റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം Parque nacional Río Viejo-San Camilo | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 7°30′N 72°04′W / 7.500°N 72.067°W |
Area | 800 km2 (310 sq mi) |
Established | 1993 |
റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം ((Spanish: Parque nacional Río Viejo-San Camilo) തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ ദേശീയോദ്യാന പദവി ലഭിച്ച ഒരു സംരക്ഷിത പ്രദേശമാണ്.
ഈ ദേശീയോദ്യാനത്തിലെ ഭൂമി കൊളമ്പിയൻ അതിർത്തിക്കു സമീപമുള്ള അപുറെ സംസ്ഥാനത്തിൻറെ ഭാഗമാണ്. 80,000 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ പ്രദേശത്ത് 1993 ജൂലൈ 1 മുതൽ ദേശീയ ഉദ്യാനം രൂപീകരിച്ചിരുന്നു. ഇതിലെ സസ്യങ്ങൾ അടിസ്ഥാനപരമായി സാവന്നകളാണ്. ഇതിൽ സമൻ, സീബ, അപാമേറ്റ്, പാം മകാനില എന്നിങ്ങനെയുള്ള മരങ്ങളും ഉൾപ്പെടുന്നു.
ഈ പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 34 മുതൽ 225 മീറ്റർ വരെയാണ്. നിരവധി നദികൾ നിലനിൽക്കുന്നതിനാൽ ആമകൾ, കുരങ്ങുകൾ ക്രൗഞ്ചങ്ങൾ, തത്തകൾ തുടങ്ങി വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളത്.