Jump to content

റീ:സീറോ - സ്റ്റാർട്ടിംഗ് ലൈഫ് ഇൻ അനദർ വേൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീ:സീറോ - സ്റ്റാർട്ടിംഗ് ലൈഫ് ഇൻ അനദർ വേൾഡ്
Re:ゼロから始める異世界生活
(Re:Zero kara Hajimeru Isekai Seikatsu)
Genreഅഡ്വെഞ്ചർ,[1] ഡാർക്ക് ഫാന്റസി,[2] ഇസെക്കായ്[3]
Novel series
Written byതാപ്പെയ് നഗാറ്റ്സുക്കി
Published byഷോസെറ്റ്സുക്ക നി നാരോ (Self-published)
Original runഏപ്രിൽ 20, 2012 – ongoing
Volumes6 + 2 side stories
Light novel
Written byതാപ്പെയ് നഗാറ്റ്സുക്കി
Illustrated byഷിനിചിറോ ഒറ്റ്സുക്ക
Published byമീഡിയ ഫാക്ടറി
English publisher
DemographicMale
ImprintMF Bunko J
Original runJanuary 24, 2014 – ongoing
Volumes17 + 3 side stories & 3 short story collections (List of volumes)
Manga
Chapter 1: A Day in the Capital
Written byതാപ്പെയ് നഗാറ്റ്സുക്കി
Illustrated byദായിച്ചി മറ്റ്സുസെ
Published byMedia Factory
English publisher
DemographicSeinen
MagazineMonthly Comic Alive
Original runJune 27, 2014February 27, 2015
Volumes2 (List of volumes)
Manga
Chapter 2: One Week at the Mansion
Written byതാപ്പെയ് നഗാറ്റ്സുക്കി
Illustrated byമക്കോത്തോ ഫൂഗെറ്റ്സു
Published bySquare Enix
English publisher
DemographicSeinen
MagazineBig Gangan
Original runOctober 25, 2014January 25, 2017
Volumes5 (List of volumes)
Manga
Chapter 3: Truth of Zero
Written byതാപ്പെയ് നഗാറ്റ്സുക്കിi
Illustrated byദായിച്ചി മറ്റ്സുസെ
Published byMedia Factory
English publisher
DemographicSeinen
MagazineMonthly Comic Alive
Original runMay 27, 2015 – ongoing
Volumes8 (List of volumes)
TV anime
Directed byമസാഹുറു വത്താനാബെ
Produced byഷോ തനാക്ക
മസാഹിത്തോ ഇക്കെത്തേമോ
യോഷിക്കാസു ബെനിയ
ആയ ഇസുക്ക
കസുഒ ഒനുക്കി
എറിക്കോ ആഓക്കി
Written byമസാഹിറോ യോക്കാത്താനി
Music byകെനിച്ചിറോ സുയിഹിറോ
Studioവൈറ്റ് ഫോക്സ്
NetworkTV Tokyo, TVO, TVA, AT-X
English network
Original run April 4, 2016 September 19, 2016
Episodes25 (List of episodes)
Game
Re:Zero -Starting Life in Another World- Death or Kiss
Developer5pb.
GenreVisual novel
PlatformPS4, PS Vita
ReleasedJP March 30, 2017
Original video animation
Memory Snow
Directed by
  • Tatsuya Koyanagi (CDR)
  • Masaharu Watanabe
Written byMasahiro Yokotani
Music byKenichiro Suehiro
StudioWhite Fox
ReleasedOctober 6, 2018
Runtime75 minutes
Original video animation
Hyōketsu no Kizuna
Anime and Manga Portal

ടാപ്പെയ് നാഗാറ്റ്സുക്കി എഴുതുകയും, ഷിനിച്ചിറോ ഒറ്റ്സുക്ക ചിത്രീകരിക്കുകയും ചെയ്ത ഒരു ജാപ്പനീസ് ലൈറ്റ് നോവൽ സീരീസാണ് റീ:സീറോ - സ്റ്റാർട്ടിംഗ് ലൈഫ് ഇൻ അനദർ വേൾഡ് (ജാപ്പനീസ്: Re:ゼロから始める異世界生活 Hepburn: Ri:Zero kara Hajimeru Isekai Seikatsu, lit. "Re: Starting life in a different world from zero"). പലചരക്ക് കടയിൽ നിന്നും പെട്ടെന്ന് മറ്റൊരു ലോകത്തേക്ക് വന്നുപെടുന്ന സാമൂഹികമായി ഇടപെടാൻ താത്പര്യമില്ലാത്ത കൗമാരക്കാരനായ സൂബാറു നറ്റ്സുക്കി -യെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 2012 ശേഷം ഷോസെറ്റ്സുക്ക നി നാറോ എന്ന് വെബ്സൈറ്റിലായിരുന്നു ഈ സീരീസ് പ്രസിദ്ധീകരിച്ചിരുന്നത്. 2014 ജനുവരി 24 മുതൽ മീഡിയ ഫാക്ടറി എം.എഫ് ബുങ്കോ ജെ ഇംപ്രിന്റിന്റെ കീഴിൽ ഇതിന്റെ പതിനേഴ് വാള്യങ്ങൾ പ്രസിദ്ധീകരിച്ചു.

സീരീസിന്റെ ആദ്യത്തെ മൂന്ന് ആർക്കുകൾ മൂന്ന് മാങ്ക സീരീസായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 2014 ജൂണിനും, 2015 മാർച്ചിലുമായി മീഡിയ ഫാക്ടറി പ്രസിദ്ധീകരിച്ച ദായിച്ചി മറ്റ്സുഇ യുടെതായിരുന്നു ആദ്യത്ത ആർക്ക്. 2014 ഒക്ടോബർ തൊട്ട് സ്ക്വെയർ ഈനിക്സ് പ്രസിദ്ധീകരിച്ച മാക്കോത്തോ ഫുഗെറ്റ്സു -ന്റെതാണ് രണ്ടാമത്തെ ആർക്ക്. പിന്നീട് മറ്റ്സുഇ മൂന്നാമത്തെ ആർക്ക് പുറത്തിറക്കി, 2015 മെയിൽ മീഡിയ ഫാക്ടറിതന്നെയായിരുന്നു അത് പ്രസിദ്ധീകരിച്ചത്. കൂടാതെ മീഡിയ ഫാക്ടറി രണ്ട് ആന്തോളജി മാങ്ക കൂടി പ്രസിദ്ധീകരിച്ചു. അവ രണ്ടും രണ്ട് വ്യത്യസ്ത കലാകാരന്മാർ ചെയ്തതായിരുന്നു. 2016 ഏപ്രിൽ 4 തൊട്ട് 2016 സെപ്തംബർ 19 വരെ ഉണ്ടായിരുന്ന ഒരു അനിമെ ടെലിവിഷൻ സീരീസ് അഡാപ്റ്റേഷൻ വൈറ്റ് ഫോക്സ് പുറത്തിറക്കി. ഒരു മണിക്കൂർ നീളുന്ന സ്പെഷ്യൽ എപിസോഡുകളും അതിലുണ്ടായിരുന്നു. സീരീസിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആദ്യത്തെ രണ്ട് ഓവ എപിസോഡുകളിലെ ഒന്നാമത്തേത് 2018 ഒക്ടോബർ 6 -ന് പുറത്തിറങ്ങി. 2017 മാർച്ചിന് ഗെയിം ഡെവലപ്പർ 5pb ഇതിന്റെ വിഷ്വൽ നോവൽ പുറത്തിറക്കി.

നോവലുകളും, മൂന്ന് മാങ്ക അഡാപ്റ്റേഷനുകളും വടക്കേ അമേരിക്കയിൽ പ്രസിദ്ധീകരിച്ചത് യെൻ പ്രെസ്സ് ആയിരുന്നു. അനിമെ അഡാപ്റ്റേഷന്റെ ലൈസൻസ് ക്രഞ്ചിറോൾ -നാളുള്ളത്, ഫൺനിമേഷനിലൂടെയാണ അമേരിക്കയിലും യൂണൈറ്റഡ് കിങ്ഡത്തിലും സീരീസ് എയർ ചെയ്തത്. ലൈറ്റ് നോവലിന്റെ ഏകദേശം മൂന്ന് മില്ല്യൺ കോപ്പികളും, 60,000 ഡിവിഡി കളും വിറ്റുപോയിരുന്നു. ഇസെക്കായ് (പുതിയ ലോകത്തേക്കുള്ള യാത്രയെ സംബന്ധിച്ചുള്ള / another world concept) എന്ന വിഷയത്തിലെ ലൈറ്റ് നോവൽ സ്വീകരിച്ച സമീപനം ഒരുപാട് പ്രശംസകൾ നേടികൊടുത്തിരുന്നു, അതേ സമയം അതിലുപയോഗിച്ച സംഭാഷണങ്ങൾ വേണ്ട നിലവാരം പുലർത്തിയില്ലെന്ന് വാദങ്ങളും ഉയർന്നു. കഥാപാത്രങ്ങളുടെ ആക്ഷൻ രംഗങ്ങളും, വളരെയധികം സങ്കീർണമായ സംസ്കാരത്തെ അവതരിപ്പിച്ചതിലും അനിമെ അഡാപ്റ്റേഷന് മികച്ച നിരൂപണം ഉണ്ടായി. 2015-16 ന്യൂടൈപ്പ് അനിമെ അവാർഡ്സ്, 2017 സുഗോയ് അവാർഡ്സ് എന്നീ പുരസ്കാരങ്ങൾ അനിമെ അഡാപ്റ്റേഷൻ കരസ്ഥമാക്കി. ഒപ്പം ദി അനിമെ അവാർഡ് 2016 -ന് നാമനിർദ്ദേശം ചെയ്യപ്പെട്ടുകയും ചെയ്തു

ഇതിവൃത്തം[തിരുത്തുക]

ഗെയിം മാത്രം കളിക്കാനാഗ്രഹിക്കുന്ന സാമൂഹികമായി ഇടപെടാൻ ആഗ്രഹിക്കാത്ത ഒരു കൗമാരക്കാരനാണ് സുബാറു നറ്റ്സുക്കി. ഒരു രാത്രി പലചരക്ക് കടയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ പെട്ടെന്ന് മറ്റൊരു ലോകത്തിലേക്ക് സുബാറു എത്തപ്പെടുന്നു. ആരാണ് തന്നെ അങ്ങോട്ട് എത്തിച്ചതെന്നറിയാതെ ഇരിക്കുമ്പോൾ സിൽവർ നിറത്തിൽ മുടിയുള്ള പകുതി എൽഫ് ആയ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. സത്തെല്ല യാണ് തന്റെ പെരെന്ന് ആ പെൺകുട്ടി പറയുന്നു. കൂടെ പക്ക് എന്ന കുഞ്ഞു മാലാഖയും ഉണ്ട്. തനിക്ക് വളരെ പ്രധാനപ്പെട്ട ഇൻസിഗ്നിയ എന്ന വസ്തു ഫെൽറ്റ് എന്ന മോഷ്ടാവ് മോഷ്ടിച്ചിരിക്കുകയാണ്, അത് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണെന്ന് സാത്തെല്ല പറയുന്നു. സുബാറു സത്തെല്ലയെ സഹായിക്കാമെന്നേൽക്കുകയും അത് തേടി പോകുന്ന വഴി ഒരു ആളൊഴിഞ്ഞ വീട്ടിൽ നിന്ന് അവർ രണ്ടുപേരും ദുരൂഹ സാഹര്യത്തിൽ കൊല്ലപ്പെടുന്നു. സുബാറു താൻ എവിടെയാണ് ആദ്യം ആ ലോകത്തേക്ക് വന്നത് അവിടേക്ക് പുനർജനിക്കുന്നു. താൻ മരിക്കുന്നതിലൂടെ സമയത്തെ പിന്നോട്ട് കൊണ്ടുവരാമെന്ന് സുബാറു മനസ്സിലാക്കുന്നു. പിന്നീട് ആ പെൺകുട്ടിയുടെ പേര് സത്തെല്ല അല്ല എമിലിയ എന്നാണെന്നും, സത്തെല്ല ആ ലോകത്ത് ജീവിച്ചിരുന്ന എല്ലാവരും ഭയക്കാറുണ്ടായിരുന്നു ദുഷ്ടശക്തിയായ മന്ത്രവാദിനിയുടെ പേരാണ് സത്തെല്ലയെന്നും സുബാറു മനസ്സിലാക്കുന്നു. വളരെയധികം കോരിത്തരിപ്പോടെ അപ്രതീക്ഷിത വഴിത്തിരുവുകളോടെ സുബാറുവിനെ കേന്ദ്രമാക്കി കഥ മുന്നേറുന്നു

അവലംബങ്ങൾ[തിരുത്തുക]

  1. "Re:ZERO -Starting Life in Another World-, Vol. 1 (light novel)". Yen Press. Archived from the original on 2020-01-05. Retrieved August 5, 2018.
  2. "ファン必見!! 大人気の異世界転移系アニメ"リゼロ"と"このすば"がコラボレーション!!". ddnavi.com (in ജാപ്പനീസ്). January 30, 2018. Retrieved August 8, 2018.
  3. Chapman, Jacob (August 20, 2016). "Subaru Natsuki: The Best and Worst Thing About Re:Zero". Anime News Network. Retrieved August 5, 2018.
  4. "Animax Asia to Air Re:ZERO -Starting Life in Another World- Anime in January". Anime News Network. December 23, 2016. Retrieved December 24, 2016.