റിയാവു
Riau | ||||||
---|---|---|---|---|---|---|
Other transcription(s) | ||||||
• Jawi | رياو | |||||
• Chinese | 廖内 | |||||
From top, left to right: Siak Palace, Tengku Agung Sultanah Latifah bridge, An-Nur Mosque, Tesso Nilo National Park, Hoo Ann Kiong Temple in Selatpanjang, Riau Main Stadium a largest stadium in Riau and Muara Takus Temple | ||||||
| ||||||
Motto(s): | ||||||
Location of Riau in Indonesia | ||||||
Coordinates: 0°32′N 101°27′E / 0.533°N 101.450°E | ||||||
Country | Indonesia | |||||
Established | August 10, 1957 | |||||
Capital (and largest city) | Pekanbaru | |||||
• Governor | Arsyadjuliandi Rachman (Golkar) | |||||
• Vice-governor | Vacant | |||||
• ആകെ | 87,023.66 ച.കി.മീ.(33,600.02 ച മൈ) | |||||
•റാങ്ക് | 7th | |||||
ഉയരം | 10 മീ(30 അടി) | |||||
ഉയരത്തിലുള്ള സ്ഥലം | 1,091 മീ(3,579 അടി) | |||||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |||||
• ആകെ | 66,57,900 | |||||
• റാങ്ക് | 10th | |||||
• ജനസാന്ദ്രത | 77/ച.കി.മീ.(200/ച മൈ) | |||||
• സാന്ദ്രതാ റാങ്ക് | 24th | |||||
Demonym(s) | Riauan Warga Riau (id) Kaum Riau (ms) | |||||
• Ethnic groups | Malay (33.28%), Javanese (29.20%), Batak (12.55%), Minangkabau (12.29%), Chinese (4.13%)[3] | |||||
• Religion | Islam (89.27%), Protestantism (7.87%), Buddhism (1.84%), Roman Catholicism (1.06%), Confucianism (0.08%), Hinduism (0.07%) | |||||
• Languages | Indonesian (official) Malay, Minangkabau, Hokkien (regional) | |||||
സമയമേഖല | UTC+7 (Indonesia Western Time) | |||||
Postcodes | 28xxx, 29xxx | |||||
Area codes | (62)6xx, (62)76x | |||||
ISO കോഡ് | ID-RI | |||||
Vehicle sign | BM | |||||
GRP per capita | US$ 9,252.17 | |||||
GRP rank | 3rd | |||||
HDI | 0.712 (High) | |||||
HDI rank | 6th (2015) | |||||
Largest city by area | Dumai - 1,623.38 square kilometres (626.79 sq mi) | |||||
Largest city by population | Pekanbaru - (929,247 - 2015) | |||||
Largest regency by area | Indragiri Hilir Regency - 11,605.97 square kilometres (4,481.09 sq mi) | |||||
Largest regency by population | Kampar Regency - (711,236 - 2015) | |||||
വെബ്സൈറ്റ് | Government official site |
റിയാവു (Jawi:رياو ), ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. മലാക്ക കടലിടുക്കിനു സമാന്തരമായി സുമത്രായുടെ മദ്ധ്യ കിഴക്കൻ തീരത്തായാണിത് സ്ഥിതിചെയ്യുന്നത്. 2004 വരെ ഈ പ്രവിശ്യയിൽ, സുമാത്ര ദ്വീപിനു കിഴക്കായും സിങ്കപ്പൂരിനു തെക്കായും തീരത്തുനിന്നകലെ സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ ഒരു വലിയകൂട്ടമായ റിയാവു ദ്വീപുകളും (പ്രധാന ദ്വീപകൾ ബതാം, ബിന്താൻ എന്നിവ) ഉൾപ്പെട്ടിരുന്നു. ഈ ദ്വീപുകൾ 2004 ജൂലൈയിൽ റിയൂ ഐലന്റ്സ് പ്രവിശ്യയായി വേർപിരിഞ്ഞിരുന്നു. റിയാവു പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവും പെക്കൻബാരുവാണ്. ഡുമായ്, സെലാറ്റ് പഞ്ചാങ്ങ്, ബഗാൻസിയാപിയാപ്പി, ബെൻകാല്ലിസ്, ബങ്കിനാങ്ങ്, റെങാത്ത്, സിയാക് ശ്രീ ഇന്ദ്രപുര എന്നിവയാണ് ഈ പ്രവിശ്യയിലെ മറ്റു പ്രധാന നഗരങ്ങൾ. ഈ പ്രവിശ്യ വടക്കുപടിഞ്ഞാറൻ ദിശയിൽ വടക്കൻ സുമാത്രയുമായും, പടിഞ്ഞാറൻ ദിശയിൽ പടിഞ്ഞാറൻ സുമാത്രയുമായും തെക്കുഭാഗത്ത് ജാംബിയുമായും അതിർത്തി പങ്കിടുന്നു.
റിയാവു പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 87,023.66 ചതുരശ്രകിലോമീറ്റർ ആണ്. ഇത് ബുഖിത് ബാരിസാൻ മലഞ്ചെരുവുകൾ മുതൽ മലാക്കാ കടലിടുക്കുവരെ വ്യാപിച്ചുകിടക്കുന്നു. ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയനുഭവപ്പെടുന്ന റിയാവുവിൽ വർഷത്തിൽ ലഭിക്കുന്ന ശരാശരി മഴ 2000-3000 മില്ലീമീറ്ററാണ്. ഇവിടെ വർഷത്തിൽ ശരാശരി 160 ദിവസങ്ങളിൽ മഴ ലഭിക്കുന്നു. ഇക്കാലത്ത് ഇന്തോഷ്യയിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നായ റിയാവു, പ്രകൃതി വിഭവങ്ങൾ, പ്രത്യേകിച്ച് പെട്രോളിയം, പ്രകൃതിവാതകങ്ങൾ, റബ്ബർ, പാം ഓയിൽ, ഫൈബർ പ്ലാന്റേഷനുകൾ എന്നിവയാൽ സമ്പന്നമാണ്.
ചരിത്രം
[തിരുത്തുക]ബിസി 10,000 ത്തിനും 40,000 നും ഇടയിലുള്ള കാലത്ത് റിയാവുവിൽ ജനവാസമുണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. 2009 ആഗസ്റ്റിൽ ക്യുവാന്താൻ സിൻഗിയാഗി ജില്ലയിലെ സെൻഗിൻഗി നദീതടത്തിൽനിന്നു പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഉപകരണങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ഈ പ്രദേശം വളരെ വിശാലവും സുമാത്ര ദ്വീപിലെ മദ്ധ്യഭാഗത്തു സ്ഥിതി ചെയ്യുന്നതുമാണ്. റിയാവു പ്രവിശ്യ, വടക്കൻ ദിശയിൽ വടക്കൻ സുമാത്ര പ്രവിശ്യക്കും മലാക്ക കടലിടുക്കിനും നേരിട്ടു സമീപത്താണു സ്ഥിതിചെയ്യുന്നത്. റിയാവു ദ്വീപുകൾക്കൊപ്പംചേർന്ന്, മലാക്കാ കടലിടുക്ക് പ്രവിശ്യയുടെ കിഴക്കുവശത്ത് ഒരു പ്രകൃതിദത്ത വിഭജനരേഖയായി നിലനിൽക്കുന്നു. പ്രവിശ്യയുടെ തെക്കൻ അതിർത്തി ജംബയും പടിഞ്ഞാറൻ സുമാത്രയുമാണ്. അതേസമയം പടിഞ്ഞാറൻ അതിർത്തി, പടിഞ്ഞാറൻ സുമാത്ര, വടക്കൻ സുമാത്ര പ്രവിശ്യകളുമാണ്. പൊതുവായി, പർവ്വതനിരകളും നിമ്ന്ന ഭൂമിയും ദ്വീപുകളും കൂടിച്ചേർന്നുള്ള രൂപത്തിലാണ് റിയാവു പ്രവിശ്യ. ബുക്കിറ്റ് ബാരിസാൻ പർവതനിരകൾ ഉൾപ്പെടുന്ന മലമ്പ്രദേശങ്ങൾ പ്രവിശ്യയുടെ പടിഞ്ഞാറു ഭാഗത്താണ്. കൂടുതൽ കിഴക്കുഭാഗത്തേയ്ക്കു പോകുന്തോറും ഭൂപ്രദേശത്തിന്റെ ആകൃതിയിൽ രൂപമാറ്റം സംഭവിക്കുകയും താഴ്ന്ന നിരപ്പിലേയ്ക്കു മാറുകയും ചെയ്യുന്നു. കിഴക്കൻ തീരത്തുനിന്നുവിട്ട് അനേകം ദ്വീപുകൾ നിലനിൽക്കുന്നുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]യൂണിവേഴ്സിറ്റി ഓഫ് റിയാവു, റിയാവു ഇസ്ലാമിക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മുഹമ്മദിയാഹ് റിയാവു ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് സുൽത്താൻ സ്യാരിഫ് കാസിം റിയാവു, ലാൻകാങ്ങ് കുനിങ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി അബ്ദുറബ്ബ്, യൂണിവേഴ്സിറ്റി സാൻഡ് പെൻഗാറിയാൻ, യൂണിവേഴ്സിറ്റാസ് ഇസ്ലാം ഇന്ദ്രഗിരി, ഇസ്ലാമിക് യൂണിവേഴ്സിറ്റി ക്വാന്താൻ സിൻഗിങ്കി, പോളിടെക്നിക് ഓഫ് ബെങ്കാളിസ് ആന്റ് പോളിറ്റെക്നിക് കാൽട്ടെക്സ് റിയാവു എന്നിങ്ങനെ നിരവധി സർവ്വകലാശാലകൾ റിയാവുവിൽ സ്ഥിതിചെയ്യുന്നു.
ഭരണവിഭാഗങ്ങൾ
[തിരുത്തുക]റിയാവു പ്രവിശ്യ പത്ത് റീജൻസികളായും (കബൂപ്പട്ടെൺ), രണ്ടു സ്വയംഭരണ നഗരങ്ങളായും (കോട്ട) ഉപവിഭജനം നടത്തിയിരിക്കുന്നു. അവയുടെ പ്രാദേശിക വിസ്തീർണ്ണവും 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകളും 2014 ജനുവരിയിലെ പുതുക്കിയ ജനസംഖ്യാ കണക്കുകൂട്ടലുകളുമനുസരിച്ചുള്ള പട്ടികയും താഴെ നൽകിയിരിക്കുന്നു.
പേര് | Area (km2) | Population
Census 2010 |
Population
Estimate 2014 |
Capital | HDI [4]2014 Estimates |
---|---|---|---|---|---|
ഡമായി നഗരം | 1,623.38 | 253,803 | 291,393 | Dumai | 0.718 (High) |
പെക്കൻബാരു നഗരം | 632.27 | 897,767 | 1,030,732 | Pekanbaru | 0.784 (High) |
ബെൻകാലിസ് റീജൻസി | 6,976.41 | 498,336 | 572,143 | Bengkalis | 0.708 (High) |
ഇന്ദ്രഗിരി ഹുളു റീജൻസി | 7,723.80 | 363,442 | 417,270 | Rengat | 0.671 (Medium) |
ഇന്ദ്രഗിരി ഹിലിർ റീജൻസി | 12,614.78 | 661,779 | 759,793 | Tembilahan | 0.638 (Medium) |
കാമ്പർ റീജൻസി | 10,983.47 | 688,204 | 790,132 | Bangkinang | 0.707 (High) |
കെപ്പുലൌവാൻ റീജൻസി മെറാന്തി റീജൻസി
(മെറാന്തി ദ്വീപുകൾ) |
3,707.84 | 176,290 | 202,400 | Selat Panjang | 0.629 (Medium) |
കൌണ്ടാൻ സിൻഗിൻജി റീജൻസി | 5,259.36 | 292,116 | 335,380 | Teluk Kuantan | 0.674 (Medium) |
പെലലവാൻ റീജൻസി | 12,758.45 | 301,829 | 346,532 | Pangkalan Kerinci | 0.686 (Medium) |
റൊക്കാൻ ഹുലു റീജൻസി | 7,588.13 | 474,843 | 545,170 | Pasir Pangaraian | 0.670 (Medium) |
റൊക്കൻ ഹിലിർ റീജൻസി | 8,851.59 | 553,216 | 635,151 | Bagansiapiapi | 0.662 (Medium) |
സിയാക് റീജൻസി | 8,275.18 | 376,742 | 432,540 | Siak Sri Indrapura | 0.714 (High) |
പരിസ്ഥിതി
[തിരുത്തുക]റിയാവുവിൽ 1982 ൽ 78 ശതമാനം വനപ്രദേശമുണ്ടായിരുന്നത് 2005 ആയപ്പോഴേയ്ക്കും വെറു 33 ശതമാനമായി കുറഞ്ഞു. ഇതു വീണ്ടും വർഷത്തിൽ ശരാശരി 160,000 ഹെക്ടർ വീതം കുറയുകയും 2009 ൽ 22 ശതമാനം അല്ലെങ്കിൽ 2.45 ദശലക്ഷം ഹെക്ടറോളം വനം മാത്രം അവശേഷിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Statistik Indonesia 2018". Badan Pusat Statistik. Retrieved July 24, 2018.
- ↑ "Provinsi Riau Dalam Angka 2016" (PDF) (in ഇന്തോനേഷ്യൻ). Retrieved 2016-09-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Aris Ananta; Evi Nurvidya Arifin; M. Sairi Hasbullah; Nur Budi Handayani; Agus Pramono (2015). Demography of Indonesia’s Ethnicity. Institute of Southeast Asian Studies dan BPS – Statistics Indonesia.
- ↑ "Indeks-Pembangunan-Manusia-2014". Archived from the original on 2016-11-10. Retrieved 2018-11-17.