റിമ്മ ഇവനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിമ്മ മിഖായിലോവ്‌ന ഇവനോവ
ജനനം(1894-06-27)ജൂൺ 27, 1894
മരണം1915 സെപ്റ്റംബർ 22
Mokraya Dubrova
തൊഴിൽnurse
പുരസ്കാരങ്ങൾOrder of St. George 4th Class
Cross of St. George 4th Class
Medal of St. George 3th Class
Medal of St. George 4th Class

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഒരു റഷ്യൻ നഴ്‌സായിരുന്നു റിമ്മ മിഖായിലോവ്‌ന ഇവനോവ. (English: Rimma Mikhailovna Ivanova (Russian: Римма Михайловна Иванова) ഇന്നത്തെ റഷ്യൻ ഫെഡറേഷനിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ജോർജ് 4ാം ക്ലാസ് , റഷ്യൻ സാമ്രാജ്യത്വ കാലത്ത് നേടിയ ഏക വനിതയാണ് റിമ്മ.

ജീവിതം[തിരുത്തുക]

1894 ജൂൺ 27ന് റഷ്യയിലെ സ്റ്റാവ്‌റോപോളിൽ ജനിച്ചു.[1] ആദ്യകാലത്ത് ഗ്രാമീണ സ്‌കൂളിൽ അദ്ധ്യാപികയായി സേവനം അനുഷ്ടിച്ചു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നഴ്‌സിങ് കോഴ്‌സിന് ചേർന്നു. 1915 ജനുവരിയിൽ റഷ്യൻ സൈന്യത്തിൽ നെഴ്‌സായി സേവനം ചെയ്തു. യുദ്ധക്കളത്തിൽ പരിക്കേറ്റ സൈനികർക്ക് വേണ്ടി സേവനം ചെയ്തതിന് മെഡൽ ഓഫ് സെന്റ് ജോർജ് രണ്ടു തവണ ലഭിച്ചു. പരമോന്നത സൈനിക പുരസ്‌കാരമായ ഓർഡർ ഓഫ് സെന്റ് ജോർജും ക്രോസ് ഓഫ് സെന്റ് ജോർജും ലഭിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

1915 സെപ്റ്റംബർ 22ന് നടന്ന ഒരു യുദ്ധത്തിൽ പരിക്ക് പറ്റിയാണ് മരണപ്പെട്ടത്.[1] 1915 സെപ്തംബർ 24ന് സ്റ്റാവ്‌റോപോളിലെ സെന്റ് ആൻഡ്രൂസ് ചർച്ചിന് സമീപം മറവ് ചെയ്തു.

സ്‌മാരകം[തിരുത്തുക]

റിമ്മയുടെ സ്മരണാർത്ഥം സ്റ്റാവ്‌റോപോൾ തെരുവിന് അവരുടെ പേരാണ് നൽകിയിരിക്കുന്നത്. സ്റ്റാവ്‌റോപോളിലും[2] മിഖായിലോവ്‌സ്‌കിലും [3]ഇവരുടെ പേരിൽ സ്മാരകം പണിതിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Георгиевский крест для «Ставропольской девы»(in Russian)
  2. "Памятники фронтовой медсестре и скульптору открыли в Ставрополе". ТАСС. Информационное агентство. ТАСС. 2016-08-17. Archived from the original on 2016-10-18. Retrieved 2016-10-18.
  3. Памятник героине Римме Ивановой появился в Михайловске Archived 2018-03-18 at the Wayback Machine.(in Russian)
"https://ml.wikipedia.org/w/index.php?title=റിമ്മ_ഇവനോവ&oldid=3808022" എന്ന താളിൽനിന്ന് ശേഖരിച്ചത്