റാഹ മുഹാറക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാഹ മുഹാറക്ക്
{{{തദ്ദേശീയ പേര്}}}
Raha Moharrak
ജനനം
1986 (വയസ്സ് 33–34)
ദേശീയതസൗദി
തൊഴിൽപർവ്വതാരോഹണം
അറിയപ്പെടുന്നത്എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിത
വെബ്സൈറ്റ്rahamoharrak.com

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിതയാണ് റാഹ മുഹാറക്ക് (Arabic: رها محرق‎) (ജനനം:1986).[1] എവറസ്റ്റ് കൂടാതെ കിളിമഞ്ചാരോ, വിൻസൺ, എൽബ്രസ്, അകോൻകഗുവ, കാല പട്ടർ, പികോ ഡി ഒറിസബ എന്നീ കൊടുമുടികളും ഇവർ കീഴടക്കിയിട്ടുണ്ട്.[2]

ആദ്യകാല ജീവിതം[തിരുത്തുക]

സൗദി അറേബ്യയിലെ ജിദ്ദയിലാണ് റാഹ മുഹാറക്കിന്റെ ജനനം. ഹസൻ മുഹാറക്കിന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് റാഹ.[3] ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശേഷം റാഹ ദുബായിൽ സ്ഥിരതാമസമാക്കി.[4]

എവറസ്റ്റ് കീഴടക്കൽ[തിരുത്തുക]

2013 ഫെബ്രുവരിയിൽ അർജന്റീനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോൻകഗുവ കീഴടക്കിയതിനുശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ റാഹ തുടങ്ങിയിരുന്നു.[5] 2013 മേയ് 18-ന്, എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തുന്ന ആദ്യ സൗദി വനിത യെന്ന നേട്ടം ഇവർ സ്വന്തമാക്കി.

അവലംബം[തിരുത്തുക]

  1. "Saudi woman makes history by reaching Everest summit". BBC News. 18 May 2013. ശേഖരിച്ചത് 2013-05-18.
  2. "Raha puts Saudi, UAE on top of the world". Khaleej Times. 18 May 2013. ശേഖരിച്ചത് 2013-05-18.
  3. "Saudi woman tops Everest as country warms to women in sports". Hurriyet Daily News. 19 May 2013. ശേഖരിച്ചത് 2013-05-21.
  4. "Saudi woman conquers Everest". The Hindu. 18 May 2013. ശേഖരിച്ചത് 2013-05-18.
  5. "First Saudi woman summits Mount Everest". CNN. 20 May 2013. ശേഖരിച്ചത് 2013-05-21.
"https://ml.wikipedia.org/w/index.php?title=റാഹ_മുഹാറക്ക്&oldid=3244012" എന്ന താളിൽനിന്ന് ശേഖരിച്ചത്