റുക്‌സാന പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റുക്‌സാന പി
ജനനം (1987-05-25) 25 മേയ് 1987 (പ്രായം 32 വയസ്സ്)
തൃക്കരിപ്പൂർ ,കാസർഗോഡ്‌
വിദ്യാഭ്യാസംകാസർഗോഡ്‌ ആലിയ ഇസ്ലാമിക് കോളേജിൽ നിന്നും ഇസ്ലാമിക ബിരുദം
ജീവിത പങ്കാളി(കൾ)ഷംസീർ എ.പി

റുക്‌സാന പി . കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക, പ്രഭാഷക, ഇസ്‌ലാമിക പണ്ഡിത, ജി.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ്. നിലവിൽ ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ആണ്.

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂരിൽ ജനനം. കാസർഗോഡ്‌ ആലിയ ഇസ്ലാമിക് കോളേജിൽ നിന്നും ഇസ്ലാമിക ബിരുദം കരസ്ഥമാക്കി. 2012 മുതൽ 2016 വരെ ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാർഥിനി വിഭാഗമായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജി.ഐ.ഓ വിന്റെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. [1][2]. [3] ഖത്തറിൽ വെച്ച് നടന്ന ഖത്തർ വനിതാ സമ്മേളനത്തിൽ അതിഥിയായി പങ്കെടുത്തു. [4][5]

സാമൂഹിക പ്രവർത്തനങ്ങൾ[തിരുത്തുക]

സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള ബോധവൽകരണം,[6], വിദ്യാർഥികളുടെ അവകാശ സംരക്ഷണം [7][8], മുസ്ലിം സ്ത്രീകളുടെ അകാശ സംരക്ഷണം, പെൺകുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ[9] തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവ മുസ്ലിം സാനിധ്യമാണ് റുക്‌സാന. [10] ശിരോവസ്ത്രാവകാശവുമായി നടന്ന പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 2016 മെയ് ഒന്നിലെ സി.ബി.എസ്.ഇ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റുക്‌സാനയുടെ നേതൃത്വത്തിൽ ജി.ഐ.ഒവും എസ്.ഐ.ഒ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ അനുകൂലമായി വിധി നേടാനായിട്ടുണ്ട്. മതപരമായ മുൻഗണനകൾ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്‌തമാക്കിയാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താക്കിന്റെ ഉത്തരവ്‌. [11]

വിവിധ മനുഷ്യാവകാശ പോരാട്ടങ്ങളിലും സജീവ സാനിധ്യമാണ് റുക്‌സാന. ബംഗളൂരു ബോംബ്‌ സ്ഫോടന കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട ജനകീയ അന്വേഷണ സംഘത്തിൽ അംഗമായിരുന്നു.[12] താനൂർ തീരമേഖലയിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മനുഷ്യാവകാശ സംഘത്തിലും അംഗമായിരുന്നു [13]. മുത്ത്വലാഖിനെ അനുകൂലിച്ചുള്ള മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ വാദങ്ങൾക്കെതിരെയും അത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനത്തിനെതിരെയും ശബ്ദിച്ചിരുന്നു. [14].

അവലംബം[തിരുത്തുക]

 1. http://www.jihkerala.org/english/news/p-ruksana-elected-president-gio-kerala
 2. http://thecompanion.in/muslim-womens-colloquium-deconstructing-reconstructing-muslim-women/
 3. http://www.indiaresists.com/pictures-massive-protest-march-calicut-police-brutality-false-charges//
 4. "ഖത്തർ വനിതാസമ്മേളനം". www.mathrubhumi.com 26.02.17. ശേഖരിച്ചത് 2017-03-24.
 5. "ഖത്തർ വനിതാസമ്മേളനം". www.mangalam.com 26.02.17. ശേഖരിച്ചത് 2017-03-24.
 6. "സാമൂഹിക മാറ്റത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണം- പി. രുക്‌സാന". mathrubhumi. ശേഖരിച്ചത് 2017-03-23.
 7. http://www.madhyamam.com/gulf-news/qatar/vanitha-association/2017/feb/26/249084
 8. http://www.aramamonline.net/oldissues/detail.php?cid=708&tp=1
 9. "മുത്വലാഖ് മതവിരുദ്ധം; ഇന്ത്യൻ ശരിഅത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് മുസ്‌ലിം വനിതാ സംഘടനകൾ". doolnews.com. ശേഖരിച്ചത് 2017-03-23.
 10. "കരുത്തുറ്റ പെൺകൂട്ടത്തിന്‌ - ജി.ഐ.ഒ പ്രസിഡന്റുമായുള്ള അഭിമുഖം". ആരാമം വനിതാമാസിക. ശേഖരിച്ചത് 2016-05-07.
 11. "മെഡിക്കൽ പ്രവേശന പരീക്ഷ: ശിരോവസ്‌ത്രത്തിന്റെ വിലക്ക്‌ നീക്കി". മംഗളം ദിനപത്രം. ശേഖരിച്ചത് 2016-05-07.
 12. "Fact-Finding Report Regarding Recent Arrests in the Bangalore Blasts Case By People's Human Rights Forum". CounterCurrents. ശേഖരിച്ചത് 2017-03-23.
 13. "താനൂർ: അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പൗരാവകാശ പ്രവർത്തകർ". madhyamam. ശേഖരിച്ചത് 2017-03-23.
 14. "നിന്നെ ഞാൻ മൂന്നും ചൊല്ലി " എന്നത് അലോസരപ്പെടുത്താത്തതെന്തെന്നു റുക്‌സാന". maktoobmedia.com. ശേഖരിച്ചത് 2017-03-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുക്‌സാന_പി&oldid=2774836" എന്ന താളിൽനിന്ന് ശേഖരിച്ചത്