Jump to content

റാണി ഗൈഡിൻലിയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാണി ഗൈഡിൻലിയു
Gaidinliu (left) in 1970
ജനനം(1915-01-26)26 ജനുവരി 1915
Longkao, Assam, British India
മരണം17 ഫെബ്രുവരി 1993(1993-02-17) (പ്രായം 78)
Longkao, Manipur, India
ദേശീയതIndian
മറ്റ് പേരുകൾGaidiliu
തൊഴിൽSpiritual and political leader of the Zeliangrong Nagas
അറിയപ്പെടുന്നത്Armed resistance against the British Raj

ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരിലെ നാഗാ വംശജരെ നയിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു റാണി ഗൈഡിൻലിയു (1915 - 1993). മണിപ്പൂരിലും മറ്റു നാഗാ പ്രദേശങ്ങളിലും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി 13-ആം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുകയും,[1][2] 1932 -ഇൽ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു ജീവപര്യന്തം തടവ്‌ വിധിക്കുകയും ചെയ്തു. 1932 മുതൽ 1947 -ഇൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഗൈഡിൻലിയു തടവനുഭവിച്ചു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം മോചിതയായ അവർ നാഗ ഉന്നമനത്തിനായി പ്രവർത്തിച്ചു. നാഗാ നാഷണൽ കൌൺസിൽ നാഗാ സായുധകലാപം തുടങ്ങിയാപ്പോൾ അതിനെ എതിർത്ത ഗൈഡിൻലിയുവിനു കുറെ കാലം ഒളിവിൽ കഴിയേണ്ടിയും വന്നു. ബിർസാ മുണ്ട പുരസ്കാരം, താമരപത്ര സ്വാതന്ത്ര്യ സേനാനി പുരസ്കാരം, വിവേകാനന്ദ സേവാ പുരസ്കാരം, പദ്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

മണിപ്പൂരിലെ താമെങ്ങ്ലോങ് ജില്ലയിൽ ലോതോനാങ് പാമേ, കച്ചക്ലെൻലിയു ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമത്തെ സന്താനമായി 1915 ജനുവരി 26നു ജനിച്ചു. 13-ആം വയസിൽ ഹൈപൂ ജടോനാങ് എന്നാ നാഗാ നേതാവിന്റെ ആദർശങ്ങളിൽ തല്പരയായി ബ്രിട്ടീഷ് സർക്കാരിനെതിരെ ഒളിപോർ യുദ്ധത്തിൽ പങ്കുചേർന്നു. 1919 ലെ കൂക്കി കലാപത്തിനു ശേഷം സെലിയാങ്റോങ് ജനവിഭാഗത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് നയത്തിനെതിരെയായിരുന്നു ജടോനാങ് തന്റെ യുദ്ധം ആരംഭിച്ചത്. മൂന്നു വര്ഷം കൊണ്ട്, 1932-ഇൽ , തന്റെ പതിനാറാം വയസിൽ ഗൈഡിൻലിയു ഒളിപോർ സംഘത്തിന്റെ നേതാവായി. 1931 -ൽ ഗൈഡിൻലിയുവിനെ പറ്റി വിവരം നൽകുന്നവർക്കായി 5൦൦ രൂപ ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സർക്കാരിന് പക്ഷെ ഒന്നര വർഷം കാത്തിരിക്കേണ്ടിവന്നു. 1932-ൽ ക്യാപ്റ്റൻ മക് ഡോണൽഡിന്റെ നേതൃത്ത്വത്തിലുള്ള പട്ടാള സംഘം നാഗാലാൻഡിൽ നിന്ന് ഗൈഡിൻലിയുവിനെ അറസ്റ്റ് ചെയ്തു.

1933 -ഇൽ ജീവപര്യന്തതടവിനു വിധിക്കപ്പെട്ടു. 1933-നും 1947-നും മദ്ധ്യേ ഗുവഹാട്ടി, ഷില്ലോങ്ങ്, തുറാ ജയിലുകളിൽ പാർപ്പിക്കപ്പെടു. ഷില്ലോങ്ങിൽ കഴിയവെ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ഗൈഡിൻലിയുവിനെ കാണുകയും അവരുടെ മോചനത്തിനായി ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിക്കുകയും ചെയ്തു. നെഹ്‌റുവാണ് നാഗാ ജനതയുടെ റാണി എന്ന ബഹുമാനാർഥം 'റാണി' എന്ന ശീർഷകം ഗൈഡിൻലിയുവിനു നൽകിയത്.

സ്വാതന്ത്ര്യാനന്തരം

[തിരുത്തുക]

സ്വാതന്ത്ര്യ ശേഷം പ്രധാന മന്ത്രിയായ നെഹ്രുവിന്റെ നിർദ്ദേശപ്രകാരം തുറാ ജയിലിൽ നിന്ന് മോചിതയായി. 1952-ൽ സ്വന്തം ഗ്രാമമായ ലോങ്ങ്കാവോയിലേക്ക് അവർ മടങ്ങി.[ നോർത്ത് ഈസ്റ്റിലെ ആദ്യത്തെ വിമോചനപ്പോരാളിയും സ്വാതന്ത്യ സമര നായികയുമായ റാണി ഗൈഡിൻലിയുവിൻറെത് വർണാഭവും സമരോത്സുകവുമായ കഥയാണ്, ബ്രിട്ടനോടും പുതിയ നാട്ട് രാജാക്കൻമ്മാരോടും ആയുധം എടുത്ത് പോരാടിയ റാണി അനേകമായിരം ജനങ്ങളുടെ അവകാശങ്ങളേയും ജീവിതത്തേയും സംരക്ഷിക്കുകയും മാറ്റി മറിക്കുകയും ചെയ്തു,ഉറച്ച തീരുമാനങ്ങളും പിഴക്കാത്ത നിശ്ചയ ദാർഢ്യവുമായിരുന്നു റാണിയുടെ കൈമുതൽ, 14 വയസ്സ് പൂർത്തിയാവുമം മുമ്പ് തന്നെ ഗൈഡിൻ ലിയു സമര രംഗത്തേക്ക് ഇറങ്ങിയിരുന്നു, ധർമ്മയാത്ര എന്ന പരിപാടിയിലാണ് ആ പെൺകുട്ടി ആദ്യമായി നേരിട്ട് പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുന്നത്. ഈ സമയത്ത് ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതയിലും അന്യായമായ നികുതിപിരിവിലും വനവാസികൾ നട്ടം തിരിയുകയായിരുന്നു, വന വിഭവങ്ങളുടെ നിയന്ത്രണം കൈയടക്കി വച്ചിരുന്ന ബ്രിട്ടീഷുകാർ ഉൽപന്നങ്ങൾ അതി ഭീമമായ നികുതിയും ചുമത്തിയിരുന്നു, ഗ്രാമീണരെ സംഘടിപ്പിച്ച ഗൈഡിൻലിയു സായുധ പോരാട്ടം ആരംഭിച്ചു, 1931 ൽ ബന്ധുവും സംഘടനയുടെ തലവനുമായ ഹെയ്പ ജഡോ നാഗിനെ ബ്രിട്ടീഷുകാർ പിടി കൂടി തൂക്കിലേറ്റി, തുടർന്ന് സംഘടനയുടെ ആത്മീയ നേതാവും സായുധ വിഭാഗത്തിൻറഎ മേധാവിയുമായി ഗൈഡിൻ ലിയു ചുമതലയേറ്റെടുത്തു, നികുതി പിരിവുകൾ തടഞ്ഞ ഗൈഡിൻ ലിയു നാഗാ ഗോത്രത്തിൻറെ കിരിടം വയ്ക്കാത്ത റാണിയായി മാറി നാഗാലാൻഡിലും മണിപ്പൂരിലും ഉടനീളം സഞ്ചരിച്ച അവർ അതി ശക്തമായ ഒരു സായുധ സംഘം രൂപീകരിച്ചു. കച്ചാർ ലൈവി എന്ന അസാം റൈഫിൾസിന് ഗൈഡിൻ ലിയുവിനെ അമർത്താൻ കർശനമായ നിർദ്ദേശം ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ലഭിച്ചു. നാഗാ ഹിൽസ് ഡെപ്യൂട്ടി കമ്മീഷണറായ ജെ.പി മിൽസ് ,ഗൈഡിൻ ലിയുവിനെ കാട്ടിക്കോടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു, പണത്തിനും മുന്നിൽ ഗ്രാമീണർ വഴങ്ങാതായതോടെ ഗെഡിൻ ലിയുവിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്ന ഗ്രാമത്തെ അടുത്ത പത്തു വർഷത്തേക്ക് എല്ലാ നികുതികളിൽ നിന്നും ഒഴിവാക്കുമെന്ന് സർ ജെ.പി മിൽസ് വിളംബരം ചെയ്തു.പക്ഷെ നാഗ ഗോത്രം ഒറ്റക്കെട്ടായി ഗൈഡിൻ ലിയു വിന് പിന്നിൽ ഉറച്ചു നിന്നു, ഇതോടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷ് നയതന്ത്രത്തിന് വീണ്ടും ജീവൻ വച്ചു , നാഗൻമ്മാരുടെ പരമ്പരാഗത വൈരികളായ കൂക്കികളുമായി ഡെപ്യൂട്ടി കമ്മീഷണറായ ജെ.പി മിൽസ് ബന്ധം സ്ഥാപിച്ചു, പക്ഷെ ബ്രിട്ടീഷുകാരെ ഒരിക്കലും വിശ്വാസത്തിലെടുക്കാൻ തയ്യാറാകാതിരുന്ന കൂക്കികൾ പരസ്യ ധാരണ നിരസ്സിച്ചു, എങ്കിലും നാഗ ഗ്രാമത്തിൽ ബ്രിട്ടീഷ് ചൗകിദാർ പോസ്റ്റുകളിൽ കൂക്കികളായ പോലീസുകാരെ വ്യപകമായി നിയമിച്ച് ബ്രിട്ടീഷുകാർ ചിര പുരതന ഗോത്ര വൈരത്തിൻറെ വിത്തുകൾക്ക് ഊർജ്ജം പകർന്നു. 1932 ഫെബ്രുവരി 16 ന് വടക്കൻ കാച്ചാർ കുന്നുകളിലും  18 മാർച്ചിന്  ഹൻഗ്രാം ഗ്രാമത്തിലും വച്ച് ഗൈഡിൻ ലിയുവിൻറെയും ബ്രിട്ടീഷ് ആർമ്മിയുടേയും സൈന്യങ്ങൾ തമ്മിൽ രക്ത രൂക്ഷിതമായ രണ്ട് പോരാട്ടങ്ങൾ നടന്നു.കനത്ത ആൾ നാശം നേരിട്ട ഗൈഡിൻ ലിയു കാടുകളിലേക്ക് പിൻ വാങ്ങി ,1932 ഒക്റ്റോബർ 12 ന് അസം റൈഫിൾസ് ക്യാപ്ററൻ മക് ഡോണാൽഡ് ഗൈഡിൻ ലിയുവിൻറെ  ഒളിത്താവളത്തിൽ മിന്നലാക്രമണം നടത്തി, ഗൈഡിൻ ലിയുവും കൂട്ടാളികളും കീഴടങ്ങി, അനുയായികളെ ഭൂരിപക്ഷത്തിനെയും തൂക്കിലേറ്റിയ ബ്രിട്ടീഷ് ഭരണകൂടം ഗൈഡിൻ ലിയുവിനെ 10 മാസത്തെ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു, ഗുവഹത്തി, ഷില്ലോംഗ്, ഐസ്വാൾ, തുറ ജയിലുകളിലായി ഗൈഡിൻലിയുവിനെ ബ്രിട്ടീഷുകാർ മാറ്റി മാറ്റി പാർപ്പിച്ചു, 1937 ൽ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്രറു ഗൈഡിൻലിയുവിനെ ഷില്ലോംഗ് ജയിലിൽ സന്ദർശിച്ചതോടെയാണ് അവരുടെ പോരാട്ടത്തിൻറെ കഥ പുറം ലോകം അറിയുന്നത്,  ജവഹർലാൽ നെഹ്റുവാണ്  ഗൈഡിൻലിയുവിനെ റാണി ഗൈഡിൻലിയു എന്ന് വിളിക്കുന്നത്, കുന്നുകളുടേയും വനവാസികളുടേയും റാണിയെന്ന് നെഹ്രറു അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചു, ജവഹർലാലിൻറെ പ്രസ്താവന വൻ പ്രാധാന്യത്തോടെ പിറ്റേ ദിവസത്തെ ഹിന്ദുസ്ഥാൻ ടൈംസിൽ അച്ചടിച്ചു വന്നു, ഗൈഡിൻ ലിയുവിൻറെ  മോചനം ആവിശ്യപ്പെട്ട് നെഹ്രുവുംകോൺഗ്രസും ബ്രിട്ടീഷ് എം പി ലേഡി ആസ്റ്റർക്ക് കത്തയച്ചു, എന്നാൽ, ഇൻഡ്യ സെക്രട്ടറി ഈ നടപടിയെ ശക്തമായി എതിർത്തതോടെ ഗൈഡിൻ ലിയുവിൻറെ  മോചനം അസാധ്യമായി.പക്ഷെ 1946 ൽ നെഹ്രുവിൻറെ നേതൃത്തിൽ ഭാരത്തിൻറെ താൽകാലിക സർക്കാർ രൂപ വത്കരിക്കപ്പെട്ടപ്പോൾ ജവഹർലാൽ നെഹ്റു ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് റാണി ഗൈഡിൻ ലിയുവിൻറെ മോചനം സംബന്ധിച്ചതായിരുന്നു. റാണിയെ ജയിലിൻ നിന്ന് വിട്ടയച്ചുവെങ്കിലും അവർക്ക് നാഗാലാൻഡിലേക്ക് മടങ്ങാനായില്ല, കാരണം അപ്പോഴേക്കും ആരംഭിച്ച ബ്രയ്ക്കിംഗ് ഇൻഡ്യ പ്രോജക്ടറ്റ് അസം- നാഗാ അതിർത്തിയിൽ ചെക് പോസ്റ്റ് പണിതുയർത്തി, പ്രത്യേക നാഗാ രാജ്യം പ്രഖ്യാപിച്ചിരുന്നു.

1947 ആഗസ്റ്റ് 14 ന് നാഗാ ലാൻഡ് സ്വാതന്ത്യം പ്രഖ്യാപിച്ചു, നാഗാ കൗൺസിൽ അതിർത്തിയിൽ ചെക് പോസ്റ്റും, ഫിസോ എന്ന സംഘടനയുടെ കീഴിൽ നാഗാ പതാകയും സ്ഥാപിച്ചു, റാണി ഗൈഡിൻലിയു അതിനെ എതിർത്തുവെങ്കിലും അവരെ നാഗാലാൻഡിൽ പ്രവേശിക്കുന്നത് കൗൺസിലും ചർച്ചും തടഞ്ഞു,വടക്ക് കിഴക്ക് ആദ്യത്തെ ക്രിസ്ത്യൻ രാജ്യം സ്ഥാപിതമായി, അസം ഗവർണർ അടിയന്തരമായി ഡൽഹിയിലേക്ക് സന്ദേശം അയച്ചു, ഒട്ടേറെ ആഭ്യന്തര സംഘർഷങ്ങളിലും ഒന്നാം കാശ്മീർ യുദ്ധത്തിലും പെട്ട് പോയ ഇൻഡോ യൂണിയന് ഒരു നടപടിയും എടുക്കാൻ സാധിച്ചില്ല, അടുത്ത മൂന്ന് വർഷത്തേക്ക് (ഏതാണ്ട് ആയിരം ദിവസം ) ഈ സർക്കാർ നാഗാ പ്രവിശ്യകളിൽ ഭരണം നടത്തി, 1950 ൽ ഇൻഡ്യൻ ആർമി ആസ്സാമിൽ എത്തിച്ചേർന്നു, കവചിത വാഹനങ്ങൾ നാഗാ ചെക് പോസ്റ്റുകൾ തകർത്തതോടെ വലിയ ചെറുത്ത് നിൽപ് കൂടാതെ നാഗാ കൗൺസിലും ഫിസോയും കീഴടങ്ങി, തുടർന്ന് സിവിൽ ഡിസ് ഒബിഡിയൻസ് മൂവ്മെൻഡും നിരാഹര സമരവുമൊക്കെ ഭരത സർക്കാറിനെതിരെ നടന്നു ഒന്നും വിജയം കണ്ടില്ല, ഇതോടെ നാഗാ നാഷണൽ  കൗൺസിൽ(എൻ.എൻ.സി ) ഒളിപ്പോര് ആരംഭിച്ചു.ഫിസോ എന്ന മത സംഘടനയായിരുന്നു കൗൺസിലിന് പിന്നിൽ പ്രവർത്തിച്ചത്, നാഗാ കൗൺസിൽ അധികാരമേറ്റ സ്ഥലങ്ങളിലൊക്കെയും ഫിസോ നിർബന്ധിത മതപരിവർത്തനം നടപ്പിലാക്കി, നാഗ ഗോത്രങ്ങൾ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് ബലമായി പരിവർത്തനം ചെയ്യപ്പെട്ടു, ക്രിസ്തു മതാനുയായികളുടെ ജനസംഖ്യ രണ്ട് വർഷം കൊണ്ട് 50 ശതമാനത്തിൽ നിന്നും 80 ശതമാനത്തിലേക്ക് ഉയർന്നു

തൻറെ കീഴിലുള്ള സെലിംയംഗോറിങ് നാഗരെ അണി നിരത്തി റാണി ഗൈഡിൻ ലിയു ഇതിനെ ഏതിർത്തു, ക്രിസ്തുമതം അല്ല പരമ്പരാഗത നാഗരുടെ ആരാധാന രീതിയായ ഹെരാക്ക ആണ് നാഗർ പിന്തുടരേണ്ടതെന്നും റാണി വാദിച്ചു, വിദേശ ശക്തികൾക്ക് വേണ്ടി സ്വന്തം ജനതയെ ബലി കൊടുക്കുന്ന ബ്രയിംക്കിംഗ് ഇൻഡ്യാ പ്രൊജക്ടിനെ റാണി ഗൈഡിൻ ലിയു പരസ്യമായി,നിർഭയം വിമർശിച്ചു. റാണിക്കെതിരെ പള്ളികളിൽ ഇടയ ലേഖനങ്ങൾ വായിക്കപ്പെട്ടു, ഹെരാക്കയുടെ പുന സ്ഥാപനം വ്യക്തമായും ചർച്ചിൻറെ അടിത്തറ ഇളക്കുമെന്ന് ഭയപ്പെട്ട പുരോഹിതർ റാണിയെ പരസ്യമായി വെല്ലുവിളിച്ചു.

വടക്ക് കിഴക്ക് ഒരു സ്വയംഭരണ നാഗാ ഫെഡറൽ റിപ്പബ്ലിക്കിന് ചർച്ച് ആഹ്വാനം നൽകിയതോടെ കാര്യങ്ങൾ സങ്കീർണമായി, ഹെരാക്കയുടെ പുനസ്ഥാപനത്തിനായി റാണി ഗൈഡിൻ ലിയു നാഗ ഗ്രാമങ്ങൾ തോറും കയറി ഇറങ്ങി, ആയിരത്താണ്ടുകൾ പഴക്കമുള്ള ഗോത്രാചാരങ്ങളും ഗോത്ര ദൈവങ്ങളും പുനസ്ഥാപിക്കപ്പെട്ടു, ഇതോടെ ബാപ്പിസ്റ്റ് ചർച്ച് പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് നീങ്ങി, പലയിടങ്ങളിലും വച്ച് ഗൈഡിൻ ലിയുവിൻറെ അനുയായികൾ ആക്രമിക്കപ്പെട്ടു, ഹെരാക്ക വിശ്വാസികളുടെ കുടുംബങ്ങളെ ഗ്രാമത്തിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയ നാഗാ കൗൺസിൽ ആരാധനാലയങ്ങൾ വ്യാപകമായി നശിപ്പിച്ചു. തോറ്റു കൊടുക്കാൻ റാണി ഗൈഡിൻ ലിയു തയ്യാറല്ലായിരുന്നു ആയിരം പേരുടെ സന്നദ്ധ സേന രൂപീകരിച്ച റാണി അതി ശക്തമായി തിരിച്ചടിച്ചു, ഒരോ ഗ്രാമങ്ങളിലും ഒരോ തെരുവുകളിലും റാണി പ്രത്യക്ഷമായ ചെറുത്ത് നിൽപ്പുകൾ സംഘടിപ്പിച്ചു,  ഒരോ ഹെരാക്കൻ  ദേവാലയ ആക്രമണങ്ങൾക്കും, കൃത്യമായും അതേ നാണയത്തിലും തിരിച്ചടി കിട്ടിത്തുടങ്ങിയതോടെ ചർച്ച് സംഭ്രമത്തിലായി, 1964 ൽ റാണി പാർട്ടി രൂപീകരിച്ച ഗൈഡിൻ ലിയുവിന് കല്യാൺ ആശ്രമം പരിപൂർണ പിന്തുണ നൽകി, റാണി ഗൈഡിൻലിയു നാഗാ ലാൻഡിൽ കരിന്തിരി കത്തിയ ഹൈന്ദവത്തിന് പുതു ജീവൻ പകർന്നു. ആയുധം ആയുധം കൊണ്ട് അടക്കുവാൻ റാണി പരസ്യമായ ആഹ്വാനം നൽകിയതോടെ നാഗാലാൻഡ് വീണ്ടും അശാന്തമായി.

1965 ജനുവരി 29 ന് നാഗാ കൗൺസിലിലെ രണ്ട് ഉയർന്ന നേതാക്കളെ റാണിയുടെ ആൾക്കാർ തട്ടിക്കൊണ്ട് പോയി വധിച്ചതോടെ ഇരു ഗ്രൂപ്പുകളും തമ്മിൽ നിരവധി സംഘർഷങ്ങൾ നടന്നു, ഒൻപത് വിഘടന വാദി നേതാക്കളെ റാണിയുടെ ആൾക്കാർ വെടിവച്ചു കൊന്നു, അണ്ടർ ഗ്രൗണ്ടിലേക്ക് പോയ റാണി ഗൈഡിൻ ലിയു മേഖലയിലെ ക്രൈസ്തവ വൽക്കരണത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യപിച്ചു, വിദേശികളായ മതപുരോഹിതർ മുഴുവൻ നാഗാലാൻഡ് വിടണമെന്ന് റാണി, അന്ത്യ ശാസനം നൽകി. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ തങ്ങളുടെ പ്രവർത്തനം സാധ്യമാവുകയുള്ളു എന്ന് തിരിച്ചറിഞ്ഞ ചർച്ച് ഒത്ത് തീർപ്പിന് തയ്യാറായി. മേഖലയിൽ താൽകാലിക വെടി നിർത്തൽ നിലവിൽ വന്നു എങ്കിലും ബ്രംയിക്കിംഗ് ഇൻഡ്യ പ്രൊജക്ടും തുടർ മതപരിവർത്തനങ്ങളും നിർത്തി വയ്ക്കാൻ ഫിസോ നിർബന്ധിതരായി. ഹെരാക്കയുടെ ആത്മീയ നേതാവായും റാണി വാഴ്ത്തപ്പെട്ടു. 1966 ൽ റാണി ഇൻഡ്യാ ഗവൺമെൻഡുമായി ഒത്തു തീർപ്പിന് വഴങ്ങി അണ്ടർ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് വന്നു, പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു, 1966 ജനുവരി 20 ന് തലസ്ഥാന നഗരിയിൽ  പ്രവേശിച്ച റാണിക്ക് ജനക്കൂട്ടം ഹാർദ്ദമായ സ്വീകരണമാണ് നൽകിയത്. കോഹിമയിലെത്തിയ ഇൻഡ്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് മുന്നിൽ ആയുധം വച്ച് അവർ കീഴടങ്ങി, റാണിക്ക് ഒപ്പം കീഴടങ്ങിയ അനുയായികളിൽ  ഭൂരിഭക്ഷത്തിനും നാഗാ സായുധ പോലീസിൽ ജോലി നൽകി, 1969 ൽ ഗുരുജി ഗോൾവാക്കറെ സന്ദർശിച്ച റാണി 1979 ൽ വിശ്വ ഹിന്ദു പരിഷത്ത് അലഹബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിൻറെ മുഖ്യാതിഥിയായിരുന്നു

അവസാന കാലം

[തിരുത്തുക]

1993 ഫെബ്രുവരി 17 -ആം തീയതി തന്റെ 78-ആം വയസിൽ റാണി ഗൈഡിൻലിയു നിര്യാതയായി. .1972 ൽ രാജ്യം റാണിക്ക് സ്വാതന്ത്യ സമര സേനാനിക്കുള്ള താമ്ര പത്രവും 1982 ൽ പദ്മ ഭൂഷണും നൽകി ആദരിച്ചു.1993 ഫെബ്രുവരി 17 ന് റാണി അന്തരിച്ചു.റാണിയുടെ പേരിൽ ഭാരത സർക്കാർ നാണയവും പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്

അവലംബങ്ങൾ

[തിരുത്തുക]
  1. കൃഷ്ണകുമാർ ആമലത്ത് (07 ജനുവരി 2015). "ഭാരതത്തിന്റെ വീരപുത്രി റാണി ഗൈഡിൻലിയു". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2015-01-10. Retrieved 10 ജനുവരി 2015. {{cite news}}: Check date values in: |date= (help)
  2. "ഭാരതത്തിന്റെ സ്വന്തം റാണി". ജന്മഭൂമി. 03 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2015-01-10. Retrieved 10 ജനുവരി 2015. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=റാണി_ഗൈഡിൻലിയു&oldid=3675180" എന്ന താളിൽനിന്ന് ശേഖരിച്ചത്