Jump to content

റിച്ചാർഡ് അലൻ (ഹോക്കി താരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് അലൻ
Personal information
Full name റിച്ചാർഡ് ജെയിംസ് അലൻ
Born (1902-06-04)4 ജൂൺ 1902
നാഗ്പൂർ, ഇന്ത്യ
Died 1969
ബെംഗളൂരു, കർണാടക, ഇന്ത്യ
Height 5 അടി (1.5 മീ)*
Playing position ഗോൾ കീപ്പർ

ഒരു ഇന്ത്യൻ ഹോക്കി താരമാണ് റിച്ചാർഡ് ജെയിംസ് അലൻ (1902 ജൂൺ 4 - 1969). ഇദ്ദേഹം 1928, 1932, 1936 വർഷങ്ങളിൽ നടന്ന വേനൽക്കാല ഒളിംപിക്സുകളിൽ ഇന്ത്യക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്. 1932-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ അമേരിക്കയ്ക്ക് എതിരെ 24-1 സ്കോറിന് ഇന്ത്യൻ ടീം വിജയിച്ചപ്പോൾ റിച്ചാർഡ് അലനായിരുന്നു ഇന്ത്യയുടെ ഗോൾ കീപ്പർ.

ആദ്യകാല ജീവിതം

[തിരുത്തുക]

നാഗ്പൂരിൽ ജനിച്ച റിച്ചാർഡ് അലൻ മസൂറിയിലുള്ള ഓക്ക് ഗ്രോവ് സ്കൂളിലും നൈനിറ്റാളിലെ സെന്റ് ജോസഫ് കോളേജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

1928-ലെ വേനൽക്കാല ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നു റിച്ചാഡ് അലൻ. ഈ ഒളിംപിക്സിൽ ഒരു ഗോൾ പോലും വഴങ്ങാതെ അദ്ദേഹം ഇന്ത്യൻ ഗോൾവല സംരക്ഷിച്ചു. നാലു വർഷങ്ങൾക്കു ശേഷം അമേരിക്കയ്ക്ക് എതിരെയുള്ള മത്സരത്തിലും റിച്ചാർഡ് തന്നെയായിരുന്നു ടീമിന്റെ ഗോൾ കീപ്പർ. ഈ മത്സരത്തിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ഇന്ത്യൻ ടീം ആകെ 24 ഗോളുകൾ സ്കോർ ചെയ്തത് അക്കാലത്തെ ഒരു ലോക റെക്കോർഡ് ആയിരുന്നു. റിച്ചാർഡ് അലൻ തന്റെ  ആരാധകർക്കു ഓട്ടോഗ്രാഫ് നൽകുമ്പോഴായിരുന്നു അമേരിക്കൻ ടീം അവരുടെ ആശ്വാസ ഗോൾ നേടിയത്.

1936-ലെ ഒളിംപിക്സിൽ നാലു മത്സരങ്ങളിലും റിച്ചാർഡ് അലൻ ഗോൾ കീപ്പറായിരുന്നു. ഈ മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് റിച്ചാർഡിനെതിരെ സ്കോർ ചെയ്യപ്പെട്ടത്. മൂന്ന് ഒളിംപിക്സുകളിലായി രണ്ടു ഗോളുകൾ മാത്രം വഴങ്ങിയിട്ടുള്ളതിന്റെ റെക്കോർഡ് ഇന്നും റിച്ചാർഡ് അലന്റെ പേരിലാണുള്ളത്.

പുറം കണ്ണികൾ

[തിരുത്തുക]