റിക്കോ മുരാനക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2017 ജോൺ മാഡോക്സ് സമ്മാന വിതരണ ചടങ്ങിൽ മുരാനക.

സെർവിക്കൽ ക്യാൻസർ കുറയ്ക്കുന്നതിനായും, ജാപ്പനീസ് മാധ്യമങ്ങളിൽ ആധിപത്യം പുലർത്തുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിനെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെയും നടത്തിയ പോരാട്ടങ്ങളുടെ പേരിൽ 2017 ലെ ജോൺ മാഡോക്സ് സമ്മാനം നേടിയ മെഡിക്കൽ ഡോക്ടറും, പത്രപ്രവർത്തകയുമാണ് റിക്കോ മുരാനക.[1][2][3][4] വിപരീത ഫലങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം ജപ്പാനിൽ എച്ച്പിവി വാക്സിന് പ്രചാരമില്ല, ഒപ്പം സർക്കാർ അതിന്റെ പ്രൊമോഷനും കവറേജും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയുമാണ്.[5] വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ വിവരങ്ങൾ മുരാനകയുടെ റിപ്പോർട്ടിംഗുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, 2016 ൽ അപവാദ വ്യവഹാരത്തിൽ മുരാനകയ്‌ക്കെതിരായി കോടതി വിധിയുണ്ടായി. ആന്റിവാക്സിൻ ആക്ടിവിസ്റ്റുകളുടെ നിയമപരമായ ഉപദ്രവത്തെത്തുടർന്ന്, പ്രസാധകർ എച്ച്പിവി വാക്സിൻ സംബന്ധിച്ച ഒരു പുസ്തകം ഉൾപ്പെടെയുള്ള മുരാനകയുടെ ചില കൃതികൾ നിരസിച്ചു (ആത്യന്തികമായി, പുസ്തകം പ്രസിദ്ധീകരിക്കാൻ ഹൈബോൺഷ തീരുമാനിച്ചു).[6][7]

രോഗപ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടികൾ വേദന, നടത്ത പ്രശ്നങ്ങൾ, സീഷ്വർ, മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നതായി ജാപ്പനീസ് ടിവി സ്റ്റേഷനുകളും മറ്റ് ദേശീയ മാധ്യമങ്ങളും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നൽകിയതിന് ശേഷമാണ് മുരാനക വാക്സിനെക്കുറിച്ച് എഴുതാൻ തുടങ്ങിയത്.[8] എച്ച്പിവി വാക്സിസ് അനുകൂലമായി സംസാരിച്ച് തുടങ്ങിയതോടെ മുരാനകയ്ക്കെതിരെ ഭീഷണികളുയരുകയും അവരെ വാക്സിൻ നിർമ്മാതാക്കളുടെ ശമ്പളം പറ്റുന്നയാളായും “ലോകാരോഗ്യ സംഘടനയുടെ ചാരൻ” ആയും ഒക്കെ മുദ്രകുത്തുകയും ചെയ്തു.[8]

ജീവചരിത്രം[തിരുത്തുക]

മുരാനകയ്ക്ക് ഹിറ്റോത്സുബാഷി സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ എംഎയും ഹോക്കൈഡോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് എംഡിയും ലഭിച്ചു. സ്വന്തം പ്രൊഫൈൽ അനുസരിച്ച്, 2014 ൽ എബോള പനിയെക്കുറിച്ച് എഴുതിയ ഒരു പത്രപ്രവർത്തകയായി അവർ അറിയപ്പെടുന്നു. 2018 ഫെബ്രുവരിയിൽ അവർ തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.[9]

ജപ്പാൻ ക്യോട്ടോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പാർട്ട് ടൈം ലക്ചററാണ് മുരാനക. 2019 ലെ കണക്കനുസരിച്ച് അവർ ജർമ്മനിയിലാണ് താമസിക്കുന്നത്.[1]

കേസ്[തിരുത്തുക]

എച്ച്‌പി‌വി വാക്‌സിനും മസ്തിഷ്ക കാൻസറും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ചില ഫലങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഷിൻഷു യൂണിവേഴ്‌സിറ്റി ന്യൂറോളജിസ്റ്റ് ഷുചി ഇകെഡ നടത്തിയ ഗവേഷണത്തെക്കുറിച്ച് 2016 ൽ മുരാനക വെഡ്ജ് മാസികയിൽ എഴുതി. ഇകെഡയുടെ പഠനം എച്ച്പിവി വാക്സിനേഷനുശേഷം ഉണ്ടായ ലക്ഷണങ്ങൾ എച്ച്പിവി വാക്സിൻ മൂലമുണ്ടായതാണോ എന്നതിനെക്കുറിച്ച് തെളിയിച്ചിട്ടില്ലെന്ന് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, ഇകെഡയുടെ ഫലങ്ങൾ കെട്ടിച്ചമച്ചതാണെന്നതിന് തെളിവുകൾ ഇല്ലെന്ന് കോടതി വിധിച്ചു. ഇകെഡയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സർവകലാശാലാ അന്വേഷണത്തിൽ അദ്ദേഹം ശാസ്ത്രീയമായ ദുർനയങ്ങൾ നടത്തിയിട്ടില്ലെന്നും എന്നാൽ നിഗമനങ്ങൾ അതിരുകടന്നതാകാമെന്നും നിഗമനം ചെയ്തു, തുടർന്ന് വാക്‌സിൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവേഷണം നിർണ്ണായകമായി ഒന്നും നൽകിയിട്ടില്ല എന്നതുൾപ്പെടെ ഒരു പ്രസ്താവന പുറത്തിറക്കി. എന്നിരുന്നാലും, മുരാനക അപവാദ കേസ് തോൽക്കുകയും മാഗസിൻ ലേഖനത്തിൽ നിന്ന് അവകാശവാദങ്ങൾ പിൻവലിക്കേണ്ടി വരികയും ചെയ്തു.[4][1][6]

മുരാനക അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കി. ശാസ്ത്രത്തിനുവേണ്ടിയുള്ള വ്യവഹാരത്തിൽ വിജയിക്കേണ്ടതുണ്ടെന്നും കോടതി കേസ് ഇപ്പോഴും സുഹൃത്തുക്കളെ സൃഷ്ടിക്കാനും, നെഗറ്റീവ് വശങ്ങൾക്കിടയിലും അംഗീകാരം നേടാനുള്ള അവസരമാണെന്നും അവർ വ്യക്തമാക്കി.[6] ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിൻ കോൺഫിഡൻസ് പ്രോജക്ടിന്റെ ഡയറക്ടർ ഹെയ്ഡി ലാർസൺ മാധ്യമ വാർത്തകൾ ഈ പോയിന്റിനെ വളച്ചൊടിക്കുന്നില്ലെന്നും, ഡോ. ഇകെഡയുടെ ശാസ്ത്രം വിജയിച്ചു, പകരം മുരാനകയുടെ പെരുമാറ്റവും ഭാഷയും ആണ് തോറ്റത് എന്നും സൂചിപ്പിച്ചു.[4]

ജോൺ മാഡോക്സ് സമ്മാന വിതരണ ചടങ്ങ്[തിരുത്തുക]

2017 നവംബർ 30 ന് നടന്ന ചടങ്ങ്.

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിൻ സുരക്ഷയെക്കുറിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങൾക്ക് റിക്കോ മുരാനകയ്ക്ക് 2017 ലെ ജോൺ മാഡോക്‌സ് സമ്മാനം ലഭിച്ചു. സമ്മാനദാന ചടങ്ങിലെ റിക്കോ മുരുണകയുടെ പ്രസംഗം, വേർതിരിവിന് കാരണമായേക്കാവുന്ന സാഹചര്യങ്ങൾ എടുത്തുകാട്ടി.[7] “ജപ്പാനിലെ ശാസ്ത്രജ്ഞരെയും പത്രപ്രവർത്തകരെയും സത്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഈ സമ്മാനം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, അവാർഡ് സ്വീകരിച്ചുകൊണ്ട് മുരാനക പറഞ്ഞു.[8]

ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള കുത്തിവയ്പ്പ്[തിരുത്തുക]

വാക്സിൻ ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കുന്നതിന്റെ ഫലപ്രാപ്തിയും സുരക്ഷയും ലോകാരോഗ്യ സംഘടന വിലയിരുത്തി, അത് അങ്ങേയറ്റം സുരക്ഷിതമാണെന്നും പ്രതികൂല ഫലങ്ങളുമായി ഇത് ബന്ധപ്പെടുന്നില്ലെന്നും നിഗമനം ചെയ്തു.[10] [11]

2016 ൽ 200 രാജ്യങ്ങളിൽ 79 എണ്ണത്തിലും പെൺകുട്ടികൾക്കും കൌമാരക്കാർക്കും എച്ച്പിവി വാക്സിൻ പ്രോഗ്രാമുകൾ ഉണ്ട്.

എച്ച്പിവി വാക്സിനോട് അടിസ്ഥാനരഹിതമായ ഭയം ഉണ്ടാക്കുന്നതിന് സെൻസേഷണൽ മീഡിയ കവറേജ് സഹായിച്ചു. ജപ്പാനിലെ സാങ്കേതിക സമിതികൾ വാക്സിനും ആരോപിച്ച പ്രതികൂല ഫലങ്ങളുമായി യാതൊരു ബന്ധവും കണ്ടെത്തിയില്ലെങ്കിലും, ഗവൺമെന്റ് വാക്സിനേഷൻ ശുപാർശ ചെയ്യുന്നത് നിർത്തുകയും അതിന്റെ ഫലമായി, വാക്സിനേഷൻ കവറേജ് റ്റൊരു രാജ്യത്തും കാണാത്ത തരത്തിൽ പൂജ്യത്തോട് അടുക്കുന്ന നിലയിലേക്ക് താഴ്ന്നു വരികയും ചെയ്തു.[5]

കൃതികൾ[തിരുത്തുക]

  • Muranaka, Riko (2018). Jūmanko no Shikyū 10万個の子宮 [A Hundred Thousand Wombs]. Heibonsha.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Court ruling highlights the threat of vaccine misinformation". Nature. 568 (7750): 5. 2 April 2019. doi:10.1038/d41586-019-01031-x. PMID 30940973.
  2. Ian Sample (30 November 2017). "Doctor wins 2017 John Maddox prize for countering HPV vaccine misinformation". The Guardian. Retrieved 30 May 2019.
  3. "Women's health champion, Dr Riko Muranaka, awarded the 2017 John Maddox Prize for Standing up for Science". Nature. 30 November 2017. Retrieved 30 May 2019.
  4. 4.0 4.1 4.2 Normile, Dennis (27 March 2019). "Japanese court rules against journalist in HPV vaccine defamation case". Science. doi:10.1126/science.aax4915.
  5. 5.0 5.1 Hanley SJ, Yoshioka E, Ito Y, Kishi R (June 2015). "HPV vaccination crisis in Japan". Lancet. 385 (9987): 2571. doi:10.1016/S0140-6736(15)61152-7. PMID 26122153.{{cite journal}}: CS1 maint: multiple names: authors list (link)
  6. 6.0 6.1 6.2 Normile, Dennis (30 November 2017). "Q&A: Japanese physician snares prize for battling antivaccine campaigners". Science. doi:10.1126/science.aar6325.
  7. 7.0 7.1 7.2 Muranaka, Riko (9 December 2017). "A Hundred Thousand Wombs". Note (Self Published). piece of cake Inc. Retrieved 30 May 2019.
  8. 8.0 8.1 8.2 "Doctor wins 2017 John Maddox prize for countering HPV vaccine misinformation". the Guardian (in ഇംഗ്ലീഷ്). 30 നവംബർ 2017.
  9. Muranaka, Riko. "Profile". Riko Muranaka Website. Riko Muranaka. Retrieved 30 May 2019.
  10. "Meeting of the Global Advisory Committee on Vaccine Safety, 7–8 June 2017" (PDF). Weekly Epidemiological Record. World Health Organization. 2017 (28): 393–402. 14 July 2017. Retrieved 30 May 2019.
  11. "Human papillomavirus vaccines: WHO position paper, May 2017" (PDF). Weekly Epidemiological Record. World Health Organization. 2017 (19): 241–268. 12 May 2017. Retrieved 30 May 2019.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • McKie, Anna (16 January 2020). "Is standing up for expertise a fool's errand?". Times Higher Education. Retrieved 20 January 2020. She was threatened, sued and accused of being in the pay of the pharmaceutical industry after she wrote an article claiming that a mouse study revealing a link between the vaccine and brain damage was fabricated.
  • Gorski, David (20 January 2020). "Is defending science-based medicine worth it?". Science Based Medicine. Retrieved 20 January 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിക്കോ_മുരാനക&oldid=3558394" എന്ന താളിൽനിന്ന് ശേഖരിച്ചത്