റിതു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിതു മേനോൻ
ദേശീയതIndian
തൊഴിൽഎഴുത്തുകാരി, പ്രസാധക

ഇന്ത്യൻ പ്രസാധക, എഴുത്തുകാരി, വനിതാ വിമോചനപ്രവർത്തക എന്ന നിലയിലെല്ലാം പ്രശസ്തയാണ് റിതു മേനോൻ. ഇംഗ്ലീഷ്: Ritu Menon 

ജീവിതരേഖ[തിരുത്തുക]

198 ൽ റിതു കലി എന്ന പേരിൽ ഉർവഷി ഭൂട്ടാലിയയുമായി ചേർന്ന് ഒരു പുസ്തത പ്രസാധന കേന്ദ്രം സഹസ്ഥാപനം ആരംഭിച്ചു. വനിതാ വിമോചന പ്രസാധനം മാത്രം ലാക്കാക്കിയായിരുന്നു ഇത്. എന്നാൽ ഇത് ലാഭകരമല്ലാത്തതിനാലും ഉർവഷിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്നും ഇത് നിർത്തേണ്ടി വന്നു. എന്നാൽ ഉർവഷിയും റിതുവും തനിച്ച് വെവ്വേറെ പ്രസാധനകേന്ദ്രങ്ങൾ തുടങ്ങുകയുണ്ടായി  

നിരവധി പത്രങ്ങളിൽ ഏഡിറ്റോറിയലുകൾ എഴുതുന്നുണ്ട്. പ്രധാന വിഷയം വനിതകൾക്കെതിരേയുള്ള അതിക്രമങ്ങളും മതത്തിനുള്ള പ്രാധാന്യവും രാജ്യത്തുടനീളം നിലവിലുള്ള ലിംഗഭേദവും ആണ്.[1]

ബഹുമതികൾ[തിരുത്തുക]

റിതുവിനും ഉർവഷിക്കും ചേർന്ന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.  [2]

റഫറൻസുകൾ[തിരുത്തുക]

  1. "Ritu Menon". The Kennedy Center. Retrieved 13 July 2013.
  2. "Padma Awards Announced" (Press release). Ministry of Home Affairs. 25 January 2011. Retrieved 16 August 2013.
"https://ml.wikipedia.org/w/index.php?title=റിതു_മേനോൻ&oldid=3096330" എന്ന താളിൽനിന്ന് ശേഖരിച്ചത്