റീം അൽ അലി രാജകുമാരി
റീം അൽ അലി | |
---|---|
![]() | |
ജീവിതപങ്കാളി | Prince Ali bin Hussein |
മക്കൾ | |
Princess Jalila Prince Abdullah | |
രാജവംശം | Hashemite (by marriage) |
പിതാവ് | Lakhdar Brahimi |
ജോർദാനിലെ അലി ബിൻ ഹുസൈൻ രാജകുമാരന്റെ ഭാര്യയാണ് റീം അൽ അലി രാജകുമാരി - (English: Princess Rym al-Ali ).[1]
ആദ്യകാല ജീവിതം[തിരുത്തുക]
1969ൽ അൾജീരിയൻ വിദേശകാര്യ മന്ത്രി ലഖ്ദാർ ബ്രാഹീമിയുടെ മകളായി ജനിച്ചു.[2] ബ്രിട്ടനിലും അൾജീരിയയിലുമായി വളർന്നു. ഫ്രാൻസിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 2004 സെപ്തംബർ ഏഴിന് അലി ബിൻ ഹുസൈൻ രാജകുമാരനെ വിവാഹം ചെയ്തു. റീം രാജകുമാരിയും അലി ബിൻ അൽ ഹുസൈൻ രാജകുമാരനും രണ്ടു മക്കളുണ്ട്. ജലീല ബിൻത് അലിയും അബ്ദുള്ള ബിൻ അലിയും. ജോർദാനിലെ അമ്മാനിൽ ജീവിക്കുന്നു. [3]
വിദ്യാഭ്യാസം[തിരുത്തുക]
പാരിസിലെ സൊർബെന്നെ സർവ്വകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1991ൽ പാരിസിലെ ഇൻസ്റ്റിറ്റിയൂട്ട് ഡി ഇറ്റിയൂഡ്‌സ് പൊളിറ്റിക്‌സ് ഡെ പാരിസ് എന്ന സ്ഥാപനത്തിൽ നിന്ന് രാഷ്ട്രമീമാംസയിൽ എംഫിൽ നേടി.[4] 1994ൽ കൊളംബിയ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് മാസ്റ്റർ ബിരുദം നേടി[5].
ഔദ്യോഗിക ജീവിതം[തിരുത്തുക]
ബിബിസി വേൾഡ് സർവ്വീസിന് വേണ്ടി യൂനൈറ്റ് നാഷൻസ് ബ്യുറോകളിൽ പ്രവർത്തിച്ചു. യുനെറ്റ്ഡ് പ്രസ് ഇന്റർനാഷണൽ, ദുബൈ ടിവി, ബ്ലൂംബെർഗ് ഇന്റർനാഷണൽ, റേഡിയോ മോൺടെ കാർളോ മൊയേൻ ഓറിയന്റ്, സിഎൻഎൻ (ലണ്ടൻ) എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. 2006 മുതൽ ജോർദാനിലെ റോയൽ ഫിലിം കമ്മീഷന്റെ എക്‌സിക്യുട്ടീവ് കമ്മീഷണറാണ്[6] . മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിനു വേണ്ടി ജോർദാൻ മീഡിയ ഇൻസ്റ്റിറ്റിയൂട്ട് എന്ന സ്ഥാനപനത്തിന്റെ സ്ഥാപകയാണ്.[7]
പുരസ്‌കാരങ്ങൾ[തിരുത്തുക]
2011 ജൂലൈയിൽ, ഇറ്റലിയിലെ 32ാമത് ഇസ്ച്ചിയ ഇന്റർനാഷണൽ ജേണലിസം അവാർഡ് ചടങ്ങിൽ വെച്ച് മികച്ച അന്താരാഷ്ട്ര പത്രപ്രവർത്തക പുരസ്‌കാരം നേടി[8].
അവലംബം[തിരുത്തുക]
- ↑ "Jordan's Prince Ali to wed CNN reporter". hellomagazine.com. ശേഖരിച്ചത് 23 October 2014.
- ↑ "The Hashemite Kingdom of Jordan". മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-02.
- ↑ Royal Ark
- ↑ "Board of Commissioners". Royal Film Commission (Jordan). ശേഖരിച്ചത് 2008-11-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Her Royal High Princess Rym Al Ali". HRH Princess Haya Bint Al Hussein. മൂലതാളിൽ നിന്നും 2008-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-02.
- ↑ "Mr. Shigenobu Kato, Ambassador of Japan, delivered a speech at the graduation ceremony of the animation workshop on 27 January 2008". Embassy of Japan in Jordan. ശേഖരിച്ചത് 2008-11-02.
- ↑ "New Projects Submitted to the IPDC" (PDF). IPDC Bureau. ശേഖരിച്ചത് 2008-11-28.
- ↑ "International Journalism Award to Princess Rym Ali". Jordan Media Institute. 18 July 2011. ശേഖരിച്ചത് 19 May 2012.