റാപ്പിഡ് ആന്റിജൻ ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാപ്പിഡ് ആന്റിജൻ ടെസ്റ്റ്
Medical diagnostics
COVID-19 rapid test.jpg
സാർസ്-കോവ്-2 റാപ്പിഡ് ടെസ്റ്റുകൾ. വൈറൽ ആന്റിജൻ ഡിറ്റക്ഷൻ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ
Synonymsറാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RADT), ലാറ്ററൽ ഫ്ലോ ടെസ്റ്റ്, ലാറ്ററൽ ഫ്ലോ ഡിവൈസ്, റാപ്പിഡ് ടെസ്റ്റ്
Purposeരോഗാണുബാധയെ കണ്ടെത്താൻ

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്), അല്ലെങ്കിൽ റാപ്പിഡ് ടെസ്റ്റ് റാപിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റിന് ഉദാഹരണമാണ്. പോയന്റ് ഓഫ് കെയർ ടെസ്റ്റിങ്ങിന് അനുയോജ്യമായ ടെസ്റ്റുകൊണ്ട് ആന്റിജൻ ഉണ്ടോ ഇല്ലയോ എന്നു പെട്ടെന്നു തന്നെ തിരിച്ചറിയാൻ സാധിക്കും. കോവിഡ്-19 ന് കാരണമായ സാർസ്-കോവ്-2 വൈറസുകളെ തിരിച്ചറിയാനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ആന്റിബോഡികളെ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റ്, ന്യൂക്ലിക് ആസിഡുകളെ തിരിച്ചറിയുന്ന ന്യൂക്ലിക് ആസിഡ് ടെസ്റ്റ് എന്നീ മെഡിക്കൽ ടെസ്റ്റുകളിൽ നിന്നു വ്യത്യസ്തമായി ഫ്ലോ ടെസ്റ്റുകൾക്ക് ഉദാഹരണമായ റാപ്പിഡ് ടെസ്റ്റുകൾ മാംസ്യങ്ങളെയാണ് തിരിച്ചറിയുന്നത്. റാപ്പിഡ് ടെസ്റ്റുകൾ ലബോറട്ടറികളിൽ ഉപയോഗിക്കാവുന്നവയോ പോയന്റ് ഓഫ് കെയറിൽ ഉപയോഗിക്കാവുന്നവയോ ആണ്. റാപ്പിഡ് ടെസ്റ്റുകൾ സാധാരണയായി 5 മുതൽ 30 മിനിറ്റിനുള്ളിൽ ഫലം തരുന്നു. അതോടൊപ്പം പരിശീലനമോ അടിസ്ഥാന സൗകര്യങ്ങളോ വളരെ കുറച്ചേ ഇതിനാവശ്യമുള്ളൂ കൂടാതെ ചിലവ് കുറവാണെന്ന പ്രത്യേകതയുമുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

RAT- കളുടെയോ RADT- കളുടെയോ പൊതുവായ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • COVID-19- ടെസ്റ്റിംഗുമായി ബന്ധപ്പെട്ട റാപ്പിഡ് ടെസ്റ്റുകൾ
  • റാപ്പിഡ് സ്ട്രെപ്പ് ടെസ്റ്റുകൾ ( സ്ട്രെപ്റ്റോകോക്കൽ ആന്റിജനുകളെ കണ്ടുപിടിക്കാൻ) [1]
  • റാപ്പിഡ് ഇൻഫ്ലുവെൻസ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RIDTs) ( ഇൻഫ്ലുവൻസ വൈറസ് ആന്റിജനുകൾക്ക് കണ്ടുപിടിക്കാൻ)
  • മലേറിയ ആന്റിജൻ ഡിറ്റക്ഷൻ ടെസ്റ്റുകൾ ( പ്ലാസ്മോഡിയം ആന്റിജനുകളെ കണ്ടുപിടിക്കാൻ)

COVID-19 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ[തിരുത്തുക]

COVID-19ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വളരെ ഉപയോഗപ്രദമാണ്. ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്ന ഇവ ലോകത്താകമാനമുള്ള സർക്കാറുകൾക്ക് ഉപകാരപ്രദമായവയാണ്. ചുരുങ്ങിയ പരിശീലനത്തിലൂടെ ഇവ വേഗത്തിൽ ചെയ്യാൻ സാധിക്കും. നിലവിലുള്ള പി‌സി‌ആർ ടെസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനുള്ള ചെലവ് വളരെയധികം കുറവുമാണ്. 5-30 മിനിറ്റിനുള്ളിൽത്തന്നെ ഉപയോഗിക്കുന്ന വ്യക്തിക്ക് ഫലം കിട്ടുകയും ചെയ്യും. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ മാസ് ടെസ്റ്റിംഗിന്റെയോ പോപ്പുലേഷൻ വൈഡ് സ്ക്രീനിംഗിന്റെയോ ഭാഗമായി വളരെ മികച്ച രീതിയിൽ ഉപയോഗിക്കപ്പെടുന്നു. [2] കാരണം രോഗബാധ കൂടുതലുള്ളതും മറ്റ് നിരവധി ആളുകൾക്കു വൈറസിനെ പടർത്താൻ കൂടുതൽ സാധ്യതയുള്ളവരുമായ വ്യക്തികളെ തിരിച്ചറിയാൻ അവയ്ക്ക് സാധിക്കുന്നു. മുൻപു സൂചിപ്പിച്ച ഗുണഫലങ്ങളോടൊപ്പം ഈ ടെസ്റ്റുകളെ ഉപയോഗിക്കാനുള്ള കാരണവുമിതാണ്. [3] പി‌സി‌ആർ പോലെയുള്ള കോവിഡ്-19 മറ്റ് ടെസ്റ്റുകളിൽ നിന്ന് ഇത് അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. പി‌സി‌ആർ സാധാരണയായി വ്യക്തിഗതമായ ടെസ്റ്റുകൾക്കായാണ് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Rapid antigen group A streptococcus test to diagnose pharyngitis: a systematic review and meta-analysis". PLOS ONE. 9 (11): e111727. 2014-11-04. Bibcode:2014PLoSO...9k1727S. doi:10.1371/journal.pone.0111727. PMC 4219770. PMID 25369170.
  2. "Press corner". European Commission - European Commission (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-03-20.
  3. "Fast coronavirus tests: what they can and can't do". Nature. 585 (7826): 496–498. September 2020. Bibcode:2020Natur.585..496G. doi:10.1038/d41586-020-02661-2. PMID 32939084.