റീഡ് സ്റ്റേൺബർഗ് കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീഡ് സ്റ്റേൺബർഗ് കോശത്തിന്റെ സൂക്ഷ്മദർശിനി ചിത്രം.
നൊഡ്ദ്യുലാർ സ്ക്ലീറോസിസ് ലിംഫോമയിൽ കാണപ്പെടുന്ന റീഡ് സ്റ്റീൻബെർഗ് കോശത്തിന്റെ ചിത്രം

ഹോജ്കിൻ ലിംഫോമ ഉള്ളവരിൽ നിന്നെടുക്കുന്ന ബയോപ്സിയിൽ കാണപ്പെടുന്ന പ്രത്യേകതരം വലിയ കോശങ്ങളാണ് റീഡ് സ്റ്റേൺബെർഗ് കോശങ്ങൾ (Reed–Sternberg cells). ബി-ലിംഫോസൈറ്റുകളാണ് രൂപാന്തരം പ്രാപിച്ച് റീഡ് സ്റ്റേൺബർഗ് കോശങ്ങളായി മാറുന്നത്.[1] എബ്സ്റ്റീൻ ബാർ വൈറസ് മൂലമുണ്ടാവുന്ന ലിംഫോമകളിലാണ് റീഡ് സ്റ്റേൺബർഗ് കോശങ്ങൾ പ്രധാനമായും കണ്ടുവരുന്നത്. ഡൊറോത്തി റീഡ് മെൻഡൻഹാൾ (1874–1964)[2], കാൾ സ്റ്റേൺബർഗ് (1872–1935)[3] എന്നീ ശാസ്ത്രജ്ഞരാണ് ഈ കോശത്തെ കണ്ടുപിടിച്ചത്. ഇവർ രണ്ടുപേരുടെയും പേരിലാണ് (റീഡ് & സ്റ്റേൺബർഗ്) കോശം അറിയപ്പെടുന്നതും.

റീഡ് സ്റ്റേൺബർഗ് കോശങ്ങൾക്ക് രണ്ടോ അതിലധികമോ ലോബുകളുള്ള കോശമർമ്മമാണുള്ളത്. സി.ഡി 30, സി.ഡി. 15 എന്നീ കോശ മാർക്കറുകൾ കാണപ്പെടും. സി.ഡി 20 ഉം, സി.ഡി 40 ഉം കാണപ്പെടുകയില്ല. ഹോജ്കിൻ ലിംഫോമ സ്ഥിതീകരിക്കാൻ ബയോപ്സിയിൽ ഈ കോശങ്ങൾ കാണപ്പെടേണ്ടത് അനിവാര്യമാണ്. റിയാക്ടീവ് കഴലവീക്കം ഉണ്ടാക്കുന്ന രോഗങ്ങളിലും റീഡ് സ്റ്റേൺബർഗ് കോശങ്ങൾ കാണപ്പെടാം. അതുകൊണ്ട് ഈ കോശങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ലിംഫോമ സ്ഥിതീകരിക്കാൻ കഴിയുന്നതല്ല.

ലാക്യുനാർ ഹിസ്റ്റിയോസൈറ്റുകൾ എന്ന തരം റീഡ് സ്റ്റേൺബർഗ് കോശങ്ങൾ നൊഡുലാർ സ്ക്ലീറോസിസ് എന്ന തരം ഹോജ്കിൻ ലിംഫോമയിൽ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്.[4]

അവലംബം[തിരുത്തുക]

  1. Hartlapp I, Pallasch C, Weibert G, Kemkers A, Hummel M, Re D (2009). "Depsipeptide induces cell death in Hodgkin lymphoma-derived cell lines". Leuk. Res. 33 (7): 929–36. doi:10.1016/j.leukres.2008.12.013. PMID 19233470. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  2. Reed D. On the pathological changes in Hodgkin's disease, with special reference to its relation to tuberculosis. Johns Hopkins Hosp Rep 1902;10:133-96.
  3. Sternberg C. Uber eine eigenartige unter dem Bilde der Pseudoleukamie verlaufende Tuberculose des lymphatischen Apparates. Ztschr Heilk 1898;19:21–90.
  4. Mitchell, Richard Sheppard; Kumar, Vinay; Abbas, Abul K.; Fausto, Nelson. Robbins Basic Pathology. Philadelphia: Saunders. ISBN 1-4160-2973-7.{{cite book}}: CS1 maint: multiple names: authors list (link) 8th edition.
"https://ml.wikipedia.org/w/index.php?title=റീഡ്_സ്റ്റേൺബർഗ്_കോശം&oldid=1695801" എന്ന താളിൽനിന്ന് ശേഖരിച്ചത്