റാവു തുലാ റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാവു തുലാറാം സിംഗ്
Raja

Rao Tularam Chowk, Jhajjar
ഭരണകാലം 1838 -1857
മുൻഗാമി Rao Puran Singh
പിൻഗാമി British Raj
പിതാവ് Rao Puran Singh
മാതാവ് Rani Gyan Kaur

റാവു തുലാറാം സിംഗ് (ജീവിതകാലം : ഡിസംബർ 9, 1825 മുതൽ സെപ്റ്റംബർ 23, 1863 (ഉദ്ദേശം)) റെവാരിയിലെ രാജാവും ഹരിയാനയിൽ 1857 -ലെ ഇന്ത്യൻ ലഹളയുടെ പ്രധാന നേതാക്കളിൽ ഒരാളുമായിരുന്നു. അവിടെ അദ്ദേഹം ഒരു സംസ്ഥാന ഹീറോ ആയി കണക്കാക്കപ്പെടുന്നു.[1] ഒരു റോയൽ അഹിർ കുടുംബത്തിൽ റാവു പൂരൺ സിംഗ്, റാണി ഗ്യാൻ കൗർ എന്നിവരുടെ പുത്രനായി അദ്ദേഹം ജനിച്ചു.

കലാപസമയത്ത് ഇന്നത്തെ തെക്കുപടിഞ്ഞാറൻ ഹരിയാന പ്രദേശത്തു നിന്നുള്ള എല്ലാ ബ്രിട്ടീഷ് ഭരണകൂടങ്ങളെയും താൽക്കാലികമായി കെട്ടുകെട്ടിക്കുന്നതിലും ചരിത്ര നഗരമായ ദില്ലിയിൽ പോരാടുന്ന റിബലുകളെ ആളും അർത്ഥവും സാധനങ്ങളും നൽകി സഹായിച്ചതിന്റേയും പേരിൽ ബഹുമാനിക്കപ്പെടുന്നു. ഒരു നല്ല ഭരണാധികാരിയും സൈനിക മേധാവിയുമായുമായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "Republic Day Celebrations". The Tribune. 28 January 2008.
  2. Haryana (India) (1988). Haryana District Gazetteers: Mahendragarh. Haryana Gazetteers Organization. ശേഖരിച്ചത് 30 September 2012.[പേജ് ആവശ്യമുണ്ട്]
"https://ml.wikipedia.org/w/index.php?title=റാവു_തുലാ_റാം&oldid=2873425" എന്ന താളിൽനിന്ന് ശേഖരിച്ചത്