Jump to content

റൂണി മാറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൂണി മാറാ
ജനനം
പട്രീഷ്യ റൂണി മാര

(1985-04-17) ഏപ്രിൽ 17, 1985  (39 വയസ്സ്)
വിദ്യാഭ്യാസംജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി
ന്യൂയോർക്ക് സർവകലാശാല (BA)
തൊഴിൽv'f
സജീവ കാലം2005–ഇതുവരെ
പങ്കാളി(കൾ)ജോക്വിൻ ഫീനിക്സ് (2016–present)
ബന്ധുക്കൾകേറ്റ് മാര (sister)
കുടുംബംറൂണി, Mara

ഒരു അമേരിക്കൻ നടിയായ പട്രീഷ്യ റൂണി മാറാ (/ mɛərə / MAIR-ə;[1] 17 ഏപ്രിൽ 1985)[2] നിരവധി സ്വതന്ത്ര ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട്, അഭിനയജീവിതം ആരംഭിച്ചു. കമിംഗ് ഓഫ് ഏജ് സ്റ്റോറിയായ ടാനർ ഹാൾ (2009), 2010-ലെ റീമേക്ക് ചിത്രമായ എ നൈറ്റ്മെയർ ഓൺ എല്ം സ്ട്രീറ്റ് എന്ന ചിത്രത്തിൽ സാങ്കൽപ്പിക കഥാപാത്രം ആയ നാൻസി ഹോൾബ്രോക്ക്, ദി സോഷ്യൽ നെറ്റ്വർക്ക് (2010) എന്ന ജീവചരിത്ര നാടകചിത്രത്തിൽ എറിക അൽബ്രൈറ്റ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

2011-ൽ, മാറാ സ്റ്റെയ്ഗ് ലാർസന്റെ മില്ലെനിയം പുസ്തക പരമ്പരയുടെ അടിസ്ഥാനത്തിൽ ഡേവിഡ് ഫിഞ്ചറിന്റെ ദ ഗേൾ വിത്ത് ദി ഡ്രാഗൺ ടാട്ടൂ ചിത്രത്തിൽ ലിസ്ബത്ത് സലാൻഡർ, എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കരിയറിൽ മുന്നേറി. മികച്ച നടിക്കുള്ള അക്കാദമി അവാർഡും, മോഷൻ പിക്ചർ സിനിമയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും നാമനിർദ്ദേശം ചെയ്യപ്പെട്ടു. സൈഡ് എഫക്റ്റ്സ് (2013 ഫിലിം), എയിൻറ്സ് ദെം ബോഡി സെയിൻറ്, ഹെർ (ചലച്ചിത്രം) എന്നിവയിലും അഭിനയിച്ചു. 2015-ൽ, ടോഡ് ഹെയ്ൻസ് സംവിധാനം ചെയ്ത കരോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് കൂടുതൽ ശ്രദ്ധേയമായ പ്രശംസ പിടിച്ചുപറ്റി. കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡും നേടി. മോഷൻ പിക്ചർ-ഡ്രാമയിലെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ്, SAG അവാർഡ്, BAFTA അവാർഡ്, മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം എന്നിവയിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പത്രിക എന്നിവ ലഭിച്ചു.

മാറാ തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്ന് ആയ കെനിയയിലെ നെയ്റോബി ചേരിയിൽ കിബെറയിലെ കുടുംബങ്ങളിലെ കുട്ടികൾക്കു വേണ്ടി നടത്തുന്ന ശാക്തീകരണ പരിപാടികളെ പിന്തുണയ്ക്കുകയും ഉവെസാ ഫൗണ്ടേഷന്റെ ചാരിറ്റിയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

മുൻകാലജീവിതം

[തിരുത്തുക]

ന്യൂയോർക്കിലുള്ള വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 40 മൈൽ വടക്കോട്ട് ബെഡ്ഫോർഡിൽ മാറാ ജനിച്ചു.[3] മാറായുടെ അമ്മയുടെ കുടുംബം (റൂണീസ്) പിറ്റ്സ്ബർഗ് സ്റ്റീലേഴ്സ് പ്രൊഫഷണൽ അമേരിക്കൻ ഫുട്ബോൾ ടീമും അച്ഛന്റെ കുടുംബം (മാറാസ്) ന്യൂയോർക്ക് ജെയിന്റ്സ് പ്രൊഫഷണൽ അമേരിക്കൻ ഫുട്ബോൾ ടീമും സ്ഥാപിച്ചു.[4]പിതാവ് തിമോത്തി ക്രിസ്റ്റഫർ മാറാ ന്യൂയോർക്ക് ജെയിന്റ്സ് പ്രൊഫഷണൽ അമേരിക്കൻ ഫുട്ബോൾ ടീമിൻറെ വൈസ്പ്രസിഡൻറും പാർട്ട് ടൈം റിയൽ എസ്റ്റേറ്റ് ഏജന്റ്, കാതലീൻ മക്ലൂൾറ്റി (née റൂണി) അമ്മയും ആണ്.[5] നാല് കുട്ടികളിൽ മൂന്നാമത്തേതും ഒരു സഹോദരൻ, ഡാനിയേൽ, ഒരു നടിയായ മൂത്ത സഹോദരി, കേറ്റ്, ഒരു സഹോദരൻ ഇളയ കൊണാറും ചേർന്ന കുടുംബത്തിലായിരുന്നു മാറ വളർന്നത്.[6]

റൂണിയുടെ പൂർവ്വികർ ന്യൂറി കൌണ്ടി ഡൌണിൽ നിന്നുള്ളവരും[7]മാറയുടെ പിതാവ് ഐറിഷ്, ജർമ്മൻ, ഫ്രഞ്ച്, കനേഡിയൻ എന്നീ വംശാവലിയിലും അമ്മ ഐറിഷ്, ഇറ്റാലിയൻ എന്നീ വംശാവലിയിലും ഉൾപ്പെട്ടവരുമാണ്.[8][9]റൂണിയുടെ പിതൃ മാതാപിതാക്കൾ ജെയിന്റ്സ്ന്റെ ദീർഘകാല സഹ ഉടമയായിരുന്ന വെല്ലിംഗ്ടൻ മാറയും ആൻ മാറയും ആയിരുന്നു. അദ്ദേഹത്തിനുശേഷം റൂണി മാറയുടെ അമ്മാവൻ ജോൺ മാറയുടെ മകൻ ആ സ്ഥാനത്ത് തുടർന്നു. റൂണി മാറയുടെ മുത്തച്ഛൻ തിമോത്തി ജെയിംസ് "ടിം" റൂണി 1972 മുതൽ ന്യൂയോർക്കിലെ യോൺകേഴ്സിൽ യോൺകേഴ്സ് റൺവേ നടത്തുന്നു.[10][11]മാറാ ന്യൂയോർക്ക് ജെയിറ്റ്സ് സ്ഥാപകൻ ടിം മാറ, പിറ്റ്സ്ബർഗ് സ്റ്റീലേഴ്സ് സ്ഥാപകൻ ആർട്ട് റൂണി സീനിയർ, കാതലീൻ മക്ലൂൾറ്റി റൂണി എന്നിവരുടെ പേരക്കുട്ടിയാണ്.

അവരുടെ ഗ്രാൻഡ്അങ്കിൾ ഡാൻ റൂണി സ്റ്റീലേഴ്സിന്റെ ചെയർമാൻ, അയർലണ്ടിലെ മുൻ അമേരിക്കൻ അംബാസഡർ, ദി അയർലൻഡ് ഫണ്ട്സ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹസ്ഥാപകൻ, അമേരിക്കൻ ഫുട്ബോളിന്റെ റൂണി റൂളിന്റെ ആർക്കിടെക്റ്റ് എന്നിവയായിരുന്നു. യുഎസ് പ്രതിനിധി ടോം റൂണിയും മുൻ ഫ്ലോറിഡ സ്റ്റേറ്റ് പ്രതിനിധി പാട്രിക് റൂണി ജൂനിയറുമാണ് അവരുടെ കസിൻ.[12]

2003-ൽ ഫോക്സ് ലെയ്ൻ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം [13]തുറന്ന പഠന അന്തരീക്ഷമായ ട്രാവൽ സ്കൂളിന്റെ ഭാഗമായി തെക്കേ അമേരിക്കയിലെ ഇക്വഡോർ, പെറു, ബൊളീവിയ എന്നിവിടങ്ങളിൽ നാലുമാസം പോയി. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം പഠിച്ച അവർ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ഗാലറ്റിൻ സ്കൂൾ ഓഫ് വ്യക്തിഗത പഠനത്തിലേക്ക് മാറ്റി, അവിടെ മനഃശാസ്ത്രം, അന്താരാഷ്ട്ര സാമൂഹിക നയം, നോൺ പ്രൊഫിറ്റ്സ് എന്നിവ പഠിക്കുകയും. [6][14]2010-ൽ ബിരുദം നേടുകയും ചെയ്തു. [15]

ഗോൺ വിത്ത് ദ വിൻഡ് (1939), റെബേക്ക (1940), ബ്രിംഗിംഗ് അപ്പ് ബേബി (1938) എന്നിവ പോലുള്ള സംഗീത നാടകങ്ങളും ക്ലാസിക് സിനിമകളും അമ്മയോടൊപ്പം കണ്ടുകൊണ്ട് അഭിനയിക്കാൻ മാരയ്ക്ക് പ്രചോദനമായി.[16]തന്റെ സഹോദരി കേറ്റ് മാര എന്ന പ്രൊഫഷണൽ നടിയെപ്പോലെയാകാനും അവർ ആഗ്രഹിച്ചു. കുട്ടിക്കാലത്ത് അഭിനയിക്കുന്നതിനെ മാര എതിർത്തു. ജേണൽ ന്യൂസിനോട് പറഞ്ഞു, “ഇത് എന്നെ സംബന്ധിച്ചിടത്തോളം മാന്യമായി തോന്നുന്നില്ല, ഞാൻ പരാജയപ്പെടുമെന്ന് ഞാൻ എല്ലായ്പ്പോഴും ഭയപ്പെട്ടിരുന്നു. [3]ഹൈസ്കൂളിലെ അവരുടെ ആദ്യത്തെ, ഒരേയൊരു വേഷം റോമിയോ ആന്റ് ജൂലിയറ്റിലെ, ജൂലിയറ്റ് ആയിരുന്നു. ഒരു സുഹൃത്ത് ഓഡിഷന് സൈൻ അപ്പ് ചെയ്തതിന് ശേഷം അവൾക്ക് ലഭിച്ചു.[17]എൻ‌യു‌യുവിൽ ആയിരുന്നപ്പോൾ കുറച്ച് വിദ്യാർത്ഥി സിനിമകളിൽ അഭിനയിച്ച മാര, പിന്നീട് അഭിനയരംഗത്ത് ആരംഭിച്ചു. [3] പത്തൊൻപതാമത്തെ വയസ്സിൽ ആദ്യത്തെ ഓഡിഷൻ ചെയ്തു.[6]

അവലംബം

[തിരുത്തുക]
 1. Josh Horowitz (February 23, 2014). "Kate Mara". Happy Sad Confused (Podcast). SoundCloud. Event occurs at 1:53. Retrieved August 11, 2015.
 2. "Rooney Mara: Film Actress (1985–)". Biography.com (FYI / A&E Networks. Archived from the original on 2018-03-22. Retrieved May 29, 2017.
 3. 3.0 3.1 3.2 Serico, Chris (August 16, 2010). "Meet Rooney Mara, she's not just following in her sister's footsteps Archived February 5, 2015, at the Wayback Machine.". The Journal News. Retrieved on August 16, 2010.
 4. "No knight in shining armour? Rooney Mara pitches in to help a female friend haul a giant widescreen TV". Daily Mail. London.
 5. Bird, David (December 24, 1980). "Notes on People; It's Goodbye for a Long-Time Greeter Mara and Rooney Clans to Gather at Wedding Rudolf Bing Speaks His Mind About the Met Former Student Musician Has a New Role Santa Gets a Helper". New York Times. Retrieved April 30, 2010.
 6. 6.0 6.1 6.2 Van Meter, Jonathan (നവംബർ 2011). "Rooney Mara: Playing with Fire". Vogue. Archived from the original on ഒക്ടോബർ 18, 2011. Retrieved ഒക്ടോബർ 17, 2011.
 7. Drew, April (August 18, 2010). "Rooney Mara, the girl with the shamrock tattoo". Irish Central. Retrieved on August 18, 2010.
 8. Millar, John (September 28, 2008). "Hollywood star pays tribute to Stone of Denisty nationlist". Sunday Mail. Retrieved October 10, 2010.
 9. Mara, Kathleen (2008). "940 by Kathleen Rooney Mara". Creative Nonfiction. Archived from the original on 2016-01-24. Retrieved August 18, 2015.
 10. Staple, Arthur (January 30, 2009). "Rooney Mara links NFL's two royal families Archived February 3, 2009, at the Wayback Machine.". Newsday. Retrieved on January 31, 2009.
 11. "Eileen Hawthorn Engaged to Wed T. J. Rooney Jr". The New York Times. November 5, 1989.
 12. Semnani, Heda (January 9, 2012). "Heard on the Hill: Six Degrees of Tom Rooney". Roll Call. Retrieved on February 16, 2013.
 13. "Bedford's Mara To Star In 'The Girl With The Dragon Tattoo'". CBS New York. August 17, 2010. Retrieved on August 19, 2010.
 14. Dexter, Nancy (December 5, 2008). "Auction will benefit orphanage in Kenya". Bedford/Pound Ridge Record Review.
 15. Pearlman, Cindy (December 15, 2011). "Rooney Mara: The girl who chased the 'Dragon'". Chicago Sun-Times. Retrieved December 15, 2011.
 16. Jan, Wahl (2012-03-14), "Sardines and cigars", Carl Theodor Dreyer and Ordet, University Press of Kentucky, pp. 25–34, ISBN 978-0-8131-3618-9, retrieved 2020-03-29
 17. "Rooney Mara: Her Style Timeline Archived 2014-10-16 at the Wayback Machine.". Allure. Retrieved December 15, 2011.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൂണി_മാറാ&oldid=4100932" എന്ന താളിൽനിന്ന് ശേഖരിച്ചത്