റിങ്കൊ കവൌച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിങ്കൊ കവൌച്ചി
ജനനം (1972-04-06) ഏപ്രിൽ 6, 1972  (51 വയസ്സ്)
ദേശീയതജപ്പാൻ
വിദ്യാഭ്യാസംസിയൻ യൂണിവേഴ്സിറ്റി ഓഫ് ആർട്ട് ആൻഡ് ഡെസൈൻ
തൊഴിൽഫോട്ടോഗ്രാഫർ

റോയൽ ഫോട്ടോഗ്രഫി സൊസൈറ്റി ഹോണററി ഫെലോ ആയ ഒരു ജാപ്പനീസ് ഫോട്ടോഗ്രാഫറാണ് റിങ്കോ കവൗച്ചി (川 内 倫 子, ജനനം 1972).[1][2] ജീവിതത്തിലെ സാധാരണ നിമിഷങ്ങളെ ചിത്രീകരിക്കുന്ന ശാന്തവും കാവ്യാത്മകവുമായ ശൈലിയാണ് റിങ്കൊയുടെ ഫോട്ടോകളുടെ സവിശേഷത.

ജീവിതവും ജോലിയും[തിരുത്തുക]

സിയാൻ യൂണിവേഴ്സിറ്റി ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ ഗ്രാഫിക് ഡിസൈനും ഫോട്ടോഗ്രാഫിയും പഠിക്കുന്നതിനിടയിലാണ് കവൗച്ചിക്ക് ഫോട്ടോഗ്രാഫിയിൽ താൽപര്യം വന്നുതുടങ്ങിയത്. 1993 ൽ സിയാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.[3] ഒരു മികച്ച ആർട്ട് ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിനുമുമ്പ്, വർഷങ്ങളോളം അവർ ഒരു പരസ്യ ഏജൻസിയിൽ വാണിജ്യ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നു. ആർട്ട് ഫോട്ടോഗ്രഫിയോടൊപ്പം ഇപ്പോഴും പരസ്യ ജോലി ചെയ്യുന്നത് തുടരുകയാണെന്ന് അവർ പരാമർശിച്ചിരുന്നു. കവൌച്ചിയുടെ ജോലി പശ്ചാത്തലവും ഡിസൈനുമായുള്ള പരിചയവും അവരുടെ സീരീസ് ഫോട്ടോകളുടെ എഡിറ്റുകളെയും ക്രമീകരണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. അവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കൂടുതൽ അറിവില്ല. പക്ഷേ "കുയി കുയി" എന്ന ഫോട്ടോ പുസ്തകത്തിലൂടെ അവരുടെ കുടുംബത്തിന്റെ ഓർമ്മകൾ അവർ ചിത്രീകരിക്കുന്നു. ഒരു ദശകത്തിലേറെയായി അതിന്റെ ഷൂട്ടിംഗിലാണെന്ന് അവർ പറഞ്ഞിരുന്നു.[4] പ്രസവത്തിന്റെ സന്തോഷം മുതൽ മരണത്തിന്റെ ഹൃദയംതകർക്കുന്ന വേദന വരെയുള്ള ജീവിതത്തിലെ എല്ലാ വികാരങ്ങളും ഈ പുസ്തകത്തിലേക്ക് ഫോട്ടോകൾ ആയി പകർത്തുകയാണ് അവർ.

19-ാം വയസ്സിൽ, കവൌച്ചി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളുടെ പ്രിന്റുകൾ നിർമ്മിക്കാൻ തുടങ്ങി അഞ്ച് വർഷത്തിന് ശേഷം അവർ കളർ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. വ്യത്യസ്ത ക്യാമറകൾ പരീക്ഷിച്ചതിന് ശേഷം അവർ റോളിഫ്ലെക്‌സിനൊപ്പം നിൽക്കാൻ തീരുമാനിച്ചു.

2001 ൽ അവരുടെ മൂന്ന് ഫോട്ടോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു: ഹനാക്കോ (ഒരു ജാപ്പനീസ് പെൺകുട്ടിയുടെ പേര്), ഉട്ടാറ്റെയ്ൻ ("ക്യാറ്റ്നാപ്പ്"), ഹനബി ("ഫയർവർക്ക്സ്"). തുടർന്നുള്ള വർഷങ്ങളിൽ ഇതിലെ രണ്ട് പുസ്തകങ്ങൾക്ക് സമ്മാനങ്ങൾ നേടി.[5] 2004 ൽ കവൗച്ചി, ഐല പ്രസിദ്ധീകരിച്ചു; 2010 ൽ മർമറേഷൻ, 2011 ൽ ഇല്ല്യൂമിനൻസ് എന്നിവയും പ്രസിദ്ധീകരിച്ചു.

ഷിന്റോയിലാണ് കവൗച്ചിയുടെ കല വേരുകളുള്ളത്.[5] ഷിന്റോ പറയുന്നതനുസരിച്ച്, ഭൂമിയിലെ എല്ലാ വസ്തുക്കൾക്കും ഒരു ആത്മാവുണ്ട്. അതിനാൽ ഒരു വിഷയവും കവൗച്ചിയുടെ പ്രവർത്തനത്തിന് വളരെ ചെറുതോ ലൌകികമോ അല്ല. "കടന്നുപോകുമ്പോൾ കാണപ്പെടുന്ന ചെറിയ സംഭവങ്ങൾ" കവൌച്ചിയുടെ ഫോട്ടോകൾക്ക് വിഷയമായി വരുന്നു.[6] കവൌച്ചി തന്റെ ചിത്രങ്ങളെ കാഴ്ചക്കാരനെ ഭാവനയിൽ സംയോജിപ്പിക്കാൻ അനുവദിക്കുന്ന കലാസൃഷ്ടിയാക്കുന്നു.[7] കാഴ്ചക്കാർക്ക് അവരുടെ ചിത്രങ്ങളുമായി അടുത്ത് ഇടപഴകാൻ അനുവദിക്കുന്നു എന്നതിനാൽ ഫോട്ടോ പുസ്തകങ്ങളിൽ പ്രവർത്തിക്കുന്നത് അവർക്ക് ഇഷ്ടമാണ്.[3] അവരുടെ ഫോട്ടോഗ്രാഫുകൾ കൂടുതലും 6 × 6 ഫോർമാറ്റിലാണ്. [8] എന്നിരുന്നാലും, 2010 ൽ ബ്രൈടൺ ഫോട്ടോ ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ, കവൗച്ചി ആദ്യം ഡിജിറ്റലായി ഫോട്ടോയെടുക്കുകയും ചതുരമല്ലാത്ത ഫോട്ടോകൾ എടുക്കാൻ ആരംഭിക്കുകയും ചെയ്തു.

കാവൗച്ചി ഹൈകു കവിതകളും രചിക്കുന്നു. ടോക്കിയോയിൽ വർഷങ്ങളോളം താമസിച്ച അവർ 2018 ൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് മാറി.[9]

ശൈലി[തിരുത്തുക]

തന്റെ ഫോട്ടോഗ്രാഫിക് ജീവിതം ആരംഭിച്ചതുമുതൽ, കവൗച്ചിയുടെ ഫോട്ടോഗ്രാഫുകളിൽ സവിശേഷമായ ഒരു സൗന്ദര്യാത്മകതയും മൂഡും അടങ്ങിയിരുന്നു. ചുറ്റുമുള്ള ലോകത്തിന്റെ അടുപ്പമുള്ളതും കാവ്യാത്മകവും മനോഹരവുമായ നിമിഷങ്ങൾ പകർത്തുന്നവയാണ് കവൌച്ചിയുടെ ചിത്രങ്ങൾ. ചില ഫോട്ടോകളിൽ ഉപയോഗിക്കുന്ന കൂടിയ തിളക്കമുള്ള പ്രകാശം ചിത്രങ്ങൾക്ക് സ്വപ്നസമാനമായ ഒരു ഭാവം നൽകുന്നു. മൃദുവായ നിറങ്ങളുടെ ഉപയോഗവും ഏറ്റവും ശരാശരി നിമിഷങ്ങളിൽ പോലും സൗന്ദര്യത്തെക്കുറിച്ചുള്ള അവളുടെ അവബോധവും അവളുടെ ഫോട്ടോഗ്രാഫുകളുടെ ഗൌരവതരത വർദ്ധിപ്പിക്കുന്നു.

ഒരു പ്രത്യേക തീമോ ആശയമോ വെച്ച് ചിത്രങ്ങൾ പകർത്തുന്നതിന് പകരം ചുറ്റുമുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും, കണ്ണുകളെ ആകർഷിക്കുന്ന എല്ലാം ഫോട്ടോയെടുക്കുകയും ചെയ്യുന്നു. കവൌച്ചിയുടെ പുസ്തകമായ അമേത്സുച്ചിയിൽ അവർ പര്യവേക്ഷണം ചെയ്ത മറ്റൊരു വിഷയം, മതപരമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും ആണ്. യാക്കിഹത എന്ന ഷിന്റോ ആചാരവും, അത് നടക്കുന്ന പുണ്യസ്ഥലമായ ജപ്പാനിലെ മൌണ്ട് അസോയും അതിന്റെ അഗ്നിപർവ്വത ഭൂപ്രകൃതിയുടെയും ചിത്രങ്ങൾ ആണ് ആ പുസ്തകത്തിൽ. 1,300 വർഷങ്ങൾ പഴക്കമുള്ള ഒരു പാരമ്പര്യമാണ് ആ ആചാരം, രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് വിരുദ്ധമായി പുതിയ വിളകളുടെ സുസ്ഥിരത നിലനിർത്തുന്നതിനായി കൃഷിസ്ഥലം വർഷം തോറും കത്തിക്കുന്നു, അസോയിലെ കമ്മ്യൂണിറ്റികൾ ഈ പാരമ്പര്യം തുടരുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നു. കൃഷിസ്ഥലത്തിന്റെ പുനർജന്മത്തിന് സാക്ഷ്യം വഹിച്ച കവൗച്ചി, തന്റെ പഴയ സ്വഭാവം കത്തിച്ചുകളഞ്ഞുവെന്നും സ്വയം പുനർജനിച്ചുവെന്നും അവകാശപ്പെടുന്നു.

കവൌച്ചി തന്റെ ഹാലോ എന്ന പുസ്തകത്തിൽ, മറ്റ് സ്ഥലങ്ങളിൽ വ്യത്യസ്ത ആചാരങ്ങളുമായി ബന്ധപ്പെടുത്തി അതേ തീം പര്യവേക്ഷണം ചെയ്യുന്നു. ദേവന്മാരെ സ്വാഗതം ചെയ്യുന്നതിനായി പവിത്രമായ തീജ്വാലകൾ കത്തിക്കുന്ന ഒരു ആചാരത്തിന് സാക്ഷ്യം വഹിക്കാൻ അവർ ജപ്പാനിലെ ഇസുമോയിലേക്ക് പോയിരുന്നു. 500 വർഷം പഴക്കമുള്ള, ഉരുകിയ ഇരുമ്പ് നഗരമതിലുകളിൽ എറിഞ്ഞ്, സ്വന്തമായി വെടിക്കെട്ട് ഉണ്ടാക്കുന്ന ചൈനയിലെ ഹെബി പ്രവിശ്യയിലെ പുതുവത്സരാഘോഷങ്ങൾ കാണാനായും അവർ പോയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • ഹനാക്കോ. 2002.
  • ഉട്ടാറ്റെയ്ൻ. 2002.
  • ഹനബി (花火). ടോക്കിയോ: ലിറ്റിൽ മോർ, 2002.ISBN 4-89815-053-5 .
  • അയില. 2004.
  • ദ ഐസ്, ദ ഇയർസ്. 2005.
  • കുയി കുയി. 2005.
  • സെമിയർ. 2007.
  • മർമറേഷൻ. ബ്രൈടൺ: ഫോട്ടോവർക്സ്, 2010.ISBN 978-1-903796-41-2ISBN 978-1-903796-41-2 .
  • വൺ ഡേ - 10 ഫോട്ടോഗ്രാഫേഴ്സ്, ഹൈഡൽ‌ബർഗ് / ബെർലിൻ: കെഹ്‌റെർ, 2010.ISBN 978-3-86828-173-6ISBN 978-3-86828-173-6, ഹാർവി ബെഞ്ച് എഡിറ്റുചെയ്തത്.[n 1]
  • ഇല്ലുമിനൻസ്. ന്യൂയോർക്ക്: അപ്പർച്ചർ, 2011.ISBN 978-1597111447ISBN 978-1597111447 .
  • അപ്പ്രോച്ചിങ്ങ് വൈറ്റ്നെസ്. ടോക്കിയോ: ഗോളിഗ, 2012.
  • അമേത്സുച്ചി. ന്യൂയോർക്ക്: അപ്പർച്ചർ, 2013.ISBN 978-1597112161ISBN 978-1597112161 .
  • ലൈറ്റ് ആൻഡ് ഷാഡൊ. കനഗാവ, ജപ്പാൻ : സൂപ്പർ ലാബോ, 2014[13]
  • ഹാലോ. ന്യൂയോർക്ക്: അപ്പർച്ചർ, 2017.ISBN 1597114111ISBN 1597114111 .
  • വെൻ ഐ വാസ് സെവൻ. ഹേഹെ, 2019.ISBN 978-4908062292ISBN 978-4908062292 .
  • ആസ് ഇറ്റ് ഈസ്. മാർസെയിൽ, ഫ്രാൻസ്: ചോസ് കമ്മ്യൂൺ, 2020.ISBN 979-10-96383-17-7ISBN 979-10-96383-17-7 . ഇംഗ്ലീഷ് ഫ്രഞ്ച് ഭാഷകളിൽ.[14]

എക്സിബിഷനുകൾ[തിരുത്തുക]

സോളോ എക്സിബിഷനുകൾ[തിരുത്തുക]

  • 1998: യൂട്ടാറ്റെയ്ൻ, ഗാർഡിയൻ ഗാർഡൻ, ടോക്കിയോ.[15]
  • 2006: റിങ്കോ കവൗച്ചി, ദി ഫോട്ടോഗ്രാഫേഴ്സ് ഗാലറി, ലണ്ടൻ.[16][17]
  • 2007: സെമിയർ, മ്യൂസിയു ഡി ആർട്ടെ മോഡേണ ഡി സാവോ പോളോ, സാവോ പോളോ.[18]
  • 2010: ബ്രൈടൺ മ്യൂസിയം & ആർട്ട് ഗ്യാലറി, ബ്രൈടൺ ഫോട്ടോ ബിനാലെയിൽ, ന്യൂ ഡോക്യുമെന്റ്സ്, ക്യൂറേറ്റ് ചെയ്തത് മാർട്ടിൻ പാർ, ബ്രൈടൺ, യുകെ.[19]
  • 2011: ഇല്ല്യൂമിനൻസ്, ഫോയിൽ ഗാലറി, ടോക്കിയോ.[20]
  • 2012: ലൈറ്റ് ആൻഡ് ഷാഡോ, ട്രോമാറിസ് ഫോട്ടോഗ്രാഫി സ്പേസ്, ടോക്കിയോ.[21]
  • 2012: ഇല്ല്യൂമിനൻസ്, അമേറ്റ്‌സുച്ചി, സീയിങ് ഷാഡോ, ടോക്കിയോ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ഫോട്ടോഗ്രാഫി, ടോക്കിയോ.[22]
  • 2013: ഇല്ല്യൂമിനൻസ്, ക്രിസ്റ്റോഫ് ഗ്യൂ ഗാലറി, സൂറിച്ച്.[23]
  • 2013: അമേറ്റ്‌സുച്ചി, അപ്പർച്ചർ ഗാലറി, ന്യൂയോർക്ക്.[24]
  • 2014: അമേറ്റ്‌സുച്ചി, ഗാലറി പ്രിസ്‌ക പാസ്ക്വർ, കൊളോൺ.[25]
  • 2014: ന്യൂ പിക്ചേഴ്സ് 9: റിങ്കോ കവൗച്ചി, മിനിയാപൊളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, മിനിയാപൊളിസ്.[26]
  • 2014: അമേത്സുച്ചി, മെയിൻ ഗാലറി, ലെസ്ലി യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ.[27]
  • 2014: ലൈറ്റ് ആൻഡ് ഷാഡോ, കോളിസിമോ, ഹ്യോഗോ.
  • 2015: ഇല്ല്യൂമിനൻസ്, കുൻസ്റ്റ്ഹോസ്വിൻ, വിയന്ന, 20 മാർച്ച് - 5 ജൂലൈ 2015. ref>"Home Page – Kunst Haus Wien. Museum Hundertwasser". www.kunsthauswien.com. Archived from the original on 2015-05-05. Retrieved 2020-11-11.</ref>
  • 2017: ഹാലോ, ക്രിസ്റ്റോഫ് ഗ്യു ഗാലറി, സൂറിച്ച്.[28]

ഗ്രൂപ്പ് എക്സിബിഷനുകൾ[തിരുത്തുക]

  • 2005: ഔട്ട്ം 2005, ഹുയിസ് മാർസെയിൽ, മ്യൂസിയം ഫോർ ഫോട്ടോഗ്രാഫി, നെതർലാന്റ്സ്, 10 സെപ്റ്റംബർ - 4 ഡിസംബർ 2005[29]
  • 2008: ച്രിയേച്ചേഴ്സ് ഫ്രൊം കളക്ഷൻ ആൻഡ് അദർ തീംസ്, ഹുയിസ് മാർസെയിൽ, മ്യൂസിയം ഫോർ ഫോട്ടോഗ്രാഫി, നെതർലാന്റ്സ്, 31 മെയ് - 31 ഓഗസ്റ്റ് 2008[30]
  • 2010: സമ്മർ ലവ്സ്, ഹുയിസ് മാർസെല്ലെ, മ്യൂസിയം ഫോർ ഫോട്ടോഗ്രാഫി, നെതർലാന്റ്സ്, 5 ജൂൺ - 29 ഓഗസ്റ്റ് 2010[31]
  • 2011: ബൈ ബൈ കിറ്റി! ! ! ബിറ്റ്വീൻ ഹെവൻ ആൻഡ് ഹെൽ ഇൻ കണ്ടെമ്പററി ജാപനീസ് ആർട്ട്, ക്യൂറേറ്റ് ചെയ്തത് ഡേവിഡ് എലിയട്ട്, ജപ്പാൻ സൊസൈറ്റി, ന്യൂയോർക്ക്. കവൗച്ചി, മക്കോടോ ഐഡ (会 田 誠), മനാബു ഇകെഡ (池田 学), ടോമോകോ കാഷിക്കി (樫 木 知 子), ഹരുക്ക കൊജിൻ (荒 神明 香), കുമി മച്ചിഡ (町 田 久,), യോഷിതോമോ നര (奈良美智) ), മൊതൊഹികൊ ഒദനി (小谷元彦), ഹിരകി സവ (さわひらき), ചിഹരു ഷിഓത (塩田千春), തൊമൊകൊ ശിഒയസു (塩保朋子), ഹിസശി തെന്മ്യൊഉയ (天明屋尚), യമാഗുച്ചി അകിര (山口晃), മിവ യനഗി (やなぎみ), ടോമോകോ യോനെഡ (米 田 知).
  • 2015: ഇൻ ദ വേക്ക് ജാപ്പനീസ് ഫോട്ടോഗ്രാഫേഴ്സ് റെസ്പോണ്ട് ടു 3/11, മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ബോസ്റ്റൺ, എം‌എ, 5 ഏപ്രിൽ - 12 ജൂലൈ 2015.[32]
  • 2018: എ ബ്യൂട്ടിഫുൾ മൊമെന്റ്, ഹുയിസ് മാർസെയിൽ, മ്യൂസിയം ഫോർ ഫോട്ടോഗ്രാഫി, നെതർലാന്റ്സ്, 9 ജൂൺ - 2 സെപ്റ്റംബർ 2018.[33]

ശേഖരങ്ങൾ[തിരുത്തുക]

കാവൗച്ചിയുടെ സൃഷ്ടികൾ ഇനിപ്പറയുന്ന മ്യൂസിയങ്ങളുടെ ശേഖരങ്ങളിൽ ഉൾക്കൊള്ളുന്നു:

കുറിപ്പുകൾ[തിരുത്തുക]

  1. The publisher's description of this set: "One Day - Kehrer Verlag". Kehrer Verlag (in ഇംഗ്ലീഷ്). Retrieved 2018-04-05.

അവലംബം[തിരുത്തുക]

  1. Shearer, Benjamin F.; Shearer, Barbara Smith (1996). Notable women in the life sciences : a biographical dictionary (1. publ. ed.). Westport, Conn. [u.a.]: Greenwood Press. pp. 440. ISBN 0313293023.
  2. "Interview: RINKO KAWAUCHI - 川内倫子 - Photographer" (in Japanese). www.public-image.org]. 2008-04-22. Archived from the original on 2009-01-08. Retrieved 2010-02-01.{{cite web}}: CS1 maint: unrecognized language (link)
  3. 3.0 3.1 3.2 Florian Heine & Brad Finger. Rinko Kawauchi. 50 Contemporary Photographers You Should Know. Munich: Prestel 2016.
  4. "Cui Cui". Rinko Kawauchi. Retrieved 2020-04-13.
  5. 5.0 5.1 Boris Friedewald. Women Photographers: From Julia Margaret Cameron to Cindy Sherman. Munich - London - New York 2014, S. 108, ISBN 978-3-7913-4814-8
  6. Ian Jeffrey. Rinko Kawauchi: Murmuration.Photoworks, 15(Autumn-Winter, 2010), 26-35 https://photoworks.org.uk/project-news/photoworks-issue-15/ Archived 2017-07-11 at the Wayback Machine.
  7. Yumi Goto, "Rinko Kawauchi's Illuminance". Time, April 11, 2011.
  8. "10 questions to Rinko Kawauchi about photography". pingmag.jp. 2006-08-11. Archived from the original on 2016-05-02. Retrieved 2011-05-12.
  9. Rinko Kawauchi. "Rinko Kawauchi on leaving Tokyo for the serenity of the countryside". www.ft.com. Retrieved 2020-04-16.
  10. "The rain of blessing". Gallery 916. Retrieved 2020-04-12.
  11. "Honorary Fellowships (HonFRPS)". Royal Photographic Society. Archived from the original on 27 January 2017. Retrieved 8 March 2017.
  12. "Exhibition of the 29th Higashikawa Award Winners Archived 2013-06-09 at the Wayback Machine." (in English) Accessed 15 April 2020.
  13. Kawauchi, Rinko (2014). Light and shadow. ISBN 9784905052678. OCLC 907485744.
  14. "Rinko Kawauchi: Toward the light". www.ft.com. 12 September 2020. Retrieved 2020-10-29.
  15. "The Lapis Press". www.lapispress.com. Archived from the original on 2016-03-04. Retrieved 2020-11-11.
  16. "London Town".
  17. "Rinko Kawauchi, 5 May - 9 July 2006, The Photographers' Gallery"
  18. Rinko Kawauchi, Museu de Arte Moderna de São Paulo, São Paulo 20 jul-23 set 2007 "Archived copy". Archived from the original on 2010-10-07. Retrieved 2010-02-16.{{cite web}}: CS1 maint: archived copy as title (link)
  19. Strange & Familiar: Three Views of Brighton, Brighton Photo Biennial 2010, Oct 2nd - Nov 14th 2010 "Archived copy". Archived from the original on 2011-05-17. Retrieved 2011-06-16.{{cite web}}: CS1 maint: archived copy as title (link)
  20. "Illuminance".
  21. "TRAUMARIS - SPACE - Photo Gallery". traumaris.tumblr.com.
  22. Wakeling, Emily (14 June 2012). "In the light of Rinko Kawauchi". The Japan Times. Retrieved 2020-04-15.
  23. "Rinko Kawauchi".
  24. "Archived copy". Archived from the original on 2015-04-27. Retrieved 2015-05-13.{{cite web}}: CS1 maint: archived copy as title (link)
  25. "RINKO KAWAUCHI, Ametsuchi – PRISKA PASQUER". 6 December 2013.[പ്രവർത്തിക്കാത്ത കണ്ണി]
  26. "The Minneapolis Institute of Arts (MIA) on art-report - de". www.art-report.com. 8 December 2015.
  27. "College of Art & Design - Lesley University". www.lesley.edu.
  28. "Halo".
  29. "Autumn 2005". Huis Marseille. Retrieved 2020-04-12.
  30. "Creatures from the Collection and Other Themes". Huis Marseille. Retrieved 2020-04-12.
  31. "Summer Loves". Huis Marseille. Retrieved 2020-04-12.
  32. "In the Wake". 21 January 2015.
  33. "A Beautiful Moment". Huis Marseille. Retrieved 2020-04-12.
  34. "Rinko Kawauchi". sfmoma. Retrieved 2020-04-12.
  35. "Results for rinko kawauchi". Huis Marseille. Retrieved 2020-04-12.
  36. "tokyo photographic art museum". tokyo photographic art museum. Retrieved 2020-04-15.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിങ്കൊ_കവൌച്ചി&oldid=3824598" എന്ന താളിൽനിന്ന് ശേഖരിച്ചത്