റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി എന്ന റാന്നി ഫാസ് 2011 ഫെബ്രുവരി ആറാം തീയതി പത്തനംതിട്ടയിലെ റാന്നിയിൽ തുടങ്ങിയ സാംസ്കാരിക സംഘടനയാണ്. ഇരുപതു വർഷം മുമ്പ് പിജെടി ഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തിച്ചിരുന്നു. അതിന്റെ തുടർച്ചയായി ആണീ സംഘടന തുടങ്ങിയത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൃശ്യമാധ്യമങ്ങളുടെ വരവോടെ ഇത്തരം കലാപരിപാടികളോടുള്ള ജനങ്ങളുടെ താൽപര്യം കുറയുകയും കലാസ്വാദനത്തിനായി വീടുകളിൽനിന്ന് പുറത്തിറങ്ങുന്ന ശീലം മലയാളിക്ക് അന്യമാവുകയും ചെയ്തതോടെ പിജെടി ഫൈൻ ആർട്സ് സൊസൈറ്റി വിസ്മൃതിയിലായി. തുടർന്നാണ് 2011ൽ റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി സ്ഥാപിച്ചത്. കലാദർശൻ-വിഷ്വൽ തീയേറ്റർ റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഒരു വിഭാഗമാണ്. പ്രമുഖ കലാപരിപാടികളുടെ പ്രദർശന സംഘാടനം കലാദർശൻ-വിഷ്വൽ തീയേറ്റർ വഴിയാണ് നടക്കുന്നത്. കേരള ചലച്ചിത്ര അക്കാദമിയിൽ അഫിലിയേറ്റു ചെയ്ത സംഘടനയാണിത്.[1]

ലക്ഷ്യങ്ങൾ[തിരുത്തുക]

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുക, അന്യം നിന്നുപോകാനിടയുള്ള നാടൻ കലകളെ പ്രോത്സാഹിപ്പിച്ച് ജനകീയമാക്കുക, നാടകങ്ങൾ[2], കഥകളി, ഓട്ടന്തുള്ളൽ തുടങ്ങിയ കലാരൂപങ്ങൾക്ക് ജനകീയത വർദ്ധിപ്പിക്കുക, ജനകീയപ്രശ്നങ്ങളെ മുൻനിർത്തി ഡോക്യുമെന്ററികൾ സിനിമകൾ തുടങ്ങിയവ നിർമ്മിക്കുക, പ്രദർശിപ്പിക്കുക, കലാകാരന്മാരെയും സാംസ്കാരികപ്രവർത്തകരേയും ജനങ്ങൾക്കു പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.[3]

പ്രവർത്തനങ്ങൾ[തിരുത്തുക]

എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു. [4]2014ൽ ഷേക്സ്പിയറിന്റെ മാക്‌ബെത്ത് നാടകം അവതരിപ്പിച്ചു. നാലു പെണ്ണുങ്ങൾ, പന്തിഭോജനം, സൈറ, ദി കിഡ്, ഗ്ലാസ്സ്, സൂ, റെഡ് ബലൂൺ, മിസ്റ്റർ ആന്റ് മിസസ്സ് അയ്യർ എന്നിവയും പ്രദർശിപ്പിച്ചു.[5][6] 2015 ജനുവരി 7-8 തീയതികളിൽ നടന്ന ചലച്ചിത്ര പ്രദർശനത്തിൽ കളേഴ്‌സ് ഓഫ് മൗണ്ടൻ,സത്യജിത്‌ റെയുടെ ചാരുലത, ദി റോക്കറ്റ്, സോബി ഇറ്റ്, ദി ഗ്രേറ്റ് ബ്യൂട്ടി, ദി ഒമർ, ഒരിടത്ത്, ദി റീഡർ എന്നിവയാണു പ്രദർശിപ്പിച്ചത്.[7]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/news/kerala/latest-news/398159
  2. http://www.mathrubhumi.com/pathanamthitta/malayalam-news/article-1.767060[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mathrubhumi.com/pathanamthitta/news/%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A1%E0%B5%8A%E0%B4%A3%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AB%E0%B5%97%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF-%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82-1.245482[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.deshabhimani.com/news/kerala/news-pathanamthittakerala-18-01-2016/532328
  5. http://archives.mathrubhumi.com/pathanamthitta/news/3133646-local_news-Ranni-%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF.html[പ്രവർത്തിക്കാത്ത കണ്ണി]
  6. http://origin-www.manoramaonline.com/cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=8787515&language=english&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  7. http://sv1.mathrubhumi.com/pathanamthitta/citizen_news/3350380.html