റിവർ ലാൻഡ്‌സ്‌കേപ്പ് വിത്ത് എ ബോർ ഹണ്ട്
ദൃശ്യരൂപം
River Landscape with Boar Hunt | |
---|---|
കലാകാരൻ | Joos de Momper |
വർഷം | c. 1590-1635 |
Medium | Oil on panel |
അളവുകൾ | 121 cm × 196.5 cm (48 ഇഞ്ച് × 77.4 ഇഞ്ച്) |
സ്ഥാനം | Rijksmuseum |
ഡച്ച് കലാകാരനായ ജൂസ് ഡി മോമ്പർ 1600-ൽ വരച്ച പെയിന്റിംഗാണ് റിവർ ലാൻഡ്‌സ്‌കേപ്പ് വിത്ത് എ ബോർ ഹണ്ട് അല്ലെങ്കിൽ ഡച്ച്: റിവിയർലാൻഡ്‌സ്‌ചാപ്പ് മീറ്റ് എവർസ്‌വിജ്‌ജാച്ച്. ഇപ്പോൾ ആംസ്റ്റർഡാമിലെ റിക്‌സ്‌മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[1] ആൾട്ട്ഡോർഫർ വരച്ച ദി ബാറ്റിൽ ഓഫ് അലക്‌സാണ്ടർ അറ്റ് ഇസ്സസ് (1528-1529), പീറ്റർ ബ്രൂഗൽ ദി എൽഡർ 1565-ൽ വരച്ച ദി ഹണ്ടേഴ്‌സ് ഇൻ ദി സ്‌നോ (1565) എന്നിവയിലെന്നപോലെ, മുകളിൽ നിന്ന് താഴേക്കുള്ള ദൃശ്യമാണ് വരച്ചിരിക്കുന്നത്. പിന്നീടുള്ള രചനകളിൽ ഡി മോമ്പർ ചിത്രീകരിച്ചത് അല്പം താഴ്ന്ന നിരപ്പിൽ നിന്നുള്ള ദൃശ്യമാണ്. വിൻഡ്മിൽ അറ്റ് വിജ്ക് ബിജ് ഡ്യൂർസ്റ്റേഡ് പോലെയുള്ള രചനകളിൽ കാണുന്ന ഈ ശൈലി പതിനേഴാം നുറ്റാണ്ടിലെ ഡച്ച്, ഫ്ലെമിഷ് ലാൻഡ്‌സ്‌കേപ്പുകളുടെ പ്രത്യേകതയായി .
അവലംബം
[തിരുത്തുക]- ↑ "Rivierlandschap met everzwijnjacht, Joos de Momper (II), ca. 1590 - ca. 1635". Rijksmuseum (in ഡച്ച്). Retrieved 2021-11-16.