റാക്വെൽ വെൽഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാക്വെൽ വെൽഷ്
Welch at a Hudson Union Society event
Welch in April 2010
ജനനം
ജോ റാക്വെൽ തെജഡ

(1940-09-05) സെപ്റ്റംബർ 5, 1940  (83 വയസ്സ്)
Chicago, Illinois, United States[1]
ദേശീയതAmerican
തൊഴിൽActress, singer
സജീവ കാലം1959–present
ഉയരം1.68 m (5 ft 6 in)[2]
ജീവിതപങ്കാളി(കൾ)
James Welch
(m. 1959; div. 1964)

(m. 1967; div. 1972)

(m. 1980; div. 1990)

Richard Palmer
(m. 1999; div. 2008)
കുട്ടികൾ2, including Tahnee Welch

റാക്വെൽ വെൽഷ് (ജനനം, ജോ റാക്വെൽ തെജഡ, ജനനം: 1940, സെപ്റ്റംബർ 5) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. അവർ ആദ്യമായി ശ്രദ്ധാകേന്ദ്രമാകുന്നത് 1966 ൽ പുറത്തിറങ്ങിയ ഫൻറാസ്റ്റിക് വോയേജ് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ്. പിന്നീട് 20ത് സെഞ്ചുറി ഫോക്സിൻറെ ഒരു കരാർ നേടുകയുണ്ടായി. അവർ ഈ കരാർ ഒരു ബ്രിട്ടീഷ് സ്റ്റുഡിയോക്ക് കൈമാറുകയും, അവർക്കുവേണ്ടി വൺ മില്യൺ ഇയേർസ് ബി.സി. (1966) എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ മൂന്ന് സീനുകളിൽ മാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവരുടെ ബിക്കിനി ചിത്രങ്ങൾ മികച്ച വിൽപ്പനയുള്ള പോസ്റ്ററുകളായി ജനശ്രദ്ധ പിടിച്ചുപറ്റുകയും ഹോളിവുഡിലെ ഒരു സെലിബ്രിറ്റി സെക്സ് സിംബലായി അവർ മാറുകയും ചെയ്തു. പിന്നീട് ബെഡാസിൽഡ് (1967), ബന്ദോലെറോ (1968), 100 റൈഫിൾസ് (1969), മൈറ ബ്രക്കിൻറിഡ്ജ് (1970) എന്നീ ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നിരവധി വ്യത്യസ്തങ്ങളായ ടി.വി. പരിപാടികളിൽ പങ്കെടുക്കുകയും 2008 ന്റെ അവസാനത്തിൽ ഫെറാറ ആൻറ് കമ്പനി രൂപകൽപന ചെയ്ത ഫോസ്റ്റർ ഗ്രാൻറ് കണ്ണടകളുടെ പ്രചരണ വക്താവായി മാറുകയും ചെയ്തു.[3] റാക്വെൽ വെൽഷിൻറെ തനതായ വ്യക്തിത്വം 1960 കളിലും 1970 കളിലും അവരെ ഹോളിവുഡിലെ ഒരു ഐക്കൺ ആയി മാറുന്നതിനു സഹായിച്ചു. ശക്തങ്ങളായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവർ സിനിമാചരിത്രത്തിൽ അവരുടേതായ ഒരു സ്ഥാനം നേടിയെടുത്തു.[4][5][6] 1974 ൽ "ദ ത്രീ മസ്കീറ്റേഴ്സ്" എന്ന ചിത്രത്തിലെ അഭിനയം അവർക്ക് മികച്ച നടിയ്ക്കുള്ള ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്തു.

അവലംബം[തിരുത്തുക]

  1. Raquel: Beyond the Cleavage By Raquel Welch - " I WAS BORN in 1940 in the Windy City, Chicago. Not ideal for a new- born baby girl with thin Mediterranean blood, courtesy of my Spanish father." (Page: 4)
  2. Interview with Michael Parkinson
  3. "Raquel Welch Stars in Foster Grant TV Commercial". businesswire.com. 9 February 2009.
  4. Longworth, K. (2014, October 21). Raquel Welch, From Pin-up to Pariah. Retrieved December 1, 2016, from You Must Remember This.
  5. Öncü, Ece. (2012, February 9). Spend the Weekend with Raquel Welch and Film Society – Film Society of Lincoln Center. Retrieved August 5, 2015.
  6. Heavey, John. (2012, February 23). Video: Two Conversations with Raquel Welch – Film Society of Lincoln Center. Retrieved August, 2015.
"https://ml.wikipedia.org/w/index.php?title=റാക്വെൽ_വെൽഷ്&oldid=4023608" എന്ന താളിൽനിന്ന് ശേഖരിച്ചത്