റാഹത്ത് ഫത്തേ അലി ഖാൻ
ദൃശ്യരൂപം
റാഹത്ത് നുസ്രത്ത് ഫത്തേ അലി ഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Rahat Nusrat Fateh Ali Khan |
ജനനം | 1974 (വയസ്സ് 49–50) ഫൈസലാബാദ്, പഞ്ചാബ് പ്രവിശ്യ |
ഉത്ഭവം | പാകിസ്താൻ |
വിഭാഗങ്ങൾ | Lollywood playback, Bollywood playback, Qawwali |
തൊഴിൽ(കൾ) | Vocalist, Musician, Recording artist |
ഉപകരണ(ങ്ങൾ) | Harmonium |
വർഷങ്ങളായി സജീവം | 1985–present |
വെബ്സൈറ്റ് | www.rfak.net |
പ്രധാനമായും കവ്വാലി ശൈലിയിലുള്ള ഗാനങ്ങളിലൂടെ പ്രശസ്തനായ ഒരു പാകിസ്താനി ഗായകനാണ് റാഹത്ത് ഫത്തേ അലി ഖാൻ (ഉർദു: راحت فتح علی خان) എന്ന റാഹത്ത് നുസ്രത്ത് ഫത്തേ അലി ഖാൻ. കവ്വാലിയേക്കൂടാതെ ഗസലുകളും ലളിതഗാനങ്ങളും ആലപിക്കുന്ന ഇദ്ദേഹം പാകിസ്താനി സിനിമകളിലും, ഹിന്ദി സിനിമകളിലും അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1]
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിൽ 1974-ൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ഫാറൂഖ് ഫത്തേ അലിഖാന്റെ മകനായി ജനിച്ചു.[2] റാഹത്ത് കവ്വാലി സംഗീതപഠനം ആരംഭിക്കുന്നത് അമ്മാവനായ നുസ്രത്ത് ഫത്തേ അലിഖാനിൽ നിന്നുമാണ്. മൂന്നാം വയസ്സിൽ പിതാവിന്റേയും അമ്മാവന്റേയും കൂടെ പാടി തുടങ്ങിയ റാഹത്ത്[3]; ഒൻപതു വയസുള്ളപ്പോൾ മുത്തച്ഛന്റെ ചരമവാർഷികത്തിനാണ് അരങ്ങേറ്റം കുറിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Pallavi Jassi (2008 April 20). "Sufi sublime". The Indian Express. Archived from the original on 2012-10-03. Retrieved 2013-12-03.
{{cite news}}
: Check date values in:|date=
(help) - ↑ "Rahat Fateh Ali Khan Information". Answers.com. Retrieved 2013 ഡിസംബർ 03.
{{cite web}}
: Check date values in:|accessdate=
(help) - ↑ M. Sheikh, A. Sheikh (2012). Who's Who: Music in Pakistan. Xlibris Corporation, 2012. ISBN 9781469191591.