റിച്ചാർഡ് ഫ്രോമെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് ഫ്രോമെൽ

റിച്ചാർഡ് ജൂലിയസ് ഏണസ്റ്റ് ഫ്രോമെൽ (16 ജൂലൈ 1854 - 6 ഏപ്രിൽ 1912) ഓഗ്സ്ബർഗ് സ്വദേശിയായ ഒരു ജർമ്മൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു.

1877-ൽ വുർസ്ബർഗ് സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അടുത്ത പത്ത് വർഷം വിയന്ന, ബെർലിൻ, മ്യൂണിക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ബെർലിനിൽ അദ്ദേഹം ഗൈനക്കോളജിസ്റ്റായ കാൾ ലുഡ്‌വിഗ് ഏണസ്റ്റ് ഷ്രോഡറുടെ (1838-1887) സഹായിയായിരുന്നു. 1887 മുതൽ 1901 വരെ എർലാംഗൻ സർവകലാശാലയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഗൈനക്കോളജിയിൽ വിജയകരമായ ഒരു കരിയർ ഉണ്ടായിരുന്നിട്ടും, ഫ്രോമെൽ 1901-ൽ 46-ാം വയസ്സിൽ വൈദ്യശാസ്ത്രത്തിൽ നിന്ന് പെട്ടെന്ന് വിരമിച്ചു.

വിണ്ടുകീറിയ എക്ടോപിക് ഗർഭാവസ്ഥയുടെ ചികിത്സയിലെ പയനിയർ പ്രവർത്തനത്തിന് ഫ്രോമെൽ അറിയപ്പെടുന്നു. "ഫ്രോമൽ ഓപ്പറേഷൻ" എന്നറിയപ്പെടുന്ന ഒരു ശസ്ത്രക്രിയാ വിദ്യ ഗർഭാശയത്തിൻ്റെ റിട്രോവേർഷൻ ചികിത്സയായി ഉപയോഗിക്കുന്നു. ഈ ശസ്ത്രക്രിയയിൽ ഉദര വഴിയിലൂടെ ഗർഭാശയ അസ്ഥിബന്ധങ്ങൾ ചെറുതാക്കുന്നത് ഉൾപ്പെടുന്നു.[1] [2]

ജോഹാൻ ബാപ്റ്റിസ്റ്റ് ചിയാരി (1817–1854) ക്കൊപ്പം "ചിയാരി-ഫ്രോമൽ സിൻഡ്രോം" എന്ന പേരു നൽകിയ ഒരു രോഗാവസ്ഥ അദ്ദേഹം വിവരിച്ചു. അടുത്തിടെ പ്രസവിച്ച സ്ത്രീകളെ ബാധിക്കുന്ന അപൂർവ എൻഡോക്രൈൻ ഡിസോർഡറാണ് ഈ അവസ്ഥ. പ്രസവാനന്തര ഗാലക്റ്റോറിയ - അമെനോറിയ സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. American gynecology, Volume 1
  2. "Online ICD9/ICD9CM codes". Archived from the original on 2014-07-20. Retrieved 2012-09-03. 2009 ICD-9-CM
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഫ്രോമെൽ&oldid=3938239" എന്ന താളിൽനിന്ന് ശേഖരിച്ചത്