റിവേഴ്സ് മോർട്ഗേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തം വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക,മാസം ബാങ്ക് നൽകുന്നതിനെയാണ് റിവേഴ്സ് മോർട് ഗേജ് എന്നു പറയുന്നത്. 60 വയസ്സു കഴിഞ്ഞ വർക്കുള്ളതാണ് ഈ വായ്പ. ഇങ്ങനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയിൽ ബാങ്കിനും പങ്കാളിത്തം വരുന്നു. വീടും സ്ഥലവും വിൽക്കാതെ തന്നെ അതിന്റെ മൂല്യം അടിസ്ഥാനമാക്കി വരുമാനം ഉറപ്പിക്കാവുന്നതാണ് നേട്ടം.മറ്റാരും നോക്കാനില്ലാത്തവർക്കും പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. ഭവനവായ്പയുടെ നേരേ എതിരാണ് റിവേഴ്സ് മോർട്ട്ഗേജ്.റിവേഴ്സ് മോർട്ഗേജിന് നിശ്ചിത തുക ആദ്യമോ, ഓരോ മാസമോ,ഓരോ പാദവാർഷികമായോ,ആയി ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ച് ലഭിക്കും. വായ്പയായതിനാൽ നികുതിയുണ്ടാകില്ല. വാസയോഗ്യമായ വീട് ആയിരിക്കണം.15 വർഷമാണ് കാലാവധി.പിന്നീട് വായ്പയായി നൽകും. വീടിന്റെയും സ്ഥലത്തിന്റെയും മൂല്യത്തിനും വായ്പപ കാലാവധിക്ക് ശേഷം കിട്ടേണ്ട തുകയും അടിസ്ഥാനപ്പെടുത്തിയാണ് ബാങ്ക് തീരുമാനമെടുക്കുന്നത് വായ്പ നേടിയ വ്യക്തിയുടെ കാലശേഷം ബാങ്കിന്റെ ബാദ്ധ്യത തീർത്ത് മക്കൾക്കോ ബന്ധുക്കൾക്കോ വീടും സ്ഥലവും സ്വന്തമാക്കാം. ഇല്ലെങ്കിൽ ബാങ്കിന് ജപ്തിയിലൂടെ ഈടാക്കാം.[1]

  1. മാതൃഭൂമി.23-9-2018-പേജ് 6
"https://ml.wikipedia.org/w/index.php?title=റിവേഴ്സ്_മോർട്ഗേജ്&oldid=3091009" എന്ന താളിൽനിന്ന് ശേഖരിച്ചത്