റിവ, മദ്ധ്യപ്രദേശ്
Rewa Rewa india | |
---|---|
town | |
Nickname(s): maneesh shop Govindgarh | |
Country | India |
State | Madhya Pradesh |
District | Rewa |
ഉയരം | 304 മീ(997 അടി) |
(2011) | |
• ആകെ | 2,35,422 |
• റാങ്ക് | 10th in state |
• Official | Bagheli |
സമയമേഖല | UTC+5:30 (IST) |
PIN | 486001 HPO |
Telephone code | 07662 |
ISO കോഡ് | IN-MP |
വാഹന റെജിസ്ട്രേഷൻ | MP-17 |
വെബ്സൈറ്റ് | www |
റിവ ⓘ ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിൻറ വടക്കു കിഴക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഈ പട്ടണം റിവ ജില്ലയുടെയും റിവ ഡിവിഷൻറെയും ഭരണകേന്ദ്രമാണ്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 420 kilometres (261 mi) വടക്കു കിഴക്കായും അലഹബാദിന് 130 kilometres (81 mi) തെക്കുമായിട്ടാണ് പട്ടണം നിലകൊള്ളുന്നത്. നർമ്മദ നദിയുടെ മറ്റൊരു പേരിൽ നിന്നാണ് റിവ എന്ന പേരു ലഭിച്ചത്. റിവ പട്ടണം അലഹബാദുമായി എൻ.എച്ച്. 47 വഴി ബന്ധിപ്പിച്ചിരിക്കുന്നു. അതുപോലെ സിദ്ധി, സത്ന, മൈഹാർ, വാരനാസി എന്നീ പട്ടണങ്ങളുമായി എൻ.എച്ച് 7 വഴിയും ബന്ധിപ്പിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]പട്ടണത്തിൻറെ പേരിൽ നിന്നാണ് ജില്ലയ്ക്കും ഈ പേരു നൽകിയിരിക്കുന്നത്. റിവ എന്ന പേര് നർമ്മദ നദിയുടെ അപരനാമം ആണ്. 1950 ൽ ആണ് ഈ റിവ ജില്ല നിലവിൽ വരുന്നത്. മൂന്നാം നൂറ്റാണ്ടിൽ ജില്ലയിൽ ഉൾപ്പെട്ട ദേശങ്ങൾ മൌര്യ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. സ്വാതന്ത്ര്യാനന്തരം റിവയുടെ ഭരണാധികാരി ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സമ്മതിച്ചു. റവ പട്ടണം ഉൾപ്പെടുന്ന റിവ ജില്ല നിലവിൽ വരുന്നത് 1950 [1] ലാണ്.
സ്വതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടത്തിൽ കടുവകളെ വേട്ടയാടുന്നത് അന്തസിൻറ ഭാഗമായി കരുതിയിരുന്നു. ഒരിക്കൽ റിവയിലെ രാജാവ് വനത്തിൽ വേട്ടയ്ക്കു പോയ സമയത്ത് ഉൾവനത്തിൽ അപൂർവ്വവും വെളുത്ത നിറമുള്ളതുമായ കടുവയെ കണ്ടെത്തി. മോഹൻ എന്നു പേരിട്ട ഈ കടുവയുടെ വംശത്തിലുള്ളതാണ് കാണപ്പെടുന്ന എല്ലാ വെള്ളക്കടുവകളും. ശ്രീനിവാസ് തിവാരിയെന്ന പ്രശസ്തനായ റിവ നേതാവിലെ ബഹുമാന സൂചകമായി റിവായിലെ വൈറ്റ് ടൈഗർ എന്നു വിളിച്ചിരുന്നു. വെള്ളക്കടുവകളുടെ ഒരു കാഴ്ച ബംഗ്ലാവും സഫാരി പാർക്കും മുകുന്ദ്പൂരിൽ അടുത്ത കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ജനസംഖ്യ
[തിരുത്തുക]2011 ലെ കണക്കുകൾ അനുസരിച്ച് റിവ പട്ടണത്തിലെ ജനസംഖ്യ 23,54,220 [2] ആണ്. ആകെ ജനസംഖ്യയിൽ 12,19,980 പുരുഷ പ്രജകളും 11,34,240 സ്ത്രീ പ്രജകളുമാണ്. റിവയിലെ ശരാശരി സാക്ഷരത 53.42 ശതമാനമാണ്. പരുഷന്മാരുടെ സാക്ഷരത 63.67 ശതമാനവും സ്ത്രീകളുടേത് 42.49 ശതമാനവുമാണ്. ജനസംഖ്യയുടെ 14.41 ശതമാനം പേർ ആറു വയസിനു താഴെയുള്ളവരാകുന്നു.[3]
വിദ്യാഭ്യാസ സൌകര്യങ്ങൾ
[തിരുത്തുക]റിവ പട്ടണത്തിൽ അനേകം സ്കൂളുകളും കോളജുകളും സ്ഥിതി ചെയ്യുന്നു. സൈനിക് സ്കൂൾ, അവധേഷ് പ്രതാപ് സിംഗ് യൂണിവേഴ്സിറ്റി, ഗവൺമെൻറ് എൻജിനീയറിംഗ് കോളജ്, ശ്യാം ഷാ മെഡിക്കൽ കോളജ് എന്നിവ അവയിൽ ചിലതാണ്.
അവലംബം
[തിരുത്തുക]- ↑ New Delhi, Census of India (2011). "District census hand book, Rewa (village and town directory)" (PDF). p. xvii. Archived from the original (PDF) on 7 October 2016. Retrieved 7 October 2016.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 16 June 2004. Retrieved 1 November 2008.
- ↑ District profile of Rewa, Madhya Pradesh, Compiled By :- Suvendu Singha District Facilitator, Rewa Division MP State Planning Commission – UNICEF MP Date of compilation: 20 June 2012