റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം | |
---|---|
Geography | |
Location | റെഡ്-ക്രോസ് റോഡ്, തിരുവനന്തപുരം, തിരുവനന്തപുരം ജില്ല, കേരളം, ഇന്ത്യ |
Organisation | |
Type | സ്പെഷ്യലിസ്റ്റ് |
Affiliated university | കേരള ആരോഗ്യ സർവ്വകലാശാല |
Services | |
Emergency department | ഉണ്ട് |
History | |
Opened | 1905 |
കേരളത്തിലെ നേത്രചികിത്സാരംഗത്തെ ഗവൺമെൻ്റ് തലത്തിലുള്ള ഏറ്റവും ഉയർന്ന റഫറൽ ആശുപത്രിയാണ് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി. കേരളത്തിലെ ഏക റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയാണ് തിരുവനന്തപുരത്ത് ഉള്ളത്.
പ്രതിദിനം ഏകദേശം 600 ഓളം പേരാണ് റഫറൽ ആയി കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.[1] റഫറൽ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി എത്തുന്നവർ ഇരുന്നൂറോളം വരും.
ചരിത്രം
[തിരുത്തുക]തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് 1905 ൽ ആണ് കണ്ണാശുപത്രി സ്ഥാപിതമായത്.[2] 1951 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ ഇത് കോളേജിന്റെ ഒഫ്ത്താൽമോളജി വിഭാഗമായി മാറി.[3] 1995-ൽ കണ്ണാശുപത്രി, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി അഥവാ ആർ.ഐ.ഒ. ആയി ഉയർത്തപ്പെട്ടു.
വികസനം
[തിരുത്തുക]തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "കണ്ണാശുപത്രിക്ക് പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു | I&PRD : Official Website of Information Public Relations Department of Kerala". prd.kerala.gov.in.
- ↑ "കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം - Dutch in Kerala". Retrieved 2021-05-31.
- ↑ "കണ്ടോ.....കണ്ണാശുപത്രി". Archived from the original on 2021-06-02. Retrieved 2021-05-31.