റിവോൾട്ട് ഇൻ 2100
![]() First Edition cover | |
കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | ഹ്യൂബർട്ട് റോജേഴ്സ് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ഫ്യൂച്ചർ ഹിസ്റ്ററി |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ ചെറുകഥ |
പ്രസാധകൻ | ശാസ്ത്ര പബ്ലിഷേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | 1953 |
മാധ്യമം | അച്ചടി |
ഏടുകൾ | 317 പുറങ്ങൾ |
ISBN | ലഭ്യമല്ല |
OCLC | 1674023 |
റോബർട്ട് ഹൈൻലൈൻ രചിച്ച് 1953-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ഫിക്ഷൻ ചെറുകഥാ സമാഹാരമാണ് റിവോൾട്ട് ഇൻ 2100. ഇത് ഇദ്ദേഹത്തിന്റെ ഫ്യൂച്ചർ ഹിസ്റ്ററി പരമ്പരയുടെ ഭാഗമാണ്.
ഉള്ളടക്കം
ഉള്ളടക്കം[തിരുത്തുക]
- ഹെൻട്രി കട്ട്നറുടെ, "ദ ഇന്നസെന്റ് ഐ" എന്ന ആമുഖം
- "ഈഫ് ദിസ് ഗോസ് ഓൺ-" എന്ന ചെറുകഥ. ഇത് അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാസികയിൽ 1940-ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
- "കോവന്ററി" എന്ന ചെറുകഥ. ഇതും 1940-ൽ തന്നെ അസ്റ്റൗണ്ടിംഗ് സയൻസ് ഫിഷനിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
- "മിസ്ഫിറ്റ്" എന്ന ചെറുകഥ. ഇത് 1939-ൽ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
- ഫ്യൂച്ചർ ഹിസ്റ്ററി ചാർട്ട്
- "കൺസേണിംഗ് സ്റ്റോറീസ് നെവർ റിട്ടൺ" എന്ന പേരിലുള്ള പിൻകുറിപ്പ്.
ചുരുക്കം[തിരുത്തുക]
ഈഫ് ദിസ് ഗോസ് ഓൺ-[തിരുത്തുക]
അമേരിക്ക ഒരു പുതിയ ക്രിസ്ത്യൻ മത വിഭാഗത്തിന്റെ ഭരണത്തിൻ കീഴിൽ വന്നുകഴിഞ്ഞ് വർഷങ്ങൾക്കുശേഷം നടക്കുന്ന അട്ടിമറിശ്രമത്തിന്റെ കഥയാണ് ഈ ചെറുകഥയിൽ പരാമർശിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ യാഥാസ്ഥിതിക വിഭാഗങ്ങളെ വിമർശിക്കുവാനുള്ള ഒരു മാദ്ധ്യമമായി ഹൈൻലൈൻ ഈ കഥയെ ഉപയോഗിക്കുന്നു. ഇത് പൂർണ്ണമായും മതത്തിനെതിരായ കാഴ്ച്ചപ്പാടല്ല വെളിവാക്കുന്നത്. ജനാധിപത്യ ഭരണത്തിനായി പോരാട്ടം നടത്തുന്ന വിവിധ വിഭാഗങ്ങളിലൊന്നായി ഒരു വിഭാഗം മോർമോൺ വിശ്വാസികളുമുണ്ടെന്ന് ഹൈൻലൈൻ വ്യക്തമാക്കുന്നു. ഈ വിഭാഗത്തെ ഉൾപ്പെടുത്തുവാനായി ഹൈൻലൈൻ കഥ തിരുത്തിയെഴുതുകയുണ്ടായി.[1]
കോവന്ററി[തിരുത്തുക]
2100-ലെ കലാപത്തിന്റെ വിജയത്തിനുശേഷം നിലവിൽ വരുന്ന ഭരണകൂടം "കോവന്ററി" എന്ന പേരിൽ ഒരു തുറന്ന ജയിൽ സ്ഥാപിക്കുന്നു. സമൂഹത്തിന്റെ നിയമങ്ങൾ പാലിക്കാത്തവർക്ക് ഒന്നുകിൽ മാനസികരോഗ ചികിത്സ നൽകുകയോ ഇതിന് തയ്യാറാകാത്തപക്ഷം കോവന്ററിയിലേയ്ക്ക് അയക്കുകയോ ആണ് ചെയ്യുന്നത്. ഒരു വ്യക്തി കോവന്ററിയിലേയ്ക്ക് അയയ്ക്കപ്പെടുന്നതും അവിടെയുള്ള മൂന്ന് ഭരണകൂടങ്ങളിൽ രണ്ടെണ്ണം ചേർന്ന് ഒരു ആയുധം വികസിപ്പിച്ചെടുത്ത് അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിടുന്നതറിഞ്ഞ് ഭരണകൂടത്തെ അറിയിക്കുവാനായി രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് കഥ.
മിസ്ഫിറ്റ്[തിരുത്തുക]
ഈ കൃതിയിൽ സമൂഹത്തിൽ യോജിച്ചുപോകാത്ത കുറച്ച് യുവാക്കളെ ഒരു ഛിന്നഗ്രഹത്തിനെ ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുള്ള ഭ്രമണപഥത്തിലെത്തിക്കുവാൻ വേണ്ടി അയയ്ക്കുന്നത് പരാമർശിക്കുന്നു.
കൂടുതൽ വിവരങ്ങൾ[തിരുത്തുക]
പിൽക്കാലത്തെ പേപ്പർബാക്ക് എഡിഷനുകളിൽ റിവോൾട്ട് ഇൻ 2100 എന്ന കൃതി മെതുസലാസ് ചിൽഡ്രൺ (ISBN 0-671-57780-8) എന്നകൃതിക്കൊപ്പം ഒരുമിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മറ്റു കൃതികളുമായുള്ള ബന്ധം[തിരുത്തുക]
മെതുസലാസ് ചിൽഡ്രൺ, ടൈം ഇനഫ് ഫോർ ലവ് എന്നീ കൃതികളിൽ ആദ്യ പ്രവാചകനായ നെഹേമിയ സ്കഡറുടെ തിരഞ്ഞെടുപ്പ് 2012-ലാണ് നടക്കുന്നതെന്ന് പ്രസ്താവിക്കുന്നു. ഫോർ അസ്, ദ ലിവിംഗ് എന്ന കൃതിയിലും നെഹേമിയ സ്കഡറെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ കൃതി ഹൈൻലൈന്റെ മരണത്തിനുശേഷമാണ് രചിക്കപ്പെട്ടത്. സ്പൈഡർ റോബിൻസൺ ഹൈൻലൈന്റെ രൂപരേഖ അടിസ്ഥാനമാക്കി രചിച്ച വേരിയബിൾ സ്റ്റാർ എന്ന കൃതിയിലും നെഹേമിയ സ്കഡർ പ്രത്യക്ഷപ്പെടുന്നു.
ഗ്രോഫ് കോൺക്ലിൻ എന്ന നിരൂപകൻ ഈ കൃതിയെ "ക്ലാസ്സിക്" എന്നും ആദ്യ ചെറുകഥയെ "അമേരിക്കയിലെ വിപ്ലവത്തെപ്പറ്റിയുള്ള ഒരു നല്ല കഥ" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.[2] ബൗച്ചർ, മക്‌കോമാസ് എന്നിവർ ഈ സമാഹാരം "പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് നന്നായിരുന്നുവെന്നതും ആധുനിക ശാസ്ത്ര ഫിക്ഷന്റെ വികാസത്തിൽ വലിയ പങ്കു വഹിച്ചു എന്നതും" വസ്തുതയാണെങ്കിലും ഇത് ഏറ്റക്കുറച്ചിലുകളുള്ള ഒരു കൃതിയാണെന്ന് ചൂണ്ടിക്കാട്ടി. "ചില താളുകൾ വളർച്ച പ്രാപിച്ച 1954-ലെ ഹൈൻലൈൻ രചനയെ ഓർമിപ്പിക്കുന്നുവെങ്കിലും ഇതിനു തൊട്ടുപിന്നാലെ നോവലിസ്റ്റിന്റെ ആദ്യ കാലത്തെ ഓർമിപ്പിക്കുന്ന ചില താളുകൾ ഉണ്ടാകും" എന്നും ഇവർ അഭിപ്രായപ്പെട്ടു.[1] പി. ഷൂയർ മുള്ളർ റിവോൾട്ട് ഇൻ 2100 എന്ന കൃതി ഹൈൻലൈന്റെ ഏറ്റവും അപ്രധാന കൃതികളിലൊന്നാണെന്നാണ് നിരീക്ഷിച്ചത്.[3]
ഇവയും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Recommended Reading". F&SF (June 1954): p. 71.CS1 maint: Extra text (link)
- ↑ "Galaxy's 5 Star Shelf". Galaxy Science Fiction (August 1954): pp. 94–95.CS1 maint: Extra text (link)
- ↑ "The Reference Library". Astounding Science Fiction (November 1954): pp. 148–149.CS1 maint: Extra text (link)
- Chalker, Jack L. (1998). The Science-Fantasy Publishers: A Bibliographic History, 1923-1998. Westminster, MD and Baltimore: Mirage Press, Ltd. p. 594. Unknown parameter
|coauthors=
ignored (|author=
suggested) (help)
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- Revolt in 2100 title listing at the Internet Speculative Fiction Database