റാണിയ അൽ അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാണിയ
Queen Rania in Washington, D.C. in 2009
Queen consort of Jordan
Tenure 7 February 1999–present
Proclamation 22 March 1999
ജീവിതപങ്കാളി Abdullah II of Jordan
മക്കൾ
Crown Prince Hussein
Princess Iman
Princess Salma
Prince Hashem
പേര്
Rania Al-Abdullah
പിതാവ് Faisal Sedki Al-Yassin
മാതാവ് Ilham Yassin
മതം Islam

ജോർദാൻ രാജകുടുംബാംഗമാണ് റാണിയ അൽ അബ്ദുള്ള Rania Al-Abdullah (അറബിക്: رانيا العبد الله‎, Rāniyā al-ʻAbd Allāh; born Rania Al-Yassin on 31 August 1970). കിങ് അബ്ദുള്ള രണ്ടമന്റെ ഭാര്യയാണ്. ജോർദാനിയൻ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇവർ യൂണിവേഴ്‌സൽ പ്രൈമറി എഡ്യൂക്കേഷന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്.

വ്യക്തി ജീവിതം[തിരുത്തുക]

ആദ്യകാല ജീവിതം[തിരുത്തുക]

1970 ഓഗസ്റ്റ് 31ന് ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള തുൽകർമ് നഗരത്തിൽ നിന്നുള്ള ഫൈസൽ സെദ്കി അൽ യാസീൻ, ഇൽഹാം യാസീൻ എന്നിവരുടെ മകളായി കുവൈറ്റിൽ ജനിച്ചു. കുവൈറ്റിലെ ജബ്രിയയിലുള്ള ന്യൂ ഇംഗ്ലീഷ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഈജിപ്റ്റിലെ കെയ്‌റോയിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടി. അമേരിക്കൻ സർവകലാശാലയിൽ നിന്നുള്ള ബിരുദ പഠനത്തിന് ശേഷം സിറ്റി ബാങ്കിന്റെ മാർക്കറ്റിങ് മേഖലയിലും പിന്നീട്, അമ്മാനിൽ ആപ്പിൾ കമ്പനിയിലും ജോലി ചെയ്തു.[1]

വിവാഹം, കുടുംബം[തിരുത്തുക]

1992 ഓഗസ്റ്റിൽ അബ്ദുള്ള ബിൻ അൽ ഹുസൈൻ എന്ന കിങ് അബ്ദുള്ള രണ്ടാമൻ, രാജകുമാരനായിരിക്കെയാണ് റാണിയയുമായി കണ്ടുമുട്ടുന്നത്. അതിന് ശേഷം ആറു മാസത്തിന് ശേഷം അവരുടെ വിവാഹ പ്രഖ്യാപനമുണ്ടായി. 1993 ജൂൺ 10ന് ഇരുവരും തമ്മിലുള്ള വിവാഹം നടന്നു. ഇവരിൽ രണ്ട് ആൺ മക്കളും രണ്ടു പെൺമക്കളുമുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "Profile: Jordan's Queen Rania", BBC 7 November 2001.
  2. "Ten facts about Queen Rania of Jordan on her 43rd birthday". Hello Magazine. 31 August 2013. ശേഖരിച്ചത് 31 May 2016.
"https://ml.wikipedia.org/w/index.php?title=റാണിയ_അൽ_അബ്ദുള്ള&oldid=3116168" എന്ന താളിൽനിന്ന് ശേഖരിച്ചത്