ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാഡിക്കൽ ഗ്രൂപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യ­ൻ ചിത്രകലാരംഗത്തെ പ്രധാന ചിന്താ ധാരയായിരുന്നു റാ­ഡി­ക്കൽ ഗ്രൂ­പ്പ്‌. അന്നുവരെ കലയിലുണ്ടായിരുന്ന പരമ്പരാഗത കാഴ്ചപ്പാടുകളിൽ പലതിലും മാറ്റമുണ്ടാക്കുന്ന ഒരു തുടക്കമായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. റാ­ഡി­ക്കൽ ഗ്രൂ­പ്പി­ന്റെ ചി­ന്ത­കൾ­ക്ക്‌ രാ­ഷ്‌­ട്രീയ സ്വാ­ഭാ­വ­മു­ണ്ടാ­യി­രു­ന്നു.[1] റാഡിക്കൽ ഗ്രൂപ്പിനെപ്പറ്റിയും അത് മുന്നോട്ട് വച്ച ആശയങ്ങളും ഇന്ത്യയിലെ പല കലാ പഠന യൂണിവേഴ്സിറ്റികളിലും (ശാന്തിനികേതൻ, ബറോഡ എം.എസ് യൂണിവേഴ്സിറ്റി തുടങ്ങിയവ) പാഠ്യവിഷയമാണ്.[2] 1987 ൽ തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ഇരുപതോളം ചെറുപ്പക്കാരായ ചിത്രകാരൻമാരും, ശില്പികളും ചേർന്നാണ് ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷൻ എന്ന റാഡിക്കൽ ഗ്രൂപ്പ് രൂപീകരിച്ചത്.[3]

ചരിത്രം[തിരുത്തുക]

റാഡിക്കൽ ഗ്രൂപ്പ് മുന്നോട്ട് വച്ച ആശയങ്ങൾ ഇന്ത്യൻ ചിത്രശില്പകലാ രംഗത്ത് പുത്തൻ വിപ്ളവത്തിന് നാന്ദി കുറിച്ചു. റാഡിക്കൽ ഗ്രൂപ്പിന് മുൻപും, പിൻപും എന്ന് ആധുനിക കലാചരിത്ര കാലഘട്ടത്തെ രണ്ടായി പകുത്തുമാറ്റുന്നതിന് ഇത് കാരണമായി. കല ജന്മസിദ്ധം മാത്രമല്ല എന്നും അതിന് സാമൂഹ്യവും, രാഷ്ട്രീയവും, മാനുഷികവുമായ ഒരു തലവും കാരണവും കൂടിയുണ്ടെന്നും ലോകത്തെവിടെയുമുള്ള കലാകാരൻമാരെപ്പോലെ തന്നെയാണ് ഇന്ത്യയിലുമുള്ള കലാകാരൻമാരെന്നും നമ്മുടെ പരിമിതികൾ അതിന് ഒരു തടസ്സമല്ലെന്നുമുള്ള വിപ്ളവപ്രഖ്യാപനവും ഒപ്പം അതിനു വേണ്ടിയുള്ള കേരളത്തിന്റെ തയ്യാറെടുപ്പുമായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. ഇന്ത്യൻ കലാരംഗത്ത് ജ്വലിക്കുന്ന ഒരു അദ്ധ്യായമായി ദീർഘകാലം നിലനിൽക്കേണ്ടിയിരുന്ന റാഡിക്കൽ ഗ്രൂപ്പ്, ഗ്രൂപ്പിനെ മുന്നിൽ നിന്ന് നയിച്ച കൃഷ്ണകുമാറിന്റെ ആത്മഹത്യയോടെ ഗ്രൂപ്പ് എന്ന നിലയിൽ ശിഥിലമായിപ്പോവുകയുണ്ടായി.[4] ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷന്റെ മാനിഫെസ്റ്റോ കോഴിക്കോട് നടന്ന പ്രദർശനത്തിൽ പുറത്തിറക്കിയിരുന്നു. റാഡിക്കൽ ഗ്രൂപ്പിലുണ്ടായിരുന്നവർ ഇന്ന് ആഗോള പ്രശസ്തിയാർജ്ജിച്ച കലാകാരൻമാരാണ്.

അംഗങ്ങൾ[തിരുത്തുക]

പ്രമുഖരായ ഒരുപറ്റം ചിത്രകാരൻമാരും ശില്പികളുമായിരുന്നു ഇതിലുണ്ടായിരുന്നത്.

പ്രദർശനങ്ങൾ[തിരുത്തുക]

  • "ക്വസ്റ്റ്യൻസ് ആൻഡ് ഡയലോഗ്" 1986

അവലംബം[തിരുത്തുക]

  1. ബോസ്‌ കൃഷ്‌ണമാചാരി സംസാരിക്കുന്നു:മലയാളം ബെബ്മാഗസിൻ
  2. http://www.artandeducation.net/announcement/questions-dialogue-a-radical-manifesto/
  3. http://www.thehindu.com/arts/art/the-art-contemporaries/article4252884.ece?css=print
  4. http://www.corporationoftrivandrum.in/node/293

പുറം കണ്ണികൾ[തിരുത്തുക]

റാ­ഡി­ക്കൽ ഗ്രൂ­പ്പി­ന്റെ ചി­ന്ത­കൾ­ക്ക്‌ രാ­ഷ്‌­ട്രീയ സ്വാ­ഭാ­വ­മു­ണ്ടാ­യി­രു­ന്നു. റാ­ഡി­ക്കൽ ഗ്രൂ­പ്പെ­ന്ന്‌ പറ­യു­ന്ന­ത്‌ ഒരു­ത­രം ചി­ത്ര­ശ­ല­ഭ­ത്തെ­പ്പോ­ലെ­യാ­യി­രു­ന്നു. എന്നാൽ ചി­ത്ര­ശ­ല­ഭ­ത്തി­ന്‌ ഒരു വി­ല­യു­ണ്ടാ­യി­രു­ന്നു. അവർ­ക്ക്‌ അറി­വു­ണ്ടാ­യി­രു­ന്നു. എന്നാൽ അതി­നെ പി­ന്തു­ണ­യ്‌­ക്കാൻ വേ­റൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. അതൊ­ക്കെ­യാ­യി­രു­ന്നു റാ­ഡി­ക്കൽ ഗ്രൂ­പ്പി­ന്റെ പത­ന­ത്തി­ന്‌ കാ­ര­ണം­.