റിച്ചാർഡ് കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും ക്രിസ്തീയ പുരോഹിതനുമായിരുന്നു റിച്ചാർഡ് കോളിൻസ് (ഇംഗ്ലീഷ്: Richard Collins, മരണം: 1900[1]). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്.[2]

1859ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "ഘാതകവധം" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ ആർച്ച് ഡീക്കൺ കോശി രചിച്ച "പുല്ലേലിക്കുഞ്ചു" വിനേയോ, അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.[3]

അവലംബം[തിരുത്തുക]

  1. ശിശിർ കുമാർ ദാസ് (2005), പുറം. 503, Chronology [കാലക്രമം].
  2. കെ.എം. ജോർജ്ജ് (1998), പുറം. 36, Reference books for language study [ഭാഷാപഠനത്തിനുള്ള അവലംബഗ്രന്ഥങ്ങൾ].
  3. ശിശിർ കുമാർ ദാസ് (2005), പുറം. 393, Notes and References [കുറിപ്പുകൾ പിന്നെ അവലംബങ്ങൾ].

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_കോളിൻസ്&oldid=3200274" എന്ന താളിൽനിന്ന് ശേഖരിച്ചത്