റിച്ചാർഡ് അസ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് അസ്മൻ
Richard Assmann and Arthur Berson
അസ്മൻ (ഇടത്), ആർതർ ബെർസൻ
ജനനം(1845-04-13)ഏപ്രിൽ 13, 1845
മരണംമേയ് 28, 1918(1918-05-28) (പ്രായം 73)
ദേശീയതജർമ്മൻ
തൊഴിൽകാലാവസ്ഥാ ശാസ്ത്രം
അറിയപ്പെടുന്നത്സ്ട്രാറ്റോസ്ഫിയറിന്റെ കണ്ടുപിടിത്തം

ജർമ്മൻ കാലാവസ്ഥാ ശാസ്ത്രജ്ഞനും വ്യോമയാനശാസ്ത്രത്തിന്റെ ആദ്യകാല ഗവേഷണങ്ങളിൽ പ്രമുഖനുമായിരുന്നു റിച്ചാർഡ് അസ്മൻ (13 ഏപ്രിൽ 1845 - 28 മേയ് 1918) ഉപരിതല ഭൗമാന്തരീക്ഷത്തിന്റെ ഗവേഷണങ്ങളിൽ അദ്ദേഹം നിർണ്ണായകസംഭാവനകൾ നൽകി.[1]

സംഭാവനകൾ[തിരുത്തുക]

റുഡോൾഫ് ഹാൻസിനോടൊപ്പം (1861-1902) അദ്ദേഹം അന്തരീക്ഷത്തിന്റെ ഈർപ്പം, താപനില എന്നിവയുടെ കൃത്യമായ അളവെടുപ്പിനു വേണ്ടി ആദ്യമായി ഒരു സൈക്രോമീറ്റർ വികസിപ്പിച്ചെടുക്കുകയുണ്ടായി. സൂര്യവികിരണങ്ങളിൽ നിന്ന് തെർമോമെട്രിക് ഘടകങ്ങളെ പരിരക്ഷിച്ച്ഉയരത്തിൽ വിക്ഷേപിയ്ക്കപ്പെട്ട ബലൂണുകളിൽ നിന്നും വിശ്വസനീയമായി വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ആദ്യത്തെ ഉപകരണമായിരുന്നു ഇത്.റുഡോൾഫ് ഫ്യുയസിന്റെ നിർമ്മാണശാലയിൽ ഈ ഉപകരണത്തിന്റെ സാങ്കേതികവിശകലനവും ഉൽപാദനവും നടന്നു.

സൈക്രോമീറ്റർ (അസ്മൻ മാതൃക, 1900 നു മുൻപ്)

കാലാവസ്ഥാ വിജ്ഞാനീയത്തിന്റെ പ്രചാരത്തിൽ അസ്മനു നിർണ്ണായകമായ പങ്കുണ്ട്. നിരവധി ശാസ്ത്രമാസികകളിലും ദിനപത്രങ്ങളിലും നിരവധി ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ച അസ്മൻ അദ്ദേഹത്തിന്റെ മരണം വരെ,ഡാസ് വെറ്റർ (The Weather) എന്ന പ്രസിദ്ധീകരണത്തിന്റെ ചുമതലയും വഹിച്ചു[2].സ്ട്രാറ്റോസ്ഫിയർ എന്ന ഭൗമാന്തരീക്ഷത്തെ ആദ്യമായി നീരിക്ഷിച്ച വ്യക്തികളിലൊരാളുമാണ് അസ്മൻ[3].

ബഹുമതി[തിരുത്തുക]

റോയൽ അക്കാദമി ഓഫ് സയൻസസ് നെതർലന്റ്സ് ഏർപ്പെടുത്തിയ ബയ്സ് ബാലറ്റ് മെഡൽ 1903 ൽ ആർതർ ബെർസനൊടൊപ്പം അദ്ദേഹത്തിനു സമ്മാനിയ്ക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Magdeburger Biographischen Lexikon (biography)
  2. Magdeburger Biographischen Lexikon (biography)
  3. 1] Ultraviolet radiation in the solar system By Manuel Vázquez, Arnold Hanslmeier
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_അസ്മൻ&oldid=3090993" എന്ന താളിൽനിന്ന് ശേഖരിച്ചത്