Many variants, especially regional, with various ingredients and toppings
റാമെൻ (/ˈrɑːmən/) (ラーメン rāmen?, IPA: [ɽäꜜːmeɴ]) എന്നത് ജപ്പാനിലെ ഒരു നൂഡിൽ സൂപ്പിന്റെ പേരാണ്. ഇതിൽ ചൈനീസ് രീതിയിലുള്ള ഗോതമ്പു നൂഡിൽസ് സോയ് സോസിൽ രുചി ചെർത്ത് ഇറച്ചിയുടേയോ മൽസ്യത്തിന്റെ കൂടെയോ വിളമ്പുന്നു. ഇതിനൊപ്പം ടോപ്പിങ്ങായി പന്നിയിറച്ചിക്കഷണം, ഉണക്കിയ ഒരുതരം കടല്പായൽ പച്ച ഉള്ളി തുടങ്ങിയവയും കഴിക്കുന്നു. ജപ്പാനിലെ ഓരോ പ്രദേശത്തും റാമെന്റെ പ്രാദേശികഭേദങ്ങൾ പാകംചെയ്തുവരുന്നു. ക്യുഷു റാമെൻ ഹൊക്കൈഡോ റാമെൻ എന്നിവ ഉദാഹരണങ്ങൾ ആകുന്നു.
റാമെന്റെ ഉൽഭവം അറിയില്ല. ചിലർ പറയുന്നത് ഇതു ചൈനയിൽ നിന്നും വന്നതാണെന്നാകുന്നു. മറ്റു ചിലർ പറയുന്നത്, ഇതു ജപ്പാനിൽ തന്നെ ഉൽഭവിച്ചതെന്നത്രെ. റാമെൻ എന്ന പേർ ചൈഐസ് പേരായ ലമിആനിൽ നിന്നും വന്നതത്രെ.