പാനീയം ദാഹശമനിയായി ഉപയോഗിക്കുന്നു. ഹകീം ഹാഫിസ് അബ്ദുൽ മജീദ് ആണ് റൂഹഫ്സയുടെ ചേരുവകൾ കണ്ടെത്തിത്. അദ്ദേഹം തന്നെ സ്ഥാപിച്ച നിർമ്മാണ സ്ഥാപനങ്ങളാണ് ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും റൂഹഫ്സ നിർമ്മിക്കുന്നതും അത് വിപണിയിലെത്തിക്കുന്നതും.