റാണികോട്ട് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാണികോട്ട് കോട്ട
رني ڪوٽ (ഭാഷ: Sindhi)
قلعہ رانی کوٹ(ഭാഷ: Urdu)
Rani Kot09a.jpg
റാണികോട്ട് കോട്ടയുടെ ദൃശ്യം
Alternate nameپاکستان کی عظیم دیوار
ദ ഗ്രേറ്റ് വാൾ ഓഫ് പാകിസ്താൻ[1]
Locationജംഷോറോ ജില്ല, സിന്ധ്, പാകിസ്താൻ
Coordinates25°53′47″N 67°54′9″E / 25.89639°N 67.90250°E / 25.89639; 67.90250Coordinates: 25°53′47″N 67°54′9″E / 25.89639°N 67.90250°E / 25.89639; 67.90250
TypeFortification
Length31 km
History
BuilderRefurbished by Mir Karam Ali Khan Talpur and Mir Murad Ali
MaterialStone and lime mortar
Foundedrefurbished in 1812

റാണികോട്ട് കോട്ട (സിന്ധി: رني ڪوٽ ,ഉർദു: قلعہ رانی کوٹ ) പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ്[2]. ചരിത്രപരമായ ഈ കോട്ട ജംഷോറോ ജില്ലയിലെ സന്ന് ഗേറ്റിനരികിൽ സ്ഥിതിചെയ്യുന്നു. റാണികോട്ട് കോട്ട "ദ ഗ്രേറ്റ് വാൾ ഓഫ് സിന്ധ്" എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന ഈ കോട്ട ഏകദേശം 32 കിലോമീറ്റർ വൃത്തപരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്നു. സിന്ധിലെ പ്രകൃത്യാതീതമായ അത്ഭുതങ്ങളിലൊന്നായ ഈ കോട്ടയിലെ കൊത്തളങ്ങൾ ചൈനയിലെ വൻമതിലുമായി താരതമ്യം ചെയ്യാവുന്നതാണ്[3]. കോട്ടയുടെ പുറത്തെ മതിലിൽ നിലനിൽക്കുന്ന 45 കൊത്തളങ്ങളിൽ ഏഴെണ്ണം ദീർഘചതുരാകൃതിയിലും ബാക്കിയുള്ളവ വൃത്തത്തിലുമാണ്.

പാകിസ്താൻ നാഷണൽ കമ്മീഷൻ 1993-ൽ റാണികോട്ട് കോട്ടയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുൾപ്പെടുത്താൻ നിർദ്ദേശിച്ചു എങ്കിലും അത് താല്ക്കാലിക പട്ടികയിലാണ് ഉൾപ്പെടുത്തിയത്[4]. 1975-ലെ ആന്റിക്വിറ്റീസ് ആകട് പ്രകാരം ഈ കോട്ടയ്ക്ക് പ്രത്യേക സംരക്ഷണവും ഏർപ്പെടുത്തി[5].

സ്ഥാനം[തിരുത്തുക]

റാണികോട്ട് കോട്ട ഹൈദരാബാദിൽ നിന്നും 90കി.മീ. വടക്ക് ദേശീയപാതയിൽ സ്ഥിതിചെയ്യുന്നു[6]. ഇൻഡസ് ഹൈവേയിലൂടെ കറാച്ചിയിൽ നിന്നും സന്നിലേയ്ക്ക് ഏകദേശം ഒരു മണിക്കൂർ യാത്രചെയ്താൽ ഈ കോട്ടയിൽ എത്തിച്ചരാവുന്നതാണ്. ഈ കോട്ട ജംഷോറോ ജില്ലയിലെ സന്നിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 30 കി.മീ. കിർത്താർ പർവ്വതത്തിൽ, 6കി.മീ. വ്യാസത്തിൽ വരിവരിയായി കാണപ്പെടുന്നു. ശരാശരി ഉയരമുള്ള മതിലുകൾ ജിപ്സവും, ചുണ്ണാമ്പുകല്ലുകളും ഉപയോഗിച്ച് 20കി.മീ. വൃത്തപരിധിക്കുള്ളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു[7].

ചരിത്രം[തിരുത്തുക]

റാണികോട്ട് കോട്ടയുടെ നിർമ്മാണത്തിനു കാർമ്മികത്വം വഹിച്ച വാസ്തുശില്പി ആരാണെന്നോ നിർമ്മാണത്തിനു പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്നോ അറിയില്ല. എന്നിരുന്നാലും ഈ കോട്ട നിർമ്മിച്ചത് സസാനിയൻ, പാർത്തിയൻ, സ്കിത്തിയൻ, ഗ്രീക്കോ ബാക്ട്രിയൻ രാജവംശം ഇവരിലാരുടെ എങ്കിലും കാലഘട്ടത്തിൽ നിർമ്മിച്ചതായിരിക്കാം എന്ന് വിശ്വസിക്കുന്നു[8]. പുരാവസ്തു ഗവേഷകരുടെ സൂചനപ്രകാരം 17-ാം നൂറ്റാണ്ടിൽ ആയിരിക്കാം കോട്ടയുടെ ആദ്യത്തെ നിർമ്മിതി നടന്നിരിക്കുക എങ്കിലും സിന്ധ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായ പ്രകാരം 1812-ൽ ബലൂചികൾ 1.2 ദശലക്ഷം രുപയ്ക്ക് ഈ കോട്ട പുനഃനിർമ്മാണം നടത്തിയിരുന്നു (സിന്ധ് ഗസറ്റ്, 677)[9]. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചക്കാലത്ത് സിന്ധിലെ അമീർ അവരുടെ അവസാനത്തെ തലസ്ഥാനമായി റാണികോട്ടിലെ വെടിപഴുതുള്ള കോട്ടമതിലിനെ രൂപപ്പെടുത്തിയിരുന്നു[10]. സന്ന് ഗേറ്റിൽ നടത്തിയ റേഡിയോകാർബൺ പരിശോധനയിൽ 18-ാം നൂറ്റാണ്ടിലോ അല്ലെങ്കിൽ 19-ാം നൂറ്റാണ്ടിലോ ബ്രിട്ടീഷ് ആക്രമണത്തിനുമുമ്പ് കൽഹോറ രാജവംശക്കാലത്തോ അല്ലെങ്കിൽ ആ പ്രദേശം ബലൂചികൾ ഭരിക്കുന്നകാലത്തോ സന്ന് ഗേറ്റ് നവീകരിച്ചിരുന്നതായി തെളിഞ്ഞു[11].

സവിശേഷതകൾ[തിരുത്തുക]

കിർത്താർ പർവ്വതത്തിൽ അതിശീതമായ കുന്നുകളും ചേർന്ന് അതിർരേഖയുണ്ടാക്കി റാണികോട്ട് കോട്ട 32 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു. പ്രധാന കോട്ടയുടെ ഗേറ്റിനരികിൽ നിന്ന് 5 മുതൽ 6 വരെ മൈൽ അകലത്തിൽ "മീരി" എന്ന ഒരു ചെറിയ ഒരു കോട്ട കൂടി കാണപ്പെടുന്നു. ഈ കോട്ടയുടെ ഘടനയിൽ കല്ലും കുമ്മായവും ഉപയോഗിച്ചു നിർമ്മിച്ച പീരങ്കികളും കാണപ്പെടുന്നു[12]. വളഞ്ഞു പുളഞ്ഞുപോകുന്ന ആകൃതിയുള്ള കോട്ടയിൽ റോംബോയിഡ് ആകൃതിയിലുള്ള നാല് ഗേറ്റുകളും കാണപ്പെടുന്നു. രണ്ടുഗേറ്റുകൾ സന്ന് നദിയ്ക്കുനേരെ കോണോടുകോൺ കുറുകെയുള്ള ഭാഗത്ത് സ്ഥിതിചെയ്യുന്നു. ഒരു ഗേറ്റ് നദിയ്ക്കരികിലായതുകൊണ്ട് കോട്ടയ്ക്കകത്തേയ്ക്കുള്ള പ്രവേശനം അൽപ്പം പ്രയാസമേറിയതാണ്. തെക്കുഭാഗത്തെ ഗേറ്റിന് രണ്ടു വാതിലുകളുമുണ്ട്. സന്ന് ഗേറ്റ് മീരിയുടെ പ്രവേശനവാതിൽ കൂടിയാണ്[13].

പുനഃസ്ഥാപനം[തിരുത്തുക]

കോട്ടയുടെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് പ്രധാനമായും സന്ന് ഗേറ്റ് കോംപ്ലക്സ്, പ്രതിരോധതിനുള്ള ഭിത്തികൾ, മോസ്ക്ക്, മീരികോട്ട, കോട്ടയ്ക്കകത്തെ പാലസ് എന്നിവയുടേതാകുന്നു. പാകിസ്താനിലെ പുരാവസ്തുവകുപ്പും, സിന്ധിലെ സംസ്ക്കാരവകുപ്പും, ഡാഡു ജില്ലാഭരണസംവിധാനവും ചേർന്നാണ് പുനഃസ്ഥാപനപ്രവർത്തനങ്ങൾ നടപ്പിൽ വരുത്തിയത്.

ചിത്രശാല[തിരുത്തുക]

റാണികോട്ട് കോട്ടയുടെ വിവിധ ദൃശ്യങ്ങൾ

അവലംബം[തിരുത്തുക]

 1. http://www.newworldencyclopedia.org/entry/Ranikotfort
 2. Ranikot Fort Tourism Pakistan Retrieved 14 June 2014
 3. Michigan 2004, p. 65.
 4. "Ranikot Fort". UNESCO. Retrieved 10 January 2015.
 5. "Restoration work in Ranikot stopped". The Dawn. 10 November 2006. Retrieved 10 January 2016.
 6. Michigan 2004, p. 65.
 7. http://www.tourisminpakistan.com/sindh/hyderabad/ranikot/
 8. Mustafa 2003, p. 49.
 9. "Ranikot Fort – the Great Wall of Sindh". Islamic Arts and Culture. Retrieved 10 January 2016.
 10. Singh 1985, p. 226.
 11. "Ranikot Fort (Jamshoro, Sindh): An AMS Radiocarbon Date from Sann (Eastern) Gate : Journal of Asian Civilizations Vol. 32, No. 2" (pdf). harappa.com. December 2009. Retrieved 10 December 2015.
 12. "Ranikot Fort". UNESCO. Retrieved 10 January 2015.
 13. Soomro, Farooq (10 April 2015). "Mysterious Ranikot: 'The world's largest fort'". The Dawn. Retrieved 10 January 2016.

ഗ്രന്ഥസൂചി[തിരുത്തുക]

 • King, John; Vincent, David St. (1993). Pakistan: A Travel Survival Kit. Lonely Planet Publications.
 • Michigan, The University of (2004). Pakistan Illustrated. S.K. Shahab.CS1 maint: ref=harv (link)
 • Mustafa, Sayid Ghulam (2003). Sayyed: as we knew him. Manchhar Publications.CS1 maint: ref=harv (link)
 • Raza, M. Hanif (1984). Karachi, the Show Window of Sind. Editions Mystique.CS1 maint: ref=harv (link)
 • Singh, M.K.Ranjit (1985). Sanctuary Asia. S. Kumar.CS1 maint: ref=harv (link)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാണികോട്ട്_കോട്ട&oldid=3480946" എന്ന താളിൽനിന്ന് ശേഖരിച്ചത്